കഴിഞ്ഞ ദിവസമായിരുന്നു ബേസിൽ ജോസഫ് സംവിധാനം ചെയ്യുന്ന ടോവിനോ തോമസ് ചിത്രമായ മിന്നൽ മുരളിയുടെ പ്രമോഷന്റെ ഭാഗമായി ഇരുവരും സോഷ്യൽ മീഡിയ ലൈവിൽ എത്തിയത്. ലിവിനിടയിൽ തമാശകളും കാര്യങ്ങളുമായി മുന്നേറുന്നതിനിടയിലാണ് ദർശന രാജേന്ദ്രൻ ഇരുവർക്കും ആശംസകൾ അറിയിച്ചുകൊണ്ട് ലൈവിൽ കമന്റ് ഇട്ടത്. എന്നാൽ ദർശനയുടെ കമന്റ് വായിച്ചതോടെ തന്നെ കുറിച്ച് ഒരു പാട്ട് എഴുതിക്കൂടെ എന്ന ചോദ്യമാണ് ടോവിനോ ബേസിലിനോട് ചോദിച്ചിരിക്കുന്നത്.