‘റിവ്യൂവിൽ അസ്വസ്ഥത തോന്നാറില്ല’; റിവ്യൂ ബോംബിങ്ങിനെപ്പറ്റി മോഹൻലാൽ

ട്വിസ്റ്റോ സസ്പെൻസോ ഇല്ലാത്ത ഒരു  ത്രില്ലർ അല്ലാത്ത  ഇമോഷണൽ കോർട്ട് റൂം ഡ്രാമയുമായി ഡിസംബർ 21ന് ജീത്തു ജോസഫ് മോഹൻലാൽ ടീം  പ്രേക്ഷകരിലേക്ക് എത്തുകയാണ്. സിനിമ തുടങ്ങി ആദ്യ പത്ത് മിനിറ്റിൽ തന്നെ കഥ പൂർണമായും പറയുന്ന പിന്നീട് കോടതിയിൽ നടക്കുന്ന വാദങ്ങളിലൂടെ മാത്രം സഞ്ചരിക്കുന്ന ചെറിയ ചിത്രമാണ് നേര് എന്നാണ് ജീത്തു ജോസഫ് സിനിമയുടെ പ്രമോഷനെത്തിയപ്പോഴെല്ലാം ആവർത്തിച്ച് പറഞ്ഞത്. അതായത്  സസ്പെൻസും ട്വിസ്റ്റും പ്രതീക്ഷിച്ച് ആരെങ്കിലും തിയേറ്ററിലേക്ക് വന്നാൽ നിരാശപ്പെടേണ്ടി വരുമെന്നാണ് ജീത്തു ജോസഫ് പറഞ്ഞത്തിന്റെ അർഥം .അതെ സമയ  മോഹൻലാലിന്റെ ഒരു സിനിമ മലയാളത്തിൽ നല്ലൊരു പ്രകടനം കാഴ്ചവെച്ചിട്ട് നാളുകൾ ഒരുപാടായിട്ടുണ്ട്.. ഇക്കഴിഞ്ഞ രണ്ടു വര്ഷത് കരിയറിൽ  ഒന്നുപോലും പ്രകടനം കൊണ്ട് ഞെട്ടിക്കാൻ അല്ലെങ്കിൽ നാലൊരു അഭിപ്രായം പറയിക്കാൻ മോഹൻലാലിന് കഴിഞ്ഞില്ല എന്നത് വാസ്തവമാണ്.  മലയാളത്തിൽ അവസാനമായി പുറത്തിറങ്ങിയ മോഹ​ൻലാൽ സിനിമകളിൽ ബ്രോ ഡാഡിയും ട്വൽത്ത് മാനും മാത്രമാണ് കളക്ഷനിൽ  മോശമില്ലാത്ത അഭിപ്രായം നേടിയത്. എലോൺ, മോൺസ്റ്റർ, ആറാട്ട് തുടങ്ങിയവയെല്ലാം വലിയ വിമർശനം കേട്ട സിനിമകളായിരുന്നു. ജയിലറിലാണ് മോഹൻലാലിനെ മലയാളികൾ അവസാനമായി കണ്ടത്.

രജിനികാന്ത് ചിത്രത്തിൽ ​മാത്യുവെന്ന ​ഗസ്റ്റ് റോളിൽ‌ മിനുട്ടുകൾ മാത്രം  എത്തി ​ഗംഭീരപ്രകടനമാണ് മോഹൻലാൽ കാഴ്ചവെച്ചത്. മമ്മൂട്ടി തുടരെ തുടരെ ഹിറ്റുകൾ തന്നുകൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ  മോഹൻലാൽ സിനിമകൾ നിരന്തരമായി പരാജയപ്പെടുന്നത് ആരാധകരിലും നിരാശയുണ്ടാക്കിയിരുന്നു. മോൺസ്റ്റർ അടക്കമുള്ള സിനിമകളുടെ പ്രമോഷനെത്തിയപ്പോൾ സിനിമാ റിവ്യു ചെയ്യുന്നവരെ കുറിച്ച് മോഹൻലാൽ പറഞ്ഞ കാര്യങ്ങളും വിവാദമായിരുന്നു. എഡിറ്റിങ് പോലും അറിയാത്തവരാണ് സിനിമയെ കുറ്റപ്പെടുത്തുന്നതെന്ന തരത്തിലാണ് മോഹൻലാൽ അന്ന് സംസാരിച്ചത്.ഇപ്പോഴിതാ നേര് പ്രമോഷന്റെ ഭാ​ഗമായി ഒരു ഓൺലൈൻ  മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിൽ റിവ്യു ബോംബിങിനെ കുറിച്ച് മോഹൻലാൽ പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധനേടുന്നത്. റിവ്യു ബോംബിങ് അസ്വസ്ഥതപ്പെടുത്താറുണ്ടോയെന്ന് ചോദിച്ചപ്പോഴാണ് മോഹൻലാൽ മറുപടി പറഞ്ഞത്. ‘റിവ്യു ബോംബിങ് അസ്വസ്ഥതപ്പെടുത്താറില്ല. വേറെ എന്തൊക്കെ കാര്യത്തിൽ അസ്വസ്ഥത പുലർത്താം എന്നാണ്. താൻ  പത്ത് നാൽപ്പത്തിയാറ് വർഷമായി സിനിമയിൽ അഭിനയിക്കുകയാണ്. തനിക്കിനി വേറെ ഒന്നും ചെയ്യാൻ പറ്റില്ല. കാരണം എത് മാത്രമെ അറിയാവൂ. എല്ലാ സിനിമയും ഉ​ഗ്രനായി മാറില്ലല്ലോ.

എല്ലാവർക്കും അബദ്ധങ്ങൾ പറ്റാം. ഒരാൾക്ക് ഇഷ്ടമായില്ലെങ്കിൽ വേറെ പത്തുപേർക്ക് ഇഷ്ടമായിട്ടുണ്ടാകും. മാത്രമല്ല ഇഷ്ടപ്പെടാത്തവർക്ക് ഇഷ്ടപ്പെട്ടില്ലെന്ന് പറയാനുള്ള സ്വാതന്ത്ര്യമുണ്ട്.’., അത് അവർ പറഞ്ഞോട്ടെ അതിൽ സങ്കടമില്ല. വളരെ അധികം ഇഷ്ടമായിയെന്ന് പറഞ്ഞാൽ വളരെ സന്തോഷവുമില്ല. അതല്ലേ എപ്പോഴും നല്ലത്. നമുക്ക് ആ സമയം വേറെ എന്തൊക്കെ കാര്യങ്ങൾ ചിന്തിക്കാം’, എന്നാണ് മോഹൻലാൽ പറഞ്ഞത്. റിവ്യു ബോംബിങിനെ കുറിച്ച് ഒരിക്കൽ താൻ മോഹൻലാലിനോട് സംസാരിച്ചപ്പോഴുണ്ടായ അനുഭവം നടൻ സിദ്ദീഖും അഭിമുഖത്തിൽ പങ്കുവെച്ചു.
നമ്മൾ എന്റർടെയ്നേഴ്സാണെന്നും നമ്മളെ ആളുകൾ തെറി പറഞ്ഞാൽ അത് ചെയ്യുമ്പോഴും അവർ എന്റർടെയ്നാവുകയല്ലേ എന്നാണ് ലാൽ ചോദിച്ചതെന്നുമാണ് സിദ്ദീഖ് പറഞ്ഞത്. ഒരു വലിയ പ്രശ്നവുമായി ലാലിന്റെയടുത്ത് ചെന്നാൽ ആ പ്രശ്നം ഇറക്കിവെച്ചിട്ട് നമുക്ക് തിരിച്ച് വരുവാൻ സാധിക്കുമെന്നും വിഷമഘട്ടത്തിൽ അതിനെ പോസിറ്റീവ് ആയി ചിന്തിക്കാൻ പ്രേരണ തരുന്ന വ്യക്തിയാണ് മോഹൻലാൽ എന്നും അദ്ദേഹം പറയുന്നു.  ദൃശ്യത്തിൽ മോഹൻലാലിന്റെ വക്കീലായെത്തിയ   അഡ്വ.ശാന്തി മായാദേവി തിരക്കഥയൊരുക്കിയ ചിത്രത്തില്‍ അഭിഭാഷകനായ വിജയമോഹന്‍ എന്ന കഥാപാത്രത്തെയാണ് മോഹൻലാൽ അവതരിപ്പിക്കുന്നത്. ആശിർവാദ് സിനിമാസിൻ്റെ ബാനറിൽ ആൻ്റണി പെരുമ്പാവൂർ നിർമ്മിച്ച നേരില്‍ വലിയ ഒരു ഇടവേളയ്ക്ക് ശേഷം മോഹൻലാൽ അഭിഭാഷകന്‍റെ കുപ്പായമിടുന്നു എന്ന പ്രത്യേകതയുമുണ്ട്. പ്രിയാമണി, ജഗദീഷ്, അനശ്വര രാജൻ, ഗണേശ് കുമാർ തുടങ്ങിയവര്‍ ചിത്രത്തിൽ പ്രധാനകഥാപാത്രമായി എത്തുന്നു.

Sreekumar

Recent Posts

ഈ  ചെക്കനെ കണ്ടാല്‍ എന്തോ കുഴപ്പമുണ്ട് , എന്താ അയാളുടെ മൂക്ക് ഇങ്ങനെ; മീര നന്ദന്റെ വരനെ കുറിച്ച് നെഗറ്റീവ് കമെന്റുകൾ

ഏതാനും  മാസങ്ങൾക്ക് മുൻപ് കലാഭവൻ മാണിയുടെ സഹോദരനും പ്രശസ്ത നേതൃത്തകനുമായ ആർ എൽ വി രാമകൃഷ്ണൻ കറുത്തതാണെന്നും, മോഹിനിയാട്ടത്തിനു പറ്റിയ…

54 mins ago

വിവാഹം കഴിഞ്ഞു ഭർത്താവിന്റെ ആഗ്രഹപ്രകാരം അഭിനയിച്ചു! സിനിമയിൽ ഇല്ലാത്ത ആ നിബന്ധന തീരുമാനിച്ച ആർട്ടിസ്റ്റ് താൻമാത്രം; കെ ആർ വിജയ

തെന്നിന്ത്യൻ സിനിമാ രം​ഗത്ത് ഒരു കാലത്തെ താര റാണിയായിരുന്നു നടി കെ ആർ വിജയ, ഇപ്പോഴിതാ തന്റെ കരിയറിലെയും, വ്യക്തി …

2 hours ago

ഗദ ഭീമന്റെ കൈയിൽ കിട്ടിയാൽ എങ്ങനെയാകും അതാണ് മമ്മൂക്കയുടെ കൈയിൽ ആ സിനിമ കിട്ടിയപ്പോൾ; റോണി ഡേവിഡ്

ലാൽ ജോസ് സംവിധാനം ചെയ്യ്ത അയാളും ഞാനും എന്ന ചിത്രത്തിലൂടെ ആണ് റോണി ഡേവിഡ് സിനിമ രംഗത്തേക് എത്തിയത്, എന്നാൽ…

2 hours ago

ഡോക്ടർ ആയി ജോലി ചെയ്യുന്നതിനിടെയാണ് എലിസബത്ത് ലോം​ഗ് ലീവ് എടുത്ത് യാത്ര പോയത്

ശരിക്കും ഡോക്ടറാണോ, ജോലി ഒന്നുമില്ലേ, തെണ്ടിത്തിരിമഞ്ഞൻ നടന്നാൽ മത്തിയോ എന്നൊക്കെയാണീ എലിസബത്ത് ഉദയൻനേരിടേണ്ടി വരുന്ന ചോദ്യങ്ങൾ. നടൻ ബാലയുടെ ഭാര്യയെന്ന…

2 hours ago

കുഞ്ഞതിഥിയെ വരവേൽക്കാൻ ഒരുങ്ങി സോനാക്ഷി സിൻഹ

ബോളിവുഡ് നടി സൊനാക്ഷി സിന്‍ഹയുടെ വിവാഹവുമായി ബന്ധപ്പെട്ട വാര്‍ത്തകളാണ് കുറച്ച് ദിവസങ്ങളായി തെന്നിന്ത്യൻ മാധ്യമങ്ങളിലടക്കം പ്രചരിക്കുന്നത്. എന്നാല്‍ നവദമ്പതികളായ സൊനാക്ഷിയും…

3 hours ago

അവളോട് പറയാൻ വേണ്ടി തിരിയുമ്പോൾ ആയിരിക്കും അവൾ വീട്ടിൽ ഇല്ലായെന്ന് ഞാൻ ഓർക്കുന്നത്, കാളിദാസ്

മലയാളത്തിൽ സജീവമല്ലയെങ്കിൽ പോലും തമിഴകത്ത് മികച്ച സിനിമകളുമായി കരിയറിൽ മുന്നേറുകയാണ് നടൻ കാളിദാസ് ജയറാം. റായൻ ആണ് കാളിദാസിന്റെ പുതിയ…

3 hours ago