Film News

‘ചിഞ്ചുകുട്ടി മൊട്ട കുട്ടി’!!! മിഥുന് വേണ്ടിയുള്ള നേര്‍ച്ച പൂര്‍ത്തിയാക്കി ലക്ഷ്മി

നടനായും അവതാരകനായുമെല്ലാം മലയാളത്തിന്റെ പ്രിയ താരമാണ് നടന്‍ മിഥുന്‍. മിഥുന്റെ കുടുംബവും ഏറെ ആരാധകരുള്ളവരാണ്. നടി ലക്ഷ്മിനായരും മകള്‍ തന്‍വിയുമെല്ലാം സോഷ്യലിടത്തെ താരങ്ങളാണ്. താരകുടുംബവും സോഷ്യലിടത്ത് സജീവവുമാണ്.

ഇപ്പോഴിതാ മിഥുന് വേണ്ടി നേര്‍ന്ന നേര്‍ച്ച പൂര്‍ത്തീകരിച്ചിരിക്കുകയാണ് ലക്ഷ്മി. ആ സന്തോഷമാണ് മിഥുന്‍ പങ്കിടുന്നത്. തിരുപ്പതിയിലെ നേര്‍ച്ചയുടെ ഭാഗമായി ഭാര്യ ലക്ഷ്മി മൊട്ടയടിച്ച കാര്യമാണ് മിഥുന്‍ പങ്കിടുന്നത്. തന്റെ ‘ചിഞ്ചുകുട്ടി മൊട്ട കുട്ടി’ ആയെന്ന് പറഞ്ഞാണ് ലക്ഷ്മിയെ ചേര്‍ത്തുപിടിച്ചുള്ള ചിത്രങ്ങള്‍ മിഥുന്‍ പങ്കുവച്ചത്.

ഈ വര്‍ഷം മാര്‍ച്ചില്‍ മിഥുന് ബെല്‍സ് പാഴ്‌സി രോഗം ബാധിച്ചിരുന്നു. താരം തന്നെയാണ് രോഗ വിവരം പങ്കുവച്ചത്. വളരെ പെട്ടെന്ന് തന്നെ മിഥുന്‍ രോഗത്തിനെ അതിജീവിച്ചിരുന്നു. മിഥുന് വേഗം സുഖം പ്രാപിക്കാനായി ഭാര്യ ലക്ഷ്മി നേര്‍ന്ന വഴിപാട് പൂര്‍ത്തിയാക്കിയിരിക്കുകയാണ് ലക്ഷ്മി. ഇപ്പോള്‍ മിഥുനും കുടുംബവും തിരുപ്പതി ദര്‍ശനം നടത്തിയ ചിത്രങ്ങളാണ് മിഥുന്‍ പങ്കുവച്ചത്.

Mottai Boss Lakshmi ?????? എന്റെ Bells Palsy പോരാട്ട ദിനങ്ങള്‍ നിങ്ങളില്‍ കുറെ പേര്‍ക്കെങ്കിലും അറിയാം എന്ന് തോന്നുന്നു . അന്ന് നിങ്ങള്‍ ഓരോരുത്തരുടെയും പ്രാര്‍ത്ഥന കൊണ്ട് തന്നെ ആണ് ഇന്ന് കാണുന്ന രൂപത്തില്‍ തിരികെ എത്താന്‍ കഴിഞ്ഞത്. പക്ഷെ എന്റെ ഭാര്യ ഒരു ലെവല്‍ കൂടുതല്‍ പ്രാര്‍ത്ഥിച്ചിരുന്നു; ആ അസുഖം മാറാന്‍ ഭാര്യ നേര്‍ന്നതാണ് തിരുപ്പതിയില്‍ മുടി കൊടുക്കാം എന്ന്. അങ്ങനെ ചിഞ്ചുകുട്ടി മൊട്ട കുട്ടി ആയി.’- എന്നാണ് മിഥുന്‍ കുറിച്ചത്.

Anu