Categories: Film News

ഇഷ്ടം ആയി ഈ അർച്ചനയെയും അവളുടെ കഥയെയും നടി മിയ !!

വിവാഹശേഷം ജീവിതത്തില്‍ ഒരു കുഞ്ഞ് വന്നതോടെയും എല്ലാം സിനിമാ ജീവിതത്തില്‍ നിന്നും ഒരു ഇടവേള എടുത്തിരുന്ന താരമാണ് മിയ ജോര്‍ജ്. കുറച്ച് നാള്‍ മാറി നിന്നു എങ്കിലും താരത്തിന്റെ എല്ലാ വിശേഷങ്ങളും ആരാധകര്‍ ഇരുകൈയ്യും നീട്ടി സ്വീകരിക്കാറുണ്ട്, ഇപ്പോഴിതാ താരം ഐഷ്വര്യ നായികയായി എത്തിയ അർച്ചന 31 എന്ന സിനിമ കണ്ടതിന് ശേഷമുള്ള തന്റെ പ്രതികരണവുമായി എത്തിയിരിക്കുകയാണ്. ഈ പ്രതികരണമാണ് സോഷ്യൽ മീഡിയിൽ ഇപ്പോൾ ഇടം പിടിക്കുന്നത്. താരത്തിന്റെ വാക്കുകൾ :

പോസ്ററർ കണ്ടപ്പോഴേ കാണണം എന്ന് തീരുമാനിച്ച ചിത്രം.എനിക്ക് ആദ്യമായി അഭിനയിക്കാൻ അവസരം നൽകിയ പ്രൊഡ്യൂസർ, ഐശ്വര്യ ലക്ഷ്മി ഇവരുടെ സാന്നിധ്യം ആഗ്രഹം വർധിപ്പിച്ചു. ഇന്നാണ് പടം കാണാൻ സാധിച്ചത്. എല്ലാ പെൺകുട്ടികൾക്കും relate ചെയ്യാൻ കഴിയും.. കാരണം ഇതിൽ ഏതെങ്കിലും ഒക്കെ അവസ്ഥയിലൂടെ കടന്നു പോയിട്ടുണ്ടാകും മിക്കവരും. അർച്ചന ഒരു മാതൃക ആണ്. സ്വന്തം വിവാഹം ഉത്തരവാദിത്തത്തോടെ നടത്താനും അതിന്റെ ചിലവുകൾ സ്വയം വഹിക്കാനും മിടുക്ക് ഉള്ള മിടുക്കി. ഇഷ്ടം ആയി ഈ അർച്ചനയെയും അവളുടെ കഥയെയും..

Rahul