‘ചെയ്തതിൽ ഫേവറിറ്റ് ആ സിനിമ’; മിഥുൻ മാനുവൽ പറയുന്നു

മിഥുൻ മാനുവൽ തോമസ്  .. മലയാള സിനിമയിൽ ഡീസന്റ് ആയ ഒരു ത്രില്ലർ വേണമെങ്കിൽ അത് മിഥുൻ മാനുവൽ തോമസ് എഴുതണം എന്നാണു പൊതുവെയുള്ള അഭിപ്രായം. ബോക്സ് ഓഫീസിൽ വിജയ പരാജയങ്ങൾ ഒരുപോലെ തിരിച്ചറിഞ്ഞ സംവിധായകനും തിരക്കഥാകൃത്തുമാണ് മിഥുൻ മാനുവൽ തോമസ്. ഓം ശാന്തി ഓശാന എന്ന സിനിമയിലൂടെ തിരക്കഥാകൃത്തായി ഗംഭീര തുടക്കം ലഭിച്ചെങ്കിലും സംവിധാനം ചെയ്ത ആദ്യ ചിത്രം ‘ആട്’ ബോക്സ് ഓഫീസിൽ പരാജയമായി മാറി. എന്നാൽ പിന്നീട് ആ സിനിമ പ്രേക്ഷകർ ഏറ്റെടുത്തിരുന്നു. അങ്ങനെ ആട് ലൂടെ കോമഡി സിനിമയിൽ തന്റേതായ ഒരിടം സൃഷ്‌ടിചെടുക്കാൻ  മിഥുൻ മാനുവൽ തോമസിനു കഴിഞ്ഞു.  ആടിന്റെ തുടർച്ചയായ ആട് 2 വലിയ ഹിറ്റ്‌ ആയതോടെ മലയാളത്തിലെ മുൻനിര സംവിധാകരിൽ ഒരാളായി മാറാൻ മിഥുൻ മാനുവലിന് സാധിച്ചിരുന്നു. താൻ കോമഡിയിലേക്ക് വരാനുണ്ടായ സാഹചര്യം വ്യക്തമാക്കുകയാണ് മിഥുൻ മാനുവൽ .കോമഡിയിലേക്ക് വളരെ യാദൃശ്ചികമായി എത്തിപ്പെട്ട ഒരാളാണ് താനെന്നാണ് മിഥുൻ പറയുന്നത്.   ഓം ശാന്തി ഓശാനയുടെ തിരക്കഥ എഴുതിയപ്പോഴാണ് തനിക്ക് ഹ്യൂമർ ചെയ്യാൻ കഴിയുമെന്ന് മനസിലായതെന്ന് മിഥുൻ പറയുന്ന്‌.തന്റെ ഡയലോഗുകൾക്ക് ആളുകൾ ചിരിച്ചപ്പോൾ സ്വഭാവികമായിട്ടും കോമഡി ചെയ്യാനല്ലേ ചിന്തിക്കുകയെന്നും അങ്ങനെയാണ് ‘ആട്’ വരുന്നതെന്നും മിഥുൻ മാനുവൽ കൂട്ടിച്ചേർത്തു.

ആട് പരാജയപ്പെട്ടപ്പോഴും ത്രില്ലറിനെ കുറിച്ച് ആലോചിചില്ലായെന്നും മിഥുൻ മാനുവൽ പറഞ്ഞു. അങ്ങനെ  ആൻ മരിയ ചെയ്തു. അതും ഒരു ഹ്യൂമർ ടച്ച് ഉള്ള സിനിമ ആയിരുന്നു. അങ്ങനെ കുറച്ചുകാലം കോമഡിയുടെ ഉള്ളിൽ പോയപ്പോഴാണ് ഇനി ഇതിൽ തന്നെ തുടർന്നാൽ പണി പാളുമെന്നു  മനസ്സിലായത്. അപ്പോഴാണ്  അർജൻറീന ഫാൻസിനു ശേഷം ത്രില്ലർ തുടങ്ങുന്നത് എന്നാണ് മിഥുൻ വെളിപ്പെടുത്തിയത്.ആട് ഒന്നിൽ നിന്ന് കിട്ടിയ പാഠങ്ങളെല്ലാം ഉൾകൊണ്ടാണ് ആൻമരിയ കലിപ്പിലാണ് എന്ന സിനിമ  ചെയ്തതെന്നും  ചെയ്ത സിനിമകളിൽ വ്യക്തിപ്പരമായി തനിക്ക്  ഏറ്റവും ഇഷ്ടമുള്ളത് ആൻമരിയയാണ് എന്നും മിഥുൻ മാനുവൽ പറഞ്ഞു. . കുഞ്ഞു സിനിമയാണെങ്കിലും അതാണ് തനിക്കിഷ്ടം.

എന്നാൽ ആൻമരിയയിൽ നിന്ന് ചിലതെല്ലാം പഠിക്കാൻ മറന്നത് കൊണ്ടാണ് അലമാര എന്ന ചിത്രത്തിലേക്ക് പോയത്. അലമാരയിൽ നിന്ന് ചില കാര്യങ്ങൾ കൂടുതൽ ആർജവത്തോടെ പഠിച്ചിട്ടാണ് ആട് 2 വിലേക്ക് എത്തുന്നത് എന്നും  മിഥുൻ മനുവൽ പറയുന്നു.ഇനി കോമഡിയിലേക്ക് എപ്പോഴാണ് തിരിച്ച് പോകുന്നത് എന്ന  ചോദ്യത്തിന് ഒന്ന് രണ്ട് ത്രില്ലർ കൂടെ വരുണ്ടെന്നും പിന്നെ മനസിലുള്ള കഥകൾ കൂടെ എഴുതി കഴിഞ്ഞാൽ കോമഡിയിലേക്ക് തിരിച്ച് വരുമെന്നുമായിരുന്നു മിഥുൻ മാനുവലിന്റെ മറുപട.    വരാനുള്ളതിൽ ഒരെണ്ണം വെബ് സീരീസ് ആണ്. അതിൻ്റെ പണി നടന്ന് കൊണ്ടിരിക്കുന്നു. പിന്നെ എഴുതാനായിട്ട് ഒന്ന് രണ്ടെണ്ണം ആലോചനയിൽ ഉണ്ട്. എന്നും അനഗ്നെ എഴുതണമെങ്കിൽ അത് ഇപ്പോൾ ഇറങ്ങിയവ ഒക്കെ  വിജയിക്കണം എന്നും  അല്ലെങ്കിൽ വീണ്ടും  പേടിച്ചിട്ട്  ജീവനും കൊണ്ട് കോമഡിയിലേക്ക് ഓടി പോകും,’ മിഥുൻ മാനുവൽ പറഞ്ഞു. തിയേറ്ററിൽ ഓടി കൊണ്ടിരിക്കുന്ന അരുൺ വർമ്മ സംവിധാനം ചെയ്ത ‘ഗരുഡൻ’, വിഷ്ണു ഭരതൻ സംവിധാനം ചെയ്യുന്ന ‘ഫീനിക്സ്’ എന്ന സിനിമയുടെയും തിരക്കഥ രചിക്കുന്നത് മിഥുൻ മാനുവൽ തോമസ് ആണ്.കൂടാതെ റിലീസ് ആവാനിരിക്കുന്ന മമ്മൂട്ടി – വൈശാഖ് ചിത്രം ടർബോയുടെയും തിരക്കഥ ഒരുക്കിയിരിക്കുന്നത് മിഥുൻ മാനുവലാണ്. അഞ്ചാം പാതിരയ്ക്ക് ശേഷം ജയറാമിനെ നായകനാക്കി ഒരുക്കുന്ന ഓസ്‌ലര്‍ അടുത്തതായി മിഥുൻ മാനുവലിന്റെ സംവിധാനത്തിൽ പുറത്തിറങ്ങാനുള്ളത്.

Sreekumar

Recent Posts

ജാസ്മിന് കപ്പ് കിട്ടാതിരുന്നത് നന്നായി; ജിന്റോ ജയിച്ചത് സിംപതികൊണ്ടല്ല ; ശോഭ

ബിഗ്ഗ്‌ബോസ് മലയാളം സീസൺ സിക്സിന്റെ കപ്പ് നേടിയത് ജിന്റോ ആണെങ്കിലും മറുവശത്ത് ജാസ്മിനായിരുന്നു വിജയം അർഹിച്ചതെന്ന വാദം ഉയർത്തുന്നവരുണ്ട്. ജാസ്മിന്…

57 mins ago

തന്റെ ഓഫീസിൽ ഇന്നും ഫ്രെയിം ചെയ്യ്തു വെച്ചിരിക്കുന്ന ആ  ഒരു നടന്റെ ഓട്ടോഗ്രാഫ് ആണ്; വെളിപ്പെടുത്തലുമായി വിജയ് സേതുപതി

നിരവധി തമിഴ് ഹിറ്റ് ചിത്രങ്ങൾ അനായാസം അഭിനയിച്ചു പ്രതിഫലിപ്പിച്ച നടനാണ് വിജയ് സേതുപതി, ഇപ്പോൾ താരത്തിന്റെ പുതിയ ചിത്രമായ 'മഹാരാജ'യുടെ …

2 hours ago

പ്രണവിന്റെ നായികആയതിൽ സന്തോഷം എന്നാൽ പൂരത്തെറി ലഭിച്ചു, ദർശന രാജേന്ദ്രൻ

വെത്യസ്ത കഥാപാത്രങ്ങളിലൂടെ മലയാള സിനിമയിൽ കടന്നുവന്ന നടിയാണ് ദർശന രാജേന്ദ്രൻ, തന്റെ കഥാപാത്രങ്ങൾ എല്ലാം തന്നെ ഇഷ്ടപ്പെടുന്നത് പലപ്പോഴും പ്രേക്ഷകർ…

4 hours ago

തിലകൻ ചേട്ടൻ മരിച്ചതുകൊണ്ടാകാം ഇന്നും ആ വിഷയം ചർച്ച ആകുന്നത്! ഇനിയും ഞാൻ മരിച്ചാലും ഇത് തന്നെ സംഭവിക്കാ൦; വിനയൻ

12  വർഷകാലം സിനിമയിൽ നിന്നും വിലക്ക് ഏർപ്പെടുത്തിയ സംവിധായകനായിരുന്നു വിനയൻ, എന്നാൽ എല്ലാത്തിനും ഒടുവിൽ അദ്ദേഹത്തിന് തന്നെ ആയിരുന്നു വിജയം.…

5 hours ago

ചേട്ടൻ ഇനിയും ഒരു പുതിയ സിനിമ ചെയ്യുന്നുണ്ട് അതിലും ക്രിഞ്ചും, ക്ലിഷോയും ഉണ്ടങ്കിൽ വെറുതെ വിടരുത്; ധ്യാൻ ശ്രീനിവാസൻ

ധ്യാൻ ശ്രീനിവാസൻ, പ്രണവ് മോഹൻലാൽ എന്നിവരെ പ്രധാന കഥാപാത്രങ്ങളായി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യ്ത പുതിയ ചിത്രമായിരുന്നു വർഷങ്ങൾക്ക് ശേഷം,…

6 hours ago

22-ാം വിവാഹ വാര്‍ഷികത്തില്‍ പ്രിയതമയുടെ ഓര്‍മ്മകളുമായി ബിജിബാല്‍!!

മലയാളത്തിന്റെ പ്രിയ സംഗീത സംവിധായകനാണ് ബിജിബാല്‍. മലയാളിയുടെ പ്രിയ ഗാനങ്ങളില്‍ എപ്പോഴും ഇടംപിടിച്ചിട്ടുണ്ടാവും ബിജിപാലിന്റെ പാട്ട്. സോഷ്യലിടത്ത് സജീവമായ താരം…

18 hours ago