ആരാധകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ലൈഗര്‍. പുരി ജഗന്നാഥ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം ഈ മാസം 25 നാണ് തിയേറ്ററുകളിലെത്തുന്നത്. ചിത്രത്തില്‍ ബോക്സിങ് ഇതിഹാസം മൈക്ക് ടൈസണും പ്രധാന വേഷത്തിലെത്തുന്നുണ്ട്.
ഇപ്പോഴിതാ ടൈസണുമൊന്നിച്ച് നടത്തിയ ഒരു സംഘട്ടനരംഗത്തെ കുറിച്ചുള്ള അനുഭവം വിവരിക്കുകയാണ് നടന് വിജയ് ദേവരകൊണ്ട.
പതിനാല് ആയിരുന്നു ടൈസന്റെ കാല്‍പ്പാദത്തിന്റെ സൈസെന്നും അദ്ദേഹത്തിന് പറ്റിയ ഒരു ഷൂസ് കിട്ടിയില്ലെന്നും ഒരു ദിവസം പ്രൊഡക്ഷന്‍ ടീം തന്നോട് പറഞ്ഞെന്ന് വിജയ് ദേവരകൊണ്ട ഓര്‍മിച്ചെടുത്തു. എന്റെ കാലിന്റെ സൈസ് പത്ത് ആണ്. ടൈസണെ സെറ്റില്‍ വെച്ച് നേരിട്ടു കണ്ടപ്പോളാണ് അദ്ദേഹത്തിന്റെ കൈകളും വളരെ വലുതാണെന്ന് മനസിലായതെന്നും വിജയ് കൂട്ടിച്ചേര്‍ത്തു.
‘ടൈസന്റെ കൈകാലുകളും പാദങ്ങളും കണ്ടപ്പോള്‍ത്തന്നെ ഭയമായി. റിഹേഴ്സലിന്റെ സമയത്ത് അറിയാതെ എനിക്ക് ഒരിടി കിട്ടി. ആ ദിവസം മുഴുവന്‍ മൈഗ്രേന് ആയിരുന്നു. ബോധം പോയില്ലെങ്കിലും ശരീരം തളരുന്നതുപോലെ തോന്നി.’ താരം പറഞ്ഞു.
ടൈസണ്‍ തോളില്‍ കൈവെച്ചപ്പോള്‍ വീഴാന്‍ പോകുന്ന പോലെ തോന്നിയെന്നും അത്രയും ഭാരമായിരുന്നു കൈക്കെന്നും ചിത്രത്തിലെ നായിക അനന്യ പാണ്ഡേയും പറഞ്ഞു. ആദ്യം ചെറിയ ഭയമൊക്കെ തോന്നിയെങ്കിലും പിന്നീടത് മാറി. വളരെ നല്ലൊരു വ്യക്തിയാണദ്ദേഹം. നല്ലൊരു സുഹൃത്താണെന്ന് കരുതാനാണ് ഇഷ്ടമെന്നും അനന്യ വ്യക്തമാക്കി.
തെന്നിന്ത്യൻ സിനിമാ രംഗത്ത് ഒരു കാലത്തെ താര റാണിയായിരുന്നു നടി കെ ആർ വിജയ, ഇപ്പോഴിതാ തന്റെ കരിയറിലെയും, വ്യക്തി …
ലാൽ ജോസ് സംവിധാനം ചെയ്യ്ത അയാളും ഞാനും എന്ന ചിത്രത്തിലൂടെ ആണ് റോണി ഡേവിഡ് സിനിമ രംഗത്തേക് എത്തിയത്, എന്നാൽ…
ശരിക്കും ഡോക്ടറാണോ, ജോലി ഒന്നുമില്ലേ, തെണ്ടിത്തിരിമഞ്ഞൻ നടന്നാൽ മത്തിയോ എന്നൊക്കെയാണീ എലിസബത്ത് ഉദയൻനേരിടേണ്ടി വരുന്ന ചോദ്യങ്ങൾ. നടൻ ബാലയുടെ ഭാര്യയെന്ന…
ബോളിവുഡ് നടി സൊനാക്ഷി സിന്‍ഹയുടെ വിവാഹവുമായി ബന്ധപ്പെട്ട വാര്‍ത്തകളാണ് കുറച്ച് ദിവസങ്ങളായി തെന്നിന്ത്യൻ മാധ്യമങ്ങളിലടക്കം പ്രചരിക്കുന്നത്. എന്നാല്‍ നവദമ്പതികളായ സൊനാക്ഷിയും…
മലയാളത്തിൽ സജീവമല്ലയെങ്കിൽ പോലും തമിഴകത്ത് മികച്ച സിനിമകളുമായി കരിയറിൽ മുന്നേറുകയാണ് നടൻ കാളിദാസ് ജയറാം. റായൻ ആണ് കാളിദാസിന്റെ പുതിയ…
വിവാദങ്ങളിൽ നിന്നേല്ലാം അകന്ന് കുടുംബസമേതം സന്തോഷകരമായ ജീവിതം നയിക്കുകയാണ് അമല പോൾ. ഇപ്പോൾ താരത്തിനെതിരെ ഗുരുതരമായ ഒരു ആരോപണമാണ് പുറത്തുവന്നിരിക്കുന്നത്.…