തനിക്ക് പ്രായം കൂടിയതുകൊണ്ടു കുറച്ചു വിവരം വെച്ച്! ഇപ്പോൾ അത്തരത്തിലുള്ള സംസാരം കൂടി, അഭിമുഖങ്ങളെ കുറിച്ച് മോഹൻലാൽ

Follow Us :

മോഹൻലാൽ ആരാധകർ കാത്തിരിക്കുന്ന ഒരു സൂപ്പർഹിറ്റ് ചിത്രമാണ് ‘മലൈക്കോട്ടൈ വാലിബൻ’, ഇപ്പോൾ താരം തന്റെ ആരാധകരെ കുറിച്ചും ,ആഭിമുഖങ്ങളെ കുറിച്ചും  പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയിൽ വൈറൽ ആകുന്നത്, മുൻപത്തെ അപേക്ഷിച്ചു ഇപ്പോൾ താൻ ഒരുപാട് സംസാരിക്കാറുണ്ട് എന്നാണ് എല്ലാവരും പറയുന്നത്, മുൻപ് അഭിമുഖങ്ങളിൽ താൻ സംസാരിക്കാറില്ല, എന്നാൽ ഇപ്പോൾ താൻ ഒരുപാട് സംസാരിക്കാറുണ്ട് അതിന് കാരണം തനിക്ക് ഇപ്പോൾ പ്രായം വര്ധിക്കുകയല്ലേ

തനിക്ക് പ്രായം കൂടുതൽ ആയതുകൊണ്ട് കുറച്ചു വിവരം വെച്ചന്നോ ഇല്ലെന്നോ കരുതിക്കോ, അതുകൊണ്ടു അത്തരത്തിൽ സംസാരിക്കുന്നത് ഇപ്പോൾ കൂടിയിട്ടുണ്ട്, മോഹൻലാൽ പറയുന്നു. ഞാൻ അഭിനയത്തിൽ എത്തിയിട്ട് 43  വര്ഷമായി , പത്താം ക്ലാസ്സിൽ പഠിക്കുന്ന സമയത്തെഎന്നോടൊപ്പം ഫോട്ടോ എടുത്ത ആൾ ഇപ്പോൾ അയാളുടെ പത്താംക്ലാസിൽ പഠിക്കുന്ന മകളുമായി വന്നു ഫോട്ടോ എടുക്കുന്നത് എന്നെ സംബന്ധിച്ചു വളരെ ഭാഗ്യമാണ് മോഹൻലാൽ പറയുന്നു

അന്ന് എനിക്കൊപ്പം അഭിനയിച്ച കുട്ടികൾ ഇന്ന് അങ്കിൾ എന്ന് പറഞ്ഞു എന്റെ അടുത്ത് വരുമ്പോൾ ഒരുപാട് സന്തോഷം തോന്നാറുണ്ട്, അവരൊക്ക ഇപ്പോൾ ഡോക്ടറും, എയർഫോഴ്സിലും ഒക്കെയാണ്, നമ്മൾ മനപൂർവം ഒരു ആരാധകനെയും ബുദ്ധിമുട്ടിക്കില്ല, ഇപ്പോൾ ഒരു സ്ഥലത്തുപോകുമ്പോൾ അവിടെയുള്ളവരെ മൊത്തം നമ്മൾക്ക് തൃപ്തിപ്പെടുത്താൻ കഴിയില്ല. ഇപ്പോൾ രാഷ്ട്രീയക്കാർക്ക് ജനങ്ങളിലേക്ക് ഇറങ്ങി ചെല്ലാം എന്നാൽ ഒരു നടനെ അത് സാധിക്കില്ല മോഹൻലാൽ പറയുന്നു.