കളിയാക്കുന്നവർക്കുള്ള മറുപടിയുമായി മോഹൻലാൽ

പലപ്പോഴും നടൻ മോഹൻലാലിനെതിരെ പല മോശം എഴുത്തുകളും സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെടാറുണ്ട്. മോഹൻലാലിനെ വിമർശിച്ച് കൊണ്ടും മോഹൻലാലിന്റെ സിനിമയെ കളിയാക്കി കൊണ്ടും കുറ്റപ്പെടുത്തിക്കൊണ്ടും എല്ലാം പലപ്പോഴും പല തരത്തിൽ ഉള്ള കുറിപ്പുകളും സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെടാറുണ്ട്. ഒരു പക്ഷെ സോഷ്യൽ മീഡിയയിൽ ഏറ്റവും കൂടുതൽ വിമര്ശിക്കപ്പെടുന്ന താരവും മോഹൻലാൽ ആയിരിക്കും. എന്നാൽ മോഹൻലാലിന്റെ സിനിമകൾ അടുപ്പിച്ച് പരാചയപ്പെടുന്നതും ഇദ്ദേഹത്തെ വിമർശിക്കുന്നവർക്ക് ഒരു വിഷയം ആണ്. പലപ്പോഴും ഈ വിഷയത്തിൽ പലരും മോഹൻലാലിനെ വിമർശിച്ച് എത്താറുണ്ട്. മോഹൻലാലിന്റെ സിനിമകൾ മോശം ആണെന്നും മോഹൻലാലിന് ഇപ്പോൾ അഭിനയിക്കാൻ അറിയില്ല എന്നുമൊക്കെയുള്ള നിരവധി ചർച്ചകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വന്നുകൊണ്ടിരിക്കുന്നത്.

എന്നാൽ ഈ വിഷയത്തിൽ ഇത് വരെ മോഹൻലാൽ പ്രതികരിച്ചിട്ടില്ല. പലപ്പോഴും ആരാധകർ പോലും മോഹൻലാലിന്റെ തിരിഞ്ഞു നിന്ന് കുറ്റം പറയുന്ന സാഹചര്യമാണ് ഇന്ന് ഉള്ളത്. മോഹൻലാൽ എന്ന നടൻ തന്റെ കരിയറിലെ ഏറ്റവും മോശം സമയങ്ങളിൽ കൂടിയാണ് ഇപ്പോൾ കടന്നു പോയിക്കൊണ്ടിരികുന്നത്. അത് കൊണ്ട് തന്നെ താരത്തിന് വിമർശകരുടെ എണ്ണവും കൂടുതൽ ആണ്. എന്നാൽ ഇപ്പോഴിതാ തന്നെ വിമർശിക്കുനന്നവർക്ക് ഉള്ള മറുപടിയുമായി എത്തിയിരിക്കുകയാണ് മോഹൻലാൽ. ഒരു അഭിമുഖത്തിൽ ആണ് മോഹൻലാൽ ഈ കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ഒരാൾ തന്നെ വിളിച്ചിട്ട് അതിൽ എന്നെ കുറിച്ച് അങ്ങനെ വന്നിരിക്കുന്നു, നിങ്ങൾ കണ്ടോ എന്ന് ചോദിച്ചാൽ ഞാൻ കണ്ടില്ല എന്ന് പറയും.

അങ്ങനെ ഉള്ള കാര്യങ്ങൾ ഞാൻ വായിക്കാറില്ല. ഞാൻ വായിച്ചാൽ അല്ലെ അതോർത്ത് എനിക്ക് വിഷമം വരൂ. അഥവാ ഞാൻ വായിച്ചാൽ തന്നെ അതിനെ അങ്ങനെ അങ്ങ് വിടും. ആരെങ്കിലും അവരുടെ അന്നേരത്തെ തോന്നലിൽ എഴുതിവിടുന്ന കാര്യങ്ങൾ ആയിരിക്കും അതൊക്കെ. അങ്ങനെ എഴുതുന്നത് കൊണ്ട് ആ എഴുതുന്നവർക്ക് സന്തോഷം കിട്ടുമെങ്കിൽ കിട്ടട്ടെ. അത്ര മാത്രമേ പറയാൻ കഴിയു. അല്ലാതെ ഈ വിഷയത്തിൽ ഞാൻ വേറെന്ത് കൂടുതൽ ആയി പറയാൻ ആണ്?ആർക്കും എന്തും തുറന്നു പറയാൻ കഴിയുന്ന ഒരു പ്ലാറ്റ്‌ഫോം ആണിത്. അതിനെ നല്ല രീതിയിലും ഉപയോഗിക്കാം മോശം രീതിയിലും ഉപയോഗിക്കാം. ഈ എഴുതുന്നവർ സ്വയം ചിന്തിച്ച് മാറുന്നെങ്കിൽ മാറട്ടെ എന്നുമാണ് മോഹൻലാൽ പറയുന്നത്.

Devika

Recent Posts

സംസ്ഥാനത്ത് അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസിസുമായി ബന്ധപ്പെട്ട് പ്രത്യേക മാർഗരേഖ പുറത്തിറക്കും

സംസ്ഥാനത്ത് അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസിസുമായി ബന്ധപ്പെട്ട് പ്രത്യേക മാർഗരേഖ പുറത്തിറക്കുമെന്നും ജനങ്ങൾക്കിടയിൽ അവബോധം ശക്തിപ്പെടുത്താൻ നിർദേശം നൽകിയതായും ആരോഗ്യമന്ത്രി വീണാ…

4 hours ago

പരിശോധിച്ച ഡോക്ടർക്ക് പോലും ബാലയുടെ അതിവേഗമുള്ള തിരിച്ചുവരവ് അത്ഭുതമായി മാറി

ബാലയുടെ കരൾരോഗവും കരൾമാറ്റിവെക്കൽ ശസ്ത്രക്രിയയും അതിനു ശേഷമുള്ള തിരിച്ചു വരവും ഏറെ ശ്രദ്ധ നേടിയ വിഷയങ്ങളായിരുന്നു. അന്ന് ഭാര്യ എലിസബത്തും…

4 hours ago

രണ്ട് വിവാഹങ്ങളാണ് ജയസുധയുടെ ജീവിതത്തിൽ നടന്നത്

തെലുങ്ക് സിനിമാ രംഗം ബഹുമാന്യ സ്ഥാനം നൽകുന്ന നടിയാണ് ജയസുധ. ഒരു കാലത്ത് തമിഴ്, തെലുങ്ക് സിനിമകളിൽ നായികയായി വൻ…

4 hours ago

എങ്ങനെ ഒരു കോമണറിന് ബിഗ്ഗ്‌ബോസ് ഹൗസിൽ കയറിപ്പറ്റാം, റെസ്‌മിൻ

ബിഗ്ഗ്‌ബോസ് മലയാളം സീസൺ സിക്സില് എത്തിയ കോമണാർ മത്സരാര്ഥിയാണ് റെസ്‌മിൻ ഭായ്. ബിഗ്ഗ്‌ബോസിന്‌ ശേഷം തന്റെ സോഷ്യൽ മീഡിയയിലൂടെ സജീവമാണ്…

4 hours ago

ആഗ്രഹിച്ച ജീവിതം ജീവിക്കാൻ സാധിക്കാതെയാണ് സൗന്ദര്യ മരിച്ചത്

വളരെ കുറച്ച് മലയാള സിനിമകളിൽ മാത്രമെ അഭിനയിച്ചിട്ടുള്ളുവെങ്കിലും മലയാളത്തിന്റെ പ്രിയപ്പെട്ട നായികയായി മാറിയ താരമായിരുന്നു നടി സൗന്ദര്യ. വിമാനാപകടത്തിൽ സൗന്ദര്യ…

4 hours ago

തമിഴ് സിനിമയിലെ വിവാദ നായികയാണ് തൃഷ

തമിഴ് സിനിമാ ലോകം വിവാദങ്ങളിൽ നിന്നും വിവാദങ്ങളിലേക്ക് സഞ്ചരിച്ചുകൊണ്ടിരിക്കുകയാണ്. തൃഷയാണ് ഇത്തരം വിവാദ വാർത്തകളിലെ ഒരു നായിക. തെന്നിന്ത്യൻ സിനിമകളിൽ…

4 hours ago