കിം കര്‍ദാഷിയാനെ പോലെയാകാന്‍ 12 വര്‍ഷത്തിനിടെ 40 സര്‍ജറികള്‍; 29 വയസുകാരിക്ക് സംഭവിച്ചത്

സൗന്ദര്യം വര്‍ധിപ്പിക്കാനായി സ്ത്രീകള്‍ സൗന്ദര്യ വര്‍ദ്ധക വസ്തുക്കളുടെയും ശസ്ത്രക്രിയകളുടെയും വഴിയേ പോകാറുണ്ട്. അതും അമിതമായ ചിലവുകള്‍ക്ക് പിന്നാലെ. പലപ്പോഴും ഈ ശസ്ത്രക്രിയകള്‍ ദുരന്തത്തില്‍ അവസാനിക്കുന്നു. അത്തരത്തിലുള്ള ഒരു കഥയാണ് വെര്‍സേസ് മോഡല്‍ ജെന്നിഫര്‍ പാംപ്ലോണയ്ക്ക് സംഭവിച്ചത്.

അമരിക്കന്‍ ടെലിവിഷന്‍ താരവും മോഡലുമായ കിം കര്‍ദാഷിയാനെപ്പോലെയിരിക്കാന്‍ 5 കോടി രൂപയാണ് ജെന്നിഫര്‍ മുടക്കിയത്. പക്ഷേ ഇപ്പോള്‍ തന്റെ മുന്‍രൂപം തിരിച്ചുപിടിക്കാനുള്ള ശ്രമത്തിലാണ് ജെന്നിഫര്‍. കിം കര്‍ദാഷിയാനെ അനുകരിക്കാനുള്ള ശ്രമത്തില്‍ 29-കാരിയായ മോഡലിന് 12 വര്‍ഷത്തിനിടെ 40 സര്‍ജറികള്‍ നടത്തേണ്ടിവന്നു. എന്നാലിത് പ്രതീക്ഷിച്ച അത്ര ഫലം തരുന്നില്ലെന്ന് പിന്നീട് അവര്‍ മനസിലാക്കി. തുടര്‍ന്നാണ് യഥാര്‍ത്ഥ രൂപം കൊണ്ടുവരാന്‍ ശ്രമിച്ചത്.

ആളുകള്‍ എന്നെ കിം എന്ന് വിളിക്കുന്നത് കേള്‍ക്കുമ്പോള്‍ ദേഷ്യം വരുന്നു. ഞാന്‍ പഠിച്ചതും ശ്രമിച്ചതുമെല്ലാം ഒരു വ്യവസായി എന്ന് പേരെടുക്കാനായിരുന്നു. അതെല്ലാം ചെയ്തിട്ടും ഫലമുണ്ടായില്ല. ഞാന്‍ കിമ്മിന്റെ അപര എന്ന പേരിലാണ് അറിയപ്പെട്ടത്. ശസ്ത്രക്രിയ എനിക്ക് ഒരു ലഹരിയായിരുന്നുവെന്ന് തിരിച്ചറിയുന്നു. പക്ഷേ അതെനിക്ക് സന്തോഷമോ സംതൃപ്തിയോ നല്‍കിയില്ല. ഈ പ്രശസ്തിയെനിക്ക് ധാരാളം പണം നല്‍കി. പക്ഷേ ജീവിതത്തിന്റെ നിയന്ത്രണം നഷ്ടമായി എന്ന് തിരിച്ചറിയുന്നു. കാറ്റേഴ്സ് ന്യസ് ഏജന്‍സിക്ക് നല്‍കിയ അഭിമുഖത്തില്‍ ജെന്നിഫര്‍ പറയുന്നു.

ഇസ്താംബുളിലെ ഒരു ഡോക്ടറുടെ കീഴില്‍ ചികിത്സ തേടിയിരിക്കുകയാണ് ജെന്നിഫറിപ്പോള്‍. പഴയരൂപം മടക്കി നല്‍കാനാകുമെന്നാണ് അദ്ദേഹത്തിന്റെ അവകാശവാദം. 95 ലക്ഷം രൂപയാണ് അതിന് ചെലവുവരിക. ഇനി ഇങ്ങനെയൊരു പോരാട്ടത്തിന് മുതിരില്ലെന്നും ജെന്നിഫര്‍ പറയുന്നു.

Gargi

Recent Posts

ശ്രീതുവിനെ കുറിച്ച് മനസ് തുറന്ന് അർജുൻ

ബിഗ് ബോസിൽ അർജുനൊപ്പം തന്നെ ചർച്ച ചെയ്യപ്പെട്ട പേരാണ് നടി ശ്രീതുവിന്റേത്. ഇരുവരുടേയും കൂട്ടുകെട്ട് പുറത്ത് ആരാധകർ വലിയ രീതിയിൽ…

6 hours ago

സിബിനെതിരെ വിമർശനവുമായി ജാസ്മിൻ ജാഫർ

ബിഗ്ഗ്‌ബോസിൽ നിന്നും പുറത്ത് വന്നതിന് ശേഷം സിബിൻ നടത്തിയ ആരോപണങ്ങൾ പുറത്തു ഏറെ വിവാദമായ ഒന്നായിരുന്നു. ബിഗ്ഗ്‌ബോസ് മനഃപൂർവ്വം തന്നെ…

6 hours ago

അത്രയേറെ തയാറെടുത്ത് അവതരിപ്പിച്ചൊരു വേഷപ്പകര്‍ച്ചയായിരുന്നു ഭ്രമയുഗത്തിലേത്, ടിനി ടോം

വനിത ഫിലിം അവാര്‍ഡ്‌സില്‍ ടിനി ടോം മമ്മൂട്ടി ചിത്രം ഭ്രമുയഗത്തിന്റെ സ്പൂഫ് അവതരിപ്പിച്ചിരുന്നു. എന്നാൽ വലിയ ട്രോളുകൾ കിട്ടി എയറിലായിരുന്നു…

6 hours ago

മമ്മൂട്ടിക്കൊപ്പം അഭിനയിക്കാൻ ഏറെ ആഗ്രഹത്തോടെയാണ് ശാരദ ഇരുന്നത്

മമ്മൂട്ടി അഭിനയിക്കുന്ന സിനിമയിൽ അഭിനയിക്കാൻ താപര്യമുണ്ടെന്നും, മമ്മൂട്ടിയെ കണ്ടിട്ടില്ലെന്നും, ഷൂട്ടിങ് സെറ്റിൽതാരത്തെ കണ്ടപ്പോൾ നടി ശാരദ ഓടിപ്പോയി കെട്ടിപ്പിടിച്ച് എന്ന്…

6 hours ago

ഒരു കുഞ്ഞിനെ നഷ്ടപ്പെടുകയും മറ്റൊരു കുഞ്ഞിനെ കാണാൻ പോലും കഴിയാത്ത നാളുകൾ ഉണ്ടായിരുന്നു, ഡിമ്പിൾ

വിവാഹത്തോട് കൂടി അഭിനയത്തില്‍ നിന്നും പൂര്‍ണമായി വിട്ട് നില്‍ക്കുകയാണെങ്കിലും ഡിംപിളിന്റെ വിശേഷങ്ങള്‍ ഇടയ്ക്കിടെ വൈറലാവാറുണ്ട്. അതില്‍ പ്രധാനം ഇരട്ട ആണ്‍കുഞ്ഞുങ്ങള്‍ക്ക്…

7 hours ago

സാമൂഹിക പ്രവർത്തനങ്ങളുടെ പേരിൽ നിരന്തരം വിമർശിക്കപ്പെടുന്ന താരമാണ് ജയസൂര്യ

മലയാള സിനിമയിലെ നന്മമരമാന് ജയസൂര്യ എന്ന രീതിയിൽ സമൂഹമാധ്യമങ്ങളിലടക്കം പ്രതികരണങ്ങൾ വരാറുണ്ട്. സാമൂഹിക പ്രവര്‍ത്തനങ്ങളുടെ പേരില്‍ നിരന്തരം വിമര്‍ശിക്കപ്പെടുന്ന താരം…

7 hours ago