Categories: Film News

ത്രില്ലറുകളിൽ വേറിട്ട വഴിയുമായി മിഥുൻ മാനുവൽ ; സ്ക്രിപ്റ്റിൽ ചിറകടിച്ചുയരുന്ന ‘ഗരുഡൻ’

നവാഗതനായ അരുണവർമയുടെ സംവിധാനത്തിലൊരുങ്ങിയ ഗരുഡൻ ഇന്നലെ മുതൽ  തീയറ്ററുകളിൽ എത്തി. സമീപകാല മലയാള സിനിമയിലെ ഏറ്റവും മികച്ച ത്രില്ലര്‍ എന്നാ അഭിപ്രായമാണ് സിനിമ കണ്ടവര്‍ക്ക് എല്ലാം പറയാന്‍ ഉള്ളത്. നമുക്കറിയായാം  വിദേശ  സിനിമാ നിർമിത മാതൃകകളിൽ, ഇതുവരെ  മലയാള സിനിമ കാണാത്ത നിരീക്ഷണവും പരീക്ഷണവുമായി തിയേറ്ററിലെത്തുന്ന ചിത്രങ്ങളുടെ  കുത്തൊഴുക്കാണ്കഴിഞ്ഞ കുറച്ചു വർഷങ്ങളായി മലയാള ചലച്ചിത്ര ലോകം. ഡിജിറ്റൽ പ്ലാറ്റുഫോമുകൾ ഒക്കെ വ്യാപകമായതോറ്റു കൂടി  വിശാലലോകത്തെ സിനിമകൾ കണ്ട് പുതുമ തേടുന്ന പ്രേക്ഷകരെ തൃപ്തിപ്പെടുത്താൻ ഇത്രയുമെങ്കിലും ചെയ്തേ മതിയാവൂ സിനിമകാർക്കും . അത്തരത്തിൽ ആദ്യ അവസാനം പ്രേക്ഷകരെ പിടിച്ചിരുത്തുന്നതും തൃപ്തിപ്പെടുത്തുന്നഥുമാണ് ഗരുഡൻ എന്ന  സിനിമയുടെ ഘടന. ക്ലൈമാക്‌സിനെക്കുറിച്ചും നല്ലതെ എല്ലാവര്‍ക്കും പറയാനുള്ളൂ . തിരക്കഥയുടെ പിൻബലത്തോടെ ആ കയ്യടികൾ ആവോളം നേടി ചിറകടിച്ചുയരുകയാണ്  ‘ഗരുഡൻ’. രണ്ടു മുതിർന്ന നടന്മാർ നായകന്മാർ ആവുന്നു എന്നതിനൊപ്പം സംവിധായകൻ മിഥുൻ മാനുവൽ തോമസിന്റെ കയ്യിലാണ് തിരക്കഥ  എന്നതും ചേർന്നായിരുന്നു ഈ സിനിമയുടെ മേലുള്ള പ്രേക്ഷകരുടെ  പ്രതീക്ഷ.

സൈക്കോ കില്ലറെ മലയാള സിനിമയുടെ ഇഷ്‌ടവില്ലനാക്കിയ ‘അഞ്ചാം പാതിരായ്ക്ക്’ ശേഷം ക്രൈം ത്രില്ലറുമായുള്ള രണ്ടാം വരവിലും പ്രേക്ഷകർക്ക് എന്തുവേണം എന്ന് പലയാവർത്തി  ഗുണിച്ചും ഹരിച്ചുമുള്ള തയാറെടുപ്പാണ് തിരക്കഥാകൃത്ത് നടത്തിയിട്ടുള്ളത്.ഡി.സി.പി. ഹരീഷ് മാധവന്റെ കരിയറിൽ എടുത്തുപറയേണ്ട പീഡന കേസ് ഒരേ സമയം കിരീടത്തിലെ പൊൻതൂവലായും മുള്ളായും മാറുന്ന സസ്പെൻസ് ത്രില്ലർ കാഴ്ചയാണ് ‘ഗരുഡൻ’. സമൂഹം മാന്യത കല്പിക്കപെടുന്ന കോളേജ് പ്രൊഫസർ നിഷാന്ത്  പ്രതിയായി ശിക്ഷിക്കപ്പെടുന്നതിൽ തുടങ്ങുന്ന ക്രമത്തിലാണ് ഇതുവരെ മലയാളം കണ്ട ക്രൈം ത്രില്ലർ ചിത്രങ്ങളിൽ നിന്നും ‘ഗരുഡൻ’ വ്യത്യസ്തമാവുക. ജീവപര്യന്തം തടവുശിക്ഷക്ക് വിധിക്കപ്പെടുന്ന അയാൾ ഒരിക്കൽ പുറത്തിറങ്ങിയാൽ നടക്കാവുന്ന ചിന്തനീതതമായ ചില സംഭാവവികാസങ്ങൾ കോർത്തിണക്കിയാണ് മിഥുൻ മാനുവലിന്റെ ത്രില്ലടിപ്പിക്കുന്ന സ്ക്രിപ്റ്റ്.തീർന്നു എന്ന് തീരുമാനിക്കുന്നിടത്ത് നിന്നും തുടങ്ങുക. എല്ലാം അവസാനിച്ചു എന്ന് പ്രേക്ഷകരെ കൊണ്ട് പറയിപ്പിക്കുക. അവിടെ മറ്റൊരു ട്വിസ്റ്റുമായി വീണ്ടും മുന്നോട്ടുപോവുക. പ്രതി വാദിയും, വാദി പ്രതിയുമായി മാറിമറിയുന്ന മായക്കാഴ്ചയിലൂടെ പ്രേക്ഷകരുടെ ഉദ്വേഗം അൽപ്പം പോലും കെടാതെ നിലനിർത്തുക. ക്രൈം ത്രില്ലറിനെ പോലീസും കള്ളനും കളിയിൽ നിന്നും പുറത്തുകൊണ്ടുവരിക. ഇതാണ് ചിത്രത്തിന്റെ ട്രീറ്റ്‌മെന്റ്.തിരക്കഥയുടെ അവതരണത്തിൽ പലപ്പോഴും സ്ക്രീനിലെ കഥാപാത്രങ്ങളുടെ പ്രകടനം പോലും രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുന്ന അവസ്ഥ. സംവിധാനം, പശ്ചാത്തല സംഗീതം, ക്യാമറ ഒക്കെ എന്തായിരുന്നു, എങ്ങനെ പ്രവർത്തിച്ചു എന്ന് ശ്രദ്ധിക്കാൻ പോലും പ്രേക്ഷകന് അവസരം തരാത്ത ഒരു കംപ്ലീറ്റ് മിഥുൻ മാനുവൽ ഷോയായി ഈ ചിത്രത്തെ മാറ്റിയിരിക്കുന്നു. കുറച്ചു സമയത്തേക്കാണെങ്കിലും, കൂട്ടത്തിൽ വ്യത്യസ്ത പുലർത്തിയ വേഷങ്ങൾ ചെയ്ത ജഗദീഷും നിഷാന്ത് സാഗറും ശ്രദ്ധിക്കപ്പെടും.

  അതെ സമയം 12 വർഷത്തിന് ശേഷം സുരേഷ് ഗോപിയും ബിജു മേനോനും വീണ്ടും ഒരുമിക്കുന്ന ചിത്രം, മിഥുൻ മനുവലിന്റെ തിരക്കഥ  എന്നിങ്ങനെ പല പ്രത്യേകതകള്‍ ഉള്ളതിനാല്‍ നല്ല പ്രീ റിലീസ് ശ്രദ്ധ കിട്ടിയ ചിത്രമായിരുന്നു ഇത്. ആ പ്രതീക്ഷകളെ സാധൂകരിക്കുന്ന അഭിപ്രായങ്ങളാണ് ആദ്യ പ്രദര്‍ശനങ്ങള്‍ക്ക് ശേഷം ചിത്രത്തിന് ലഭിച്ചത്. എന്നാല്‍ പോസിറ്റീവ് മൌത്ത് പബ്ലിസിറ്റി കളക്ഷനില്‍ പ്രതിഫലിച്ച എന്നാണ് ചോദ്യങ്ങൾ.  അതിനുള്ള ഉത്തരവുമായി ആദ്യ ദിന കളക്ഷന്‍ കണക്കുകലും  എത്തിയിട്ടുണ്ട്. 1 കോടി- 1.1 കോടി എന്ന  റേഞ്ചില്‍ കേരളത്തില്‍ നിന്ന് ചിത്രത്തിന് ആദ്യദിന കളക്ഷന്‍ വന്നതായാണ് പ്രമുഖ ബോക്സ് ഓഫീസ് ട്രാക്കര്‍മാര്‍ അറിയിക്കുന്നത്. ആദ്യ പ്രദര്‍ശനങ്ങള്‍ക്ക് ശേഷം ലഭിച്ച പോസിറ്റീവ് മൌത്ത് പബ്ലിസിറ്റി ചിത്രത്തിന് കാര്യമായി ഗുണപ്പെട്ടുവെന്നാണ് വിവരം. റിലീസ് ദിന കേരള കളക്ഷനിലെ 75 ശതമാനവും വന്നിരിക്കുന്നത് ഈവനിംഗ്, നൈറ്റ് ഷോകളില്‍ നിന്നാണെന്ന് ബോക്സ് ഓഫീസ് ട്രാക്കര്‍മാരായ ഫ്രൈഡേ മാറ്റിനി അറിയിക്കുന്നു. മൌത്ത് പബ്ലിസിറ്റി ലഭിച്ചതോടെ ശനി, ഞായര്‍ കളക്ഷനില്‍ ചിത്രം കാര്യമായ മുന്നേറ്റം ഉണ്ടാക്കുമെന്നാണ് വിവരം. ഗരുഡന്‍റെ ആദ്യ വാരാന്ത്യ കളക്ഷന്‍ എത്രയാവും എന്ന് അറിയാനുള്ള കൌതുകത്തിലാണ് ട്രാക്കര്‍മാര്‍.

Sreekumar

Recent Posts

വിവാഹം കഴിഞ്ഞു ഭർത്താവിന്റെ ആഗ്രഹപ്രകാരം അഭിനയിച്ചു! സിനിമയിൽ ഇല്ലാത്ത ആ നിബന്ധന തീരുമാനിച്ച ആർട്ടിസ്റ്റ് താൻമാത്രം; കെ ആർ വിജയ

തെന്നിന്ത്യൻ സിനിമാ രം​ഗത്ത് ഒരു കാലത്തെ താര റാണിയായിരുന്നു നടി കെ ആർ വിജയ, ഇപ്പോഴിതാ തന്റെ കരിയറിലെയും, വ്യക്തി …

7 mins ago

ഗദ ഭീമന്റെ കൈയിൽ കിട്ടിയാൽ എങ്ങനെയാകും അതാണ് മമ്മൂക്കയുടെ കൈയിൽ ആ സിനിമ കിട്ടിയപ്പോൾ; റോണി ഡേവിഡ്

ലാൽ ജോസ് സംവിധാനം ചെയ്യ്ത അയാളും ഞാനും എന്ന ചിത്രത്തിലൂടെ ആണ് റോണി ഡേവിഡ് സിനിമ രംഗത്തേക് എത്തിയത്, എന്നാൽ…

58 mins ago

ഡോക്ടർ ആയി ജോലി ചെയ്യുന്നതിനിടെയാണ് എലിസബത്ത് ലോം​ഗ് ലീവ് എടുത്ത് യാത്ര പോയത്

ശരിക്കും ഡോക്ടറാണോ, ജോലി ഒന്നുമില്ലേ, തെണ്ടിത്തിരിമഞ്ഞൻ നടന്നാൽ മത്തിയോ എന്നൊക്കെയാണീ എലിസബത്ത് ഉദയൻനേരിടേണ്ടി വരുന്ന ചോദ്യങ്ങൾ. നടൻ ബാലയുടെ ഭാര്യയെന്ന…

60 mins ago

കുഞ്ഞതിഥിയെ വരവേൽക്കാൻ ഒരുങ്ങി സോനാക്ഷി സിൻഹ

ബോളിവുഡ് നടി സൊനാക്ഷി സിന്‍ഹയുടെ വിവാഹവുമായി ബന്ധപ്പെട്ട വാര്‍ത്തകളാണ് കുറച്ച് ദിവസങ്ങളായി തെന്നിന്ത്യൻ മാധ്യമങ്ങളിലടക്കം പ്രചരിക്കുന്നത്. എന്നാല്‍ നവദമ്പതികളായ സൊനാക്ഷിയും…

1 hour ago

അവളോട് പറയാൻ വേണ്ടി തിരിയുമ്പോൾ ആയിരിക്കും അവൾ വീട്ടിൽ ഇല്ലായെന്ന് ഞാൻ ഓർക്കുന്നത്, കാളിദാസ്

മലയാളത്തിൽ സജീവമല്ലയെങ്കിൽ പോലും തമിഴകത്ത് മികച്ച സിനിമകളുമായി കരിയറിൽ മുന്നേറുകയാണ് നടൻ കാളിദാസ് ജയറാം. റായൻ ആണ് കാളിദാസിന്റെ പുതിയ…

1 hour ago

അമല പോളിനെതിരെ ആരോപണവുമായി ഹേമ രംഗത്ത്

വിവാദങ്ങളിൽ നിന്നേല്ലാം അകന്ന് കുടുംബസമേതം സന്തോഷകരമായ ജീവിതം നയിക്കുകയാണ് അമല പോൾ. ഇപ്പോൾ താരത്തിനെതിരെ ഗുരുതരമായ ഒരു ആരോപണമാണ് പുറത്തുവന്നിരിക്കുന്നത്.…

2 hours ago