തൃഷ ഇത്രയും നല്ല ഫ്രണ്ട് ആകുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല!! മിയ

മലയാളത്തിന്റെ പ്രിയ നായികയാണ് മിയ ജോര്‍ജ്ജ്. വിവാഹത്തോടെ സിനിമയില്‍ നിന്ന് ചെറിയ ഇടവേള എടുത്തിരുന്നു മിയ. ഇപ്പോഴിതാ കുഞ്ഞായ ശേഷം വീണ്ടും തിരിച്ചെത്തിയിരിക്കുകയാണ് സിനിമാ ലോകത്തേക്ക്. ‘ദ റോഡ്’ എന്ന ചിത്രം തിയ്യേറ്ററിലെത്തിയിരിക്കുകയാണ്.

തൃഷയും മിയയുമാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളാവുന്നത്. ഇരുവരും തമ്മില്‍ അടുത്ത സുഹൃത്തുക്കളുമാണ്. ഇപ്പോഴിതാ തൃന്നത്. തൃഷയ്ക്കൊപ്പം ഒരുമിച്ച് അഭിനയിക്കാനായതിന്റെ സന്തോഷത്തിലാണ് മിയ.

വളരെയടുത്ത സൗഹൃദമുള്ളവരാണ് മിയയും തൃഷയും. ഏറെ നാള്‍ക്ക് ശേഷം വീണ്ടും ഒരുമിച്ച സന്തോഷമാണ് മിയ പങ്കുവച്ചത്. മുന്‍പ് മിയയുടെ മകന്‍ ലൂക്കയെ താലോലിക്കുന്ന തൃഷയുടെ വീഡിയോ വൈറലായിരുന്നു. ഇപ്പോഴിതാ തൃഷയ്ക്കൊപ്പം വര്‍ക്ക് ചെയ്യാനായ സന്തോഷവും ലൊക്കേഷനിലെ ഒരുമിച്ചുള്ള സെല്‍ഫിയും പങ്കിട്ടിരിക്കുകയാണ് മിയ.

”സംവിധായകന്‍ അരുണ്‍ വസീഗരന്‍ എന്നോട് ‘ദി റോഡ്’ സിനിമയുടെ കഥയും എന്റെ കഥാപാത്രവും വിവരിച്ചപ്പോള്‍ പല കാരണങ്ങളാല്‍ ഞാന്‍ ആവേശഭരിതനായി. ഇത് ആദ്യത്തെ സിനിമ പോസ്റ്റ് ഡെലിവറി ആയിരുന്നു, ഞാന്‍ സിനിമ കമ്മിറ്റ് ചെയ്യുമ്പോള്‍ ലൂക്കയ്ക്ക് 1 വയസ്സ് തികയുകയായിരുന്നു. എനിക്ക് ഇഷ്ടപ്പെട്ട ജോലിയിലേക്ക് തിരിച്ചുവരാന്‍ കഴിഞ്ഞതിന്റെ ആവേശത്തിലായിരുന്നു ഞാന്‍. രണ്ടാമത്തെ കാരണം ഞാന്‍ സ്‌ക്രീനില്‍ കണ്ടു വളര്‍ന്ന തൃഷ കൃഷ്ണന്‍ ആയിരുന്നു. ഡയറക്‌സ് സീനുകള്‍ പറഞ്ഞപ്പോള്‍ എന്റെ സീനുകളെല്ലാം തൃഷയ്‌ക്കൊപ്പമാണെന്ന് മനസ്സിലായി. എന്നെ വിസ്മയിപ്പിക്കുന്നത് ആര്‍ക്കും കിട്ടുന്ന ഏറ്റവും മികച്ച കാരക്ടറായിരുന്നു, മിയ പറയുന്നു.

ഞങ്ങള്‍ ഫാമിലി, ഭക്ഷണം, ഫ്രണ്ട്സ്, സിനിമകള്‍ തുടങ്ങിയവയെ കുറിച്ച് ഒരുപാട് സംസാരിച്ചു. ഞങ്ങള്‍ക്കും പൊതുവായ ചില കാര്യങ്ങള്‍ ഉണ്ട്. തൃഷയുടെയും ലൂക്കയുടെയും ജന്മ ദിനം ഒരേ ദിവസമാണ്.

തൃഷയും ഇത്രയും നല്ല ഫ്രണ്ട് ആകുമെന്ന് ഞാന്‍ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. പുറമേ മാത്രമല്ല ഉള്ളിലും നിങ്ങളൊരു സുന്ദരിയാണ്. ഞങ്ങള്‍ക്കൊപ്പമുണ്ടായിരുന്ന ടൈമിന് നന്ദി തൃഷ..സ്നേഹത്തിനും പിന്തുണയ്ക്കും. നിങ്ങള്‍ ആഗ്രഹിക്കുന്നതെല്ലാം നിങ്ങള്‍ക്ക് ലഭിക്കട്ടെ….” എന്നാണ് മിയ ചിത്രങ്ങള്‍ പങ്കുവച്ച് കുറിച്ചത്.

Anu

Recent Posts

ഗംഗ നാഗവല്ലിയായി മാറിയത് തന്റെ നിർദേശ പ്രകാരം! മണിച്ചിത്രതാഴിലെ സീനിനെ കുറിച്ച് ശോഭന

മലയാളികളുടെ ഇഷ്‌ട നായിക ശോഭന ഫാസിൽ സംവിധാനം ചെയ്യ്ത 'മണിച്ചിത്ര താഴി'ൽ തന്റെ കഥാപാത്രമായ നാ​ഗവല്ലിയോട് നൂറ് ശതമാനം നീതി…

55 mins ago

സംവിധായകനോടൊപ്പം കിടക്ക പങ്കിട്ടാൽ വലിയ ഓഫർ നൽകു൦! കാസ്റ്റിങ് കൗച്ചിനെ കുറിച്ച്; ദിവ്യാങ്ക

ഹിന്ദി സീരിയൽ രംഗത്തെ നടിയും, അവതാരകയുമായ താരമാണ് ദിവ്യാങ്ക ത്രിപാഠി, മുൻപൊരിക്കൽ താരം നേരിട്ട കാസ്റ്റിംഗ് കൗച്ചിന് കുറിച്ച് തുറന്നു…

2 hours ago

ജാസ്മിന് DYFIയുടെ ആദരവ്; പരിപാടിക്കിടയിൽ കാലിൻമേൽ കാല് കയറ്റി വെച്ചതിനെതിരെയും വിമർശനം

ബിഗ് ബോസ് മലയാളം സീസൺ 6 ൽ ഏറ്റവും കൂടുതൽ വിമർശനങ്ങൾ നേരിട്ട ഒരു മത്സരാർത്ഥി ആയിരുന്നു ജാസ്മിൻ ജാഫർ,…

4 hours ago

ജയം രവിക്കൊപ്പമുള്ള ഫോട്ടോകളെല്ലാം ആരതി രവി സോഷ്യൽ മീഡിയയിൽ നിന്ന് നീക്കിയിട്ടുണ്ട്

തെന്നിന്ത്യൻ സിനിമാ ലോകത്തെ പ്രിയ ദമ്പതികളായിരുന്നു ജയം രവിയും ഭാര്യ ആരതി രവിയും. എന്നാൽ കഴിഞ്ഞ ​ദിവസങ്ങളിലാണ് ഇരുവരും വിവാഹ…

4 hours ago

ഇപ്പോള്‍ ഒരു 55 വയസ് തോന്നുന്നു, സാധികയുടെ ചിത്രത്തിന് നേരെ വിമർശനം

സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായിട്ടുള്ള നടിയാണ് സാധിക വേണു ഗോപാല്‍. സിനിമയിലും അഭിനയിച്ചിട്ടുണ്ടെങ്കിലും സാധികയെ മലയാളികള്‍ അടുത്തറിയുന്നത് ടെലിവിഷനിലൂടെയാണ്. അവതാരകയായും…

4 hours ago

പകർച്ചവ്യാധി പ്രതിരോധത്തിന് പ്രത്യേക ആക്ഷൻ പ്ലാനുമായി സംസ്ഥാന സർക്കാർ

സംസ്ഥാനത്ത് പകർച്ചവ്യാധി പ്രതിരോധത്തിന്റെ ഭാഗമായി ജൂലൈ മാസത്തേക്ക് ആരോഗ്യവകുപ്പ് പ്രത്യേക ആക്ഷൻ പ്ലാൻ രൂപീകരിക്കുമെന്ന് വ്യക്തമാക്കി മന്ത്രി വീണാ ജോർജ്.…

4 hours ago