എന്റെ പേര് തന്നെ മാറ്റിയത് ആ നടൻ ആണ്, തുറന്ന് പറഞ്ഞു മിയ!

ചെറിയ വേഷങ്ങൾ ചെയ്തുകൊണ്ട് പ്രേക്ഷരുടെ മനസ്സിൽ സ്ഥാനം നേടിയ താരമാണ് മിയ, പിന്നീട് നായികയായി  മാറിയ താരം ചെയ്ത വേഷങ്ങൾ എല്ലാം തന്നെ ഏറെ ശ്രദ്ധ നേടിയിരുന്നു, എറണാകുളം സ്വദേശി അശ്വിൻ നെ ആയിരുന്നു താരം വിവാഹം ചെയ്തത്. അടുത്തിടെ താൻ അമ്മയായ വിവരം അറിയിച്ച് കൊണ്ട് മിയയും എത്തിയിരുന്നു. നിരവധി പേരാണ് താരത്തിന് ആശംസകളുമായി എത്തിയത്. ചുരുങ്ങി സമയം കൊണ്ടായിരുന്നു മിയ സിനിമയിൽ നായികയായി പേരെടുത്തത്. അൽഫോൺസാമ്മ എന്ന ചിത്രത്തിൽ കൂടിയാണ് താരം അഭിനയ ജീവിതത്തിന് അരങ്ങേറ്റം കുറിച്ചത്. പിന്നീടാണ് സിനിമയിലേക്ക് എത്തിപ്പെട്ടത്. തന്റെ വിശേഷങ്ങൾ എല്ലാം ആരാധകരുമായി മുടങ്ങാതെ പങ്കുവെക്കുന്ന താരം സോഷ്യൽ മീഡിയയിൽ സജീവമാണ്. സിനിമയിൽ എത്തിയതിനു ശേഷമാണ് തനിക്ക് മിയ എന്ന പേര് കിട്ടിയത് എന്നും നിമ്മി ജോർജ്‌ എന്നാണ് തന്റെ യഥാർത്ഥ പേരെന്നും തുറന്നു പറയുകയാണ് മിയ ഇപ്പോൾ. മിയയുടെ വാക്കുകൾ ഇങ്ങനെ,

‘നിമ്മി ജോർജ് എന്നായിരുന്നു എന്റെ യഥാർത്ഥ പേര്. അത് മാറ്റി മിയ ജോർജ് എന്ന് ആക്കിയത് ബിജു ചേട്ടൻ ആണ്. ചേട്ടായീസ് എന്ന സിനിമയിൽ ഞങ്ങൾ ഒരുമിച്ച് വർക്ക് ചെയ്തിരുന്നു. ആ സിനിമയുടെ ലൊക്കേഷനിൽ വെച്ചാണ് ബിജു ചേട്ടൻ എന്റെ പേര് സിനിമയ്ക്ക് വേണ്ടി മാറ്റിയത്. നിമ്മി എന്ന പേര് എനിക്ക് സിനിമയിൽ ചേരില്ല എന്ന് പറഞ്ഞു സച്ചിയേട്ടൻ പേരിന്റെ ഒരു ലിസ്റ്റ് തന്നെ തയാറാക്കിയിരുന്നു. അതിൽ നിന്നും മിയ എന്ന പേരാണ് ബിജു ചേട്ടൻ തിരഞ്ഞെടുത്തത്. പേര് സെലക്ട് ചെയ്യുമ്പോള്‍ ഞാന്‍ അവിടെയില്ലായിരുന്നു. പിന്നീടാണ് ഞാൻ അറിയുന്നത് ബിജു ചേട്ടൻ ആണ് എനിക്ക് പേരിട്ടത് എന്നും സിനിമയിൽ അധികമാർക്കും ഇല്ലാത്ത പേരായത് കൊണ്ടാണ് അത് തിരഞ്ഞെടുത്തത് എന്നും.

പേരിനെ കുറിച്ച് അവർ എന്നോട് അഭിപ്രായം ചോദിച്ചപ്പോള്‍ നിങ്ങള്‍ക്ക് ഇഷ്ടമുള്ള എന്ത് പേരും ഇട്ടോളൂ എനിക്ക് കുഴപ്പമൊന്നുമില്ല എന്ന് ഞാൻ നേരുത്തെ തന്നെ പറഞ്ഞിരുന്നു. ‘ചേട്ടായീസ്’ എന്റെ ആദ്യ സിനിമയായിരുന്നതിനാൽ ആദ്യ സിനിമ മുതൽ ഞാൻ ആ പേരിൽ അറിയപ്പെടാൻ തുടങ്ങി. അങ്ങനെ അധികം ആർക്കും ഇല്ലാത്ത ഒരു പേര് കൂടിയാണ് അത്.

Sreekumar

Recent Posts

ഒരു സിനിമയുടെയും പ്രെമോഷന് പോകാത്ത നയൻസിന് ഇതെന്ത് പറ്റി? ആ ചോദ്യത്തിനുള്ള ഉത്തരമിതാ

സിനിമകളുടെ പ്രൊമോഷൻ പരിപാടികളിൽ നിന്ന് അകലം പാലിക്കുന്ന നടിയാണ് നയൻതാര. എന്നാൽ കഴിഞ്ഞ ദിവസം ഒരു സിനിമയുടെ പ്രൊമോഷൻ പരിപാടിക്ക്…

4 hours ago

ഈ രോഗത്തെ തീർച്ചയായും അതിജീവിക്കും, ഹൃദയം തൊടുന്ന പോസ്റ്റുമായി നടി ഹിന, എന്താണ് സ്തനാർബുദം എന്നറിയാം

സ്തനാർബുദം ബാധിച്ച കാര്യം വെളിപ്പെടുത്തി നടി ഹിന ഖാൻ. ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് നടി ഇക്കാര്യം അറിയിച്ചിട്ടുള്ളത്. രോഗത്തിന്റെ മൂന്നാം ഘട്ടത്തിലാണ്…

5 hours ago

രാജ്യമാകെ ശ്രദ്ധിക്കുന്ന ഭർത്താവിന്റെ അഭിമാന നേട്ടം; സന്തോഷം പങ്കുവെച്ച് നടി ലെന

തന്റെ ഭർത്താവും ഇന്ത്യയുടെ ബഹിരാകാശ ദൗത്യമായ ഗഗൻയാനിന്റെ ഗ്രൂപ്പ് ക്യാപ്റ്റനുമായ പ്രശാന്ത് ബാലകൃഷ്ണൻ നായരുടെ കരിയറിലെ അഭിമാനകരമായ നേട്ടം പങ്കുവച്ച്…

7 hours ago

പുരുഷന്മാരെ സ്ത്രീകൾ മസാജ് ചെയ്യുമെന്ന് പരസ്യം, സ്പായുടെ മറവിൽ വേശ്യാവൃത്തി; മൂന്ന് മലയാളികൾ അറസ്റ്റിൽ

തെങ്കാശി : കേരളാ അതിർത്തിയോട് ചേർന്ന് തമിഴ്‌നാട്ടിൽ സ്ഥിതിചെയ്യുന്ന വിനോദ് സഞ്ചാര കേന്ദ്രമായ കുറ്റാലത്ത് സ്വകാര്യ ഹോട്ടലിൽ പെൺ വാണിഭ…

10 hours ago

ആത്മഹ,ത്യ ചിന്തകൾ ഉണ്ടായിട്ടുണ്ട് എങ്കിലും ഒന്ന് പോലും പ്രണയം കാരണമായിരുന്നില്ല

ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…

14 hours ago

ക്യാമറയ്ക്ക് പിന്നിലുള്ള ജീവിതം അത്ര സുഖകരമല്ല, നക്ഷത്ര നാഗേഷ്

സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…

15 hours ago