റെക്കോർഡുകൾ തകർത്ത് മിന്നൽ മുരളിയുടെ ട്രെയിലര്‍!

ഏറ്റവും ശക്തമായ മുന്നേറ്റവുമായി മിന്നൽ മുരളിയുടെ ട്രെയിലര്‍.യുട്യൂബില്‍ ട്രെയിലര്‍ പുറത്തിറങ്ങി വെറും പത്ത് മണിക്കൂർ പിന്നിട്ടപ്പോൾ നാൽപത്തിയൊന്ന് ലക്ഷം കാഴ്ചക്കാരാണ് ഈ വീഡിയോ കണ്ടിരിക്കുന്നത്.അത് കൊണ്ട് തന്നെ ഈ ട്രെയിലര്‍ മുന്നോട്ട് പോകുന്നത് മിന്നൽ വേഗത്തിലാണ്.ഈ ട്രെയിലര്‍ ലൈക്ക് ചെയ്തിരിക്കുന്നത് നാല് ലക്ഷം പേരാണ്.ഈ ചിത്രത്തിൽ ജയ്സൺ എന്ന കഥാപാത്രവുമായി എത്തുന്നത് ടോവിനോ തോമസ് ആണ്.ഇതിന്റ കഥാ പശ്ചാത്തലം എന്തെന്നാൽ ഒരു ഇടിമിന്നലേറ്റ് വളരെ അസാധാരണ ശക്തി നേടി കൊണ്ട് ജയ്‌സൺ എന്ന വ്യക്തി സൂപ്പർ ഹീറോ ആകുന്നു എന്നതാണ്.

minnal murali

ലോകം മുഴുവൻ ഡിസംബര്‍ 24ന് നെറ്റ്ഫ്ലിക്സിലൂടെ ചിത്രം റിലീസ് ചെയ്യുന്നതാണ്. മലയാളത്തിന്റെ പ്രിയ യുവനടനും സംവിധായകനുമായ ബേസിൽ ജോസഫിന്റെ രണ്ടാമത്തെ ചിത്രമാണ് മിന്നൽ മുരളി.സൂപ്പർ ഹീറോ എന്ന വിശേഷണത്തോടെ മലയാള സിനിമാ ലോകത്തെത്തുന്ന ബിഗ് ബജറ്റ് ചിത്രമാണ് മിന്നൽ മുരളി.മലയാള ഭാഷയ്ക്ക് പുറമെ തമിഴ്,തെലുങ്ക്, കന്നഡ,ഹിന്ദി എന്നീ ഭാഷകളിലും ചിത്രം എത്തുന്നുണ്ട്.ഈ ചിത്രം നിർമ്മിക്കുന്നത് വീക്കെന്‍ഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്‍റെ ബാനറില്‍ സോഫിയ പോളാണ്.തമിഴ് സിനിമാ ലോകത്തിന്റെ പ്രിയ താരം ഗുരു സോമസുന്ദരവും ഈ ചിത്രത്തിൽ ഒരു സുപ്രധാന കഥാപാത്രമായി അഭിനയിക്കുന്നുണ്ട്.

minnal murali 2

അതെ പോലെ മോളിവുഡ് സിനിമാ ലോകത്തിന്റെ പ്രിയപ്പെട്ട താരങ്ങളായ ഹരിശ്രീ അശോകന്‍,ബൈജു,അജു വര്‍ഗീസ്,ഫെമിന ജോര്‍ജ് തുടങ്ങിയവരും കേന്ദ്ര കഥാപാത്രങ്ങളായി ഈ ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.ഈ ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത് ജസ്റ്റിന്‍ മാത്യു,അരുണ്‍ അനിരുദ്ധന്‍ എന്നിവർ ചേർന്ന് കൊണ്ടാണ്.ഛായാഗ്രഹണം നിർവഹിക്കുന്നത് സമീര്‍ താഹിരാണ്.ഷാന്‍ റഹ്മാനാണ് സംഗീതം നൽകുന്നത്.ചിത്രത്തിലെ തകർപ്പൻ സംഘട്ടനങ്ങള്‍ സംവിധാനം ചെയ്യുന്നത്  സുല്‍ത്താന്‍,ബാഹുബലി,ബാറ്റ്മാന്‍ തുടങ്ങിയ വമ്പൻ ചിത്രങ്ങളിൽ പ്രവർത്തിച്ച വ്ളാഡ് റിംബര്‍ഗാണ്. സിനിമാ പ്രേമികൾ മിന്നൽ മുരളിയുടെ ട്രെയിലറിനെ ഇങ്ങനെയാണ് സ്വീകരിച്ചതെങ്കിൽ സിനിമ വമ്പൻ ഹിറ്റ് ആകുമെന്നത് തീർച്ചയായ കാര്യം തന്നെയാണ്.

 

Rahul

Recent Posts

ഒരിക്കിലും നടക്കരുതായിരുന്നു!! ആ മാന്യവ്യക്തിയോട് മാപ്പുചോദിക്കുന്നു, അംഗരക്ഷകര്‍ തള്ളിമാറ്റിയ ആരാധകനെ ചേര്‍ത്തിപിടിച്ച് നാഗാര്‍ജുന

തന്റെ അംഗരക്ഷകന്‍ മോശമായി പെരുമാറിയ ഭിന്നശേഷിക്കാരനായ ആരാധകനെ നേരില്‍ കണ്ട് ചേര്‍ത്ത് നിര്‍ത്തി തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ നാഗാര്‍ജുന. ഭിന്നശേഷിക്കാരനായ യുവാവിനോടാണ്…

1 hour ago

വിവാഹ ആഘോഷങ്ങള്‍ക്ക് തുടക്കമായി!! കൂട്ടുകാര്‍ക്കൊപ്പം മെഹന്ദി കളര്‍ഫുളാക്കി മീര നന്ദന്‍

മലയാളത്തിന്റെ പ്രിയ താരമാണ് നടി മീര നന്ദന്‍. ദിലീപിന്റെ നായികയായി മുല്ല എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്കെത്തിയ നായികയാണ് മീര.…

2 hours ago

‘മണിയന്‍ ചിറ്റപ്പനായി സുരേഷ് ഗോപി!! ഗഗനചാരി ടീം വീണ്ടും ഒന്നിക്കുന്നു

അരുണ്‍ ചന്തു സംവിധാനം ചെയ്ത സയന്‍സ് ഫിക്ഷന്‍ സിനിമയായ 'ഗഗനചാരി' തിയ്യേറ്ററിലെത്തിയിരിക്കുകയാണ്. ഗോകുല്‍ സുരേഷാണ് ചിത്രത്തില്‍ നായകനായെത്തിയത്. ഇപ്പോഴിതാ ചിത്രത്തിന്റെ…

2 hours ago

നൂറിലധികം പുതുമുഖങ്ങളുമായി സന്തോഷ് പണ്ഡിറ്റിന്റെ കേരളാ ലൈവ്!!

കോടികള്‍ മുടക്കിയാണ് ഓരോ സിനിമയും തിയ്യേറ്ററിലെത്തുന്നത്. അക്കാലത്താണ് വെറും 5 ലക്ഷം മുടക്കി സന്തോഷ് പണ്ഡിറ്റ് സിനിമയെടുത്തത്. നടനായും സംവിധായകനും…

4 hours ago

ഗിരി & ഗൗരി ഫ്രം ‘പണി’; ജോജു ചിത്രം പണി അണിയറയിൽ ഒരുങ്ങി കഴിഞ്ഞു

ജോജു ജോർജ്‌ ആദ്യമായി രചന-സംവിധാനം നിർവഹിക്കുന്ന 'പണി' സിനിമ അണിയറയിൽ ഒരുങ്ങി കഴിഞ്ഞു. ചിത്രത്തെ കുറിച്ച് പ്രഖ്യാപന സമയം മുതൽ…

5 hours ago

ബിഗ് ബോസ് അവതാരകൻ ആകാൻ ഏറ്റവും യോജ്യൻ മോഹൻലാൽ, അതിന് മമ്മൂട്ടിക്ക് കഴിയില്ല; ഫിറോസ് ഖാൻ

ബിഗ് ബോസ് അവതാരകനെന്ന നിലയിൽ മോഹൻലാലിനെ  വലിയഒരു  കൈയടിയാണ് നേടിക്കൊണ്ടിരിക്കുന്നത്, ഇപ്പോഴിതാ മോഹൻലാൽ എന്ന അവതരാകാനെപ്പറ്റിപറയുകയാണ് മുൻ ബിഗ് ബോസ്…

7 hours ago