കേരള ബ്ലാസ്റ്റേഴ്സ് – ഒഡീഷ എഫ് സി മത്സരത്തില്‍ അതിഥികളായെത്തി കല്യാണി പ്രിയദര്ശന്. പുതിയ ചിത്രം ‘ശേഷം മൈക്കില്‍ ഫാത്തിമ’ സിനിമയുടെ അണിയറപ്രവര്‍ത്തകരും താരത്തിനോടൊപ്പം എത്തിയിരുന്നു. കൊച്ചി ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ ഇന്നലെ നടന്ന മത്സരത്തിലാണ് താരങ്ങളും അതിഥികളായി എത്തിയത്.
കാണികള്‍ക്ക് കിടിലന്‍ സര്‍പ്രൈസും സമ്മാനിച്ചിരിക്കുകയാണ് കല്ല്യാണി. തകര്‍പ്പന്‍ കമന്ററിയും നല്‍കിയിരിക്കുകയാണ് താരം. ‘ചങ്കും കരളും പറിച്ചെടുത്താലും ചങ്കൂറ്റം കടപുഴക്കാന്‍ കഴിയില്ലെടാ എന്ന വെല്ലുവിളിയുമായി ബ്ലാസ്റ്റേഴ്സ് കൊന്നു കൊലവിളിക്കാനെത്തുന്നു’ എന്നായിരുന്നു കല്യാണിയുടെ കിടിലന്‍ കമന്ററി. കാണികള്‍ ഇരുകൈയ്യും നീട്ടിയാണ് കമന്ററി സ്വീകരിച്ചത്.
തുടര്‍ന്ന് വേദിയില്‍ മൈക്കില്‍ ഫാത്തിമയുടെ ടീസറും പ്രദര്‍ശിപ്പിച്ചു. നവാഗതനായ മനു സി കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് മൈക്കില്‍ ഫാത്തിമ. സൂപ്പര്‍ഹിറ്റ് ചിത്രം തല്ലുമാലയിലെ വ്ലോഗര്‍ ഫാത്തിമയ്ക്ക് ശേഷം കല്ല്യാണി എത്തുന്ന ചിത്രമാണ് മൈക്കില്‍ ഫാത്തിമ.
സുധീഷ്, ഫെമിന, സാബുമോന്, ഷഹീന് സിദ്ദിഖ്, ഷാജു ശ്രീധര്‍, മാല പാര്‍വതി, അനീഷ് ജി. മേനോന്, സരസ ബാലുശ്ശേരി, പ്രിയ ശ്രീജിത്ത്, ബാലതാരങ്ങളായ തെന്നല്‍, വാസുദേവ് എന്നിവരാണ് ചിത്രത്തില്‍ മറ്റു പ്രധാനതാരങ്ങളാണ്. ദി റൂട്ട്, പാഷന് സ്റ്റുഡിയോസ് എന്നിവയുടെ ബാനറില്‍ ജഗദീഷ് പളനിസ്വാമിയും സുധന് സുന്ദരവും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.
തിരുവനന്തപുരം: ടിപി കേസ് പ്രതികൾ സിപിഎമ്മിനെയും സർക്കാരിനെയും ഭീഷണിപ്പെടുത്തുന്നുണ്ടെന്ന് കെ കെ രമ എംഎൽഎ. കേസിലെ മൂന്ന് പ്രതികളെ വിട്ടയക്കാനുള്ള…
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ ഐബിഎമ്മുമായി സഹകരിച്ച് ജൂലൈ 11, 12 തീയതികളില്‍ കൊച്ചിയില്‍ സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര ജനറേറ്റീവ് എഐ കോണ്‍ക്ലേവില്‍…
പ്രേക്ഷകര്‍ ഒന്നടങ്കം കാത്തിരിക്കുന്ന പ്രഭാസ് – നാഗ് അശ്വിന് ബ്രഹ്മാണ്ഡ ചിത്രം ‘കല്‍ക്കി 2898 AD’യുടെ പ്രി റിലീസ് ട്രെയിലര്‍…
കള്ളക്കുറിച്ചി വിഷമദ്യ ദുരന്തത്തില്‍ ജീവന് നഷ്ടമായവരുടെ കുടുംബത്തിന് സഹായം പ്രഖ്യാപിച്ച് തമിഴ്നാട് സര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി നടി കസ്തൂരി. സ്വന്തം…
ഇളയദളപതി വിജയ്യുടെ അന്‍പതാം പിറന്നാളാഘോഷത്തിലെ സാഹസിക പരിപാടിയ്ക്കിടെ കുട്ടിക്ക് പൊള്ളലേറ്റു. പൊള്ളലേറ്റ കുട്ടിയുടെ നില ഗുരുതരമാണ്. ചെന്നൈയില്‍ ആരാധകര്‍ സംഘടിപ്പിച്ച…
തെന്നിന്ത്യൻ സൂപ്പർ താരം ജയം രവിയും ഭാര്യ ആരതിയും വിവാഹമോചിതരാകുന്നതായി വാർത്തകൾ വന്നിരുന്നു. സോഷ്യൽ മീഡിയയിൽ നടക്കുന്ന ഈ പ്രചാരണങ്ങളോട്…