‘അമൂല്യം’….! ഇതാ മിയയുടെ സന്തുഷ്ട കുടുംബം..!!

വിവാഹശേഷം ജീവിതത്തില്‍ ഒരു കുഞ്ഞ് വന്നതോടെയും എല്ലാം സിനിമാ ജീവിതത്തില്‍ നിന്നും ഒരു ഇടവേള എടുത്തിരുന്ന താരമാണ് മിയ ജോര്‍ജ്. കുറച്ച് നാള്‍ മാറി നിന്നു എങ്കിലും താരത്തിന്റെ എല്ലാ വിശേഷങ്ങളും ആരാധകര്‍ ഇരുകൈയ്യും നീട്ടി സ്വീകരിക്കാറുണ്ട്, ഇപ്പോഴിതാ താരം തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ പങ്കുവെച്ച ഒരു പുതിയ ഫോട്ടോയാണ് ആരാധകരുടെ പ്രിയം നേടുന്നത്. മകന്‍ ലൂക്കയുടെ ജനനശേഷം വീണ്ടും അഭിനയത്തില്‍ സജീവമായിരിക്കുകയാണ് മിയ ജോര്‍ജ്.

തമിഴിലും മലയാളത്തിലുമായി മിയയുടെ സിനിമകള്‍ റിലീസിന് ഒരുങ്ങുകയാണ്. മകന്‍ ലൂക്കയ്ക്കും ഭര്‍ത്താവ് അശ്വിനുമൊപ്പമുള്ള പുതിയൊരു ഫോട്ടോ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരിക്കുകയാണ് നടി.’അമൂല്യം’ എന്ന ക്യാപ്ഷനോടെയാണ് മിയ ചിത്രം ഷെയര്‍ ചെയ്തത്. കുഞ്ഞു ലൂക്കയെയും അശ്വിനെയും ചേര്‍ത്തുപിടിച്ച് കിടക്കുന്ന മിയയെയാണ് ഫൊട്ടോയില്‍ കാണാനാവുന്നത്. സെലിബ്രിറ്റികള്‍ ഗര്‍ഭകാലം ആഘോഷമാക്കുന്ന ഈ കാലത്ത് മിയ ഗര്‍ഭം ധരിച്ചതും പ്രസവിച്ചതും എല്ലാം ആരാധകര്‍ വളരെ വൈകിയാണ് അറിഞ്ഞത്.

അതില്‍ ചെറിയ പരിഭവം ഉണ്ടായിരുന്നു എങ്കിലും പിന്നീടാണ് താരം എന്ത്‌കൊണ്ടാണ് ഇക്കാര്യം എല്ലാവരില്‍ നിന്നും മറച്ച് വെച്ചത് എന്ന് പുറം ലോകം അറിഞ്ഞത്. ഗര്‍ഭകാലത്ത് മിയയ്ക്ക് ബുദ്ധിമുട്ടുകള്‍ ഉണ്ടായിരുന്നുവെന്നും അതിനാല്‍ കുഞ്ഞ് ജനിച്ച ശേഷം മാത്രം എല്ലാവരേയും അറിയിക്കാമെന്ന് തീരുമാനിക്കുകയുമായിരുന്നുവെന്നാണ് തന്റെ യൂട്യൂബ് ചാനലില്‍ പങ്കുവച്ച വീഡിയോയില്‍ മിയയുടെ സഹോദരി പറഞ്ഞത്.

കുഞ്ഞ് ജനിച്ച് മാസങ്ങള്‍ക്കുശേഷമാണ് തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെ മകനൊപ്പമുള്ള ചിത്രം പങ്കുവച്ച് മിയ സന്തോഷവിവരം ആരാധകര്‍ക്കായി ഷെയര്‍ ചെയ്തത്. ഇപ്പോഴിതാ താരം പങ്കുവെച്ച ഈ പുതിയ കുടുംബ ഫോട്ടോയ്ക്ക് ഒരുപാട് പേരാണ് കമന്റുകള്‍ അറിയിച്ച് എത്തിയിരിക്കുന്നത്.

Rahul

Recent Posts

ജാസ്മിനെ മോശമായി ചിത്രീകരിച്ചില്ല; കരയുന്നത് കൊണ്ട് ഷോയിലേക്ക് എടുക്കാതിരുന്നില്ല ; നോറ

ബിഗ് ബോസ് മലയാളം സീസണ്‍ 6 ല്‍ ഇത്രത്തോളം ദിവസം നില്‍ക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്ന് പറയുകയാണ് നോറ, ഇത്രയും കുറച്ച്…

58 mins ago

44 കാരനായ പ്രഭാസ് അവിവാഹിതനായി തുടരുന്നതിന്റെ കാരണത്തെ കുറിച്ച് രാജമൗലി പറയുന്നു

നിരവധി ആരാധകരുള്ള ഒരു ഹിറ്റ് നടനാണ് പ്രഭാസ്, ഇന്നും താരം അവിവാഹത്തിനായി തുടരുന്നതിന് നിരവധി ആരാധകർ കാര്യം അന്വേഷിക്കാറുണ്ട്, എന്നാൽ…

2 hours ago

ആ സമയത്തു മറക്കാനാവാത്ത അനുഭവമായിരുന്നു മമ്മൂട്ടിയുടെ ‘വര്ഷം’ എന്ന സിനിമയിൽ ഉണ്ടായത്, കൃഷ്ണ ശങ്കർ

'പ്രേമ'ത്തിലൂടെ ശ്രദ്ധ നേടിയെടുത്ത നടനാണ് കൃഷ്ണ ശങ്കർ. സിനിമയിൽ മുൻപ് കാമറയ്ക്ക് പിന്നിലും പ്രവർത്തിച്ചയാൾ കൂടിയാണ് നടൻ. കൃഷ്ണ ശങ്കർ…

3 hours ago

പ്രണയത്തിനല്ല പ്രധാന്യം, കാമം തന്നെ! പണം കൊടുത്തും അല്ലാതെയും താൻ അത് നേടാറുണ്ട്; ഷക്കീല

ബി ​ഗ്രേഡ് സിനിമകളിലൂടെ തരം​ഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…

5 hours ago

ഈ വയസുകാലത്തു സേനാപതിക്ക് ഇത്രയും ആക്ഷൻ കാണിക്കാൻ സാധിക്കുമോ? കമൽ ഹാസന്റെ ‘ഇന്ത്യൻ 2’വിനെ പരിഹസിച്ചുകൊണ്ടുള്ള കമെന്റുകൾ

കമൽഹാസന്റെ 'ഇന്ത്യൻ' എന്ന സിനിമയിൽ സേനാപതി, ചന്ദ്രു എന്നിങ്ങനെ ഇരട്ട വേഷത്തിലാണ്  കമൽഹാസൻ അഭിനയിച്ചത്. ശങ്കർ സംവിധാനം ചെയ്ത ഈ…

6 hours ago

വർഷത്തിൽ നാല് സിനിമ ചെയ്യ്താൽ പിന്നെ വരുന്ന അഞ്ചുവർഷം ഞാൻ ബ്രേക്കെടുക്കും; എന്നാൽ ഇപ്പോൾ ആ മാറ്റം ഉണ്ട്, കാരണം പറഞ്ഞു പാർവതി തിരുവോത്ത്

പാർവതി തിരുവോത്ത് മികച്ച രീതിയിൽ അഭിനയം കാഴ്ച്ച വെച്ച 'ഉള്ളൊഴുക്ക്' എന്ന ചിത്രം ഇപ്പോൾ തീയറ്ററുകളിൽ ഗംഭീരപ്രേഷക പ്രതികരണം നേടി…

7 hours ago