എല്ലാ സിനിമയും വിജയിക്കണമെന്നില്ല; കഥാപാത്രങ്ങൾ അപ്രതീക്ഷിതമായിവന്നുചേരുന്നത്,മോഹൻലാൽ

സിനിമകൾ എപ്പോഴും വിജയിക്കണമെന്നില്ലെന്ന് നടൻ മോഹൻലാൽ.നല്ല സിനിമകളും ഹിറ്റ് സിനിമകളും ആളുകൾക്ക് ഇഷ്ടപ്പെടുന്ന സിനിമകളും ഉണ്ടാകണമെന്നും അവയിൽ ചിലത് വിജയിക്കുകയും ചിലത് പരാജയപ്പെടുകയും ചെയ്യാറുണ്ടെന്നും നടൻ പറയുന്നു.നേര് സിനിമയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട് ഒരു മാധ്യമത്തിന്  നൽകിയ പ്രത്യേക അഭിമുഖത്തിലാണ് നടൻ സിനിമ തെരഞ്ഞെടുക്കുന്നതിനെക്കുറിച്ചും വിജയങ്ങളെക്കുറിച്ചും സംസാരിച്ചത്.  ഒരു സിനിമ വേണ്ടെങ്കിൽ വേണ്ട എന്ന് തന്നെ പറയാറുണ്ട്.ഇപ്പോഴും  ഞങ്ങളുടെ സിനിമ തന്നെയാണ് ചെയ്യാറുള്ളത്.അതിന്റെ കാരണം നമ്മുടെ സൗകര്യത്തിനും നമ്മുടെ ഇഷ്ടത്തിനും സിനിമ ചെയ്യാമെന്നതാണ്.ആ സിനിമയ്ക്ക് എന്തെങ്കിലും സംഭവിച്ചാൽ അത് നമ്മൾ സഹിച്ചാൽ മതി.മറ്റുള്ളവരുടെ സൗകര്യത്തിന് നിൽക്കാനുള്ള ചില ബുദ്ധിമുട്ടുകൾ നമുക്ക് ഉണ്ടാകും.ഒരു കഥ കേട്ട് ഇഷ്ടപ്പെട്ടില്ല എന്ന് പറഞ്ഞാൽ അവർക്ക് സങ്കടമാകും.അത് ചെയ്തില്ലെങ്കിലും അവർക്ക് വിഷമമാകും.അതുകൊണ്ട് തന്നെ ഒരു സിനിമയും ചെയ്യാൻ പറ്റിയില്ലല്ലോ എന്ന് ഇതുവരെ ചിന്തിച്ചിട്ടില്ല. നാളെ നേര് എന്നൊരു സിനിമ ചെയ്യണം എന്ന് വിചാരിച്ചാൽ നടക്കില്ല.എല്ലാ സിനിമകളും ഇപ്പോഴും വിജയകരമാകണമെന്നില്ല.ഒരു പക്ഷെ ആ സിനിമകൾ പരാജയപ്പെടണം എന്നാകും വിധി.

നമ്മൾ ചെയ്യുന്നത് എല്ലാം ശേരിയെന്ന പറയുവാൻ സാധിക്കില്ല.ആന്റണിക്ക് ഇഷ്ടമായ കഥകൾ എന്റെയടുത്ത് പറയുമ്പോൾ എനിക്ക് ഇഷ്ടമല്ലെന്ന് ഞാൻ പറഞ്ഞിട്ടുണ്ട്. അതുപോലെ ആന്റണിയും എന്നോട് പറഞ്ഞിട്ടുണ്ട്.നല്ല സിനിമകളും ഹിറ്റ് സിനിമകളും ആളുകൾക്ക് ഇഷ്ടപ്പെടുന്ന സിനിമകളും എല്ലാം ഉണ്ടാകണം.അതിനുള്ള ശ്രമങ്ങൾ തുടരുന്നു.” ഓരോ കഥാപാത്രങ്ങളും അപ്രതീക്ഷിതമായി വന്നു ചേരുന്നതാണെന്ന്  മോഹൻലാൽ വ്യക്തമാക്കി .കഥാപാത്രങ്ങൾ വേണമെന്ന് ആഗ്രഹിക്കാറില്ലെന്നും നേരും മലൈക്കോട്ടെ വാലിഭനുമെല്ലാം സംഭവിച്ചുപോയതാണെന്നും മോഹൻലാൽ പറയുന്നു. മലൈക്കോട്ട വാലിബൻ എന്ന സിനിമയൊക്കെ പറഞ്ഞ സമയത്തേക്കാൾ കൂടുതൽ ചെയ്യേണ്ടി വന്ന സിനിമയാണ്.തൊട്ടുപിന്നാലെ അടുത്ത സിനിമ ചെയ്യുകയാണ്.ശരിക്കും ഒരു പ്രാക്ടീസ് പോലെയാണ് .ഫുട്ബോൾ കളിക്കുമ്പോൾ നമ്മൾ പ്രാക്ടീസ് ചെയ്യാറുണ്ട്.ആ പ്രാക്ടീസിൽ അറിയാതെ സംഭവിച്ചുപോകുന്നതാണ്.ഒരു സിനിമയിൽ നിന്ന് മറ്റൊരു സിനിമയിലേക്ക് പോകുമ്പോൾ രണ്ട് ദിവസത്തിന് ശേഷം ആ സിനിമയുടെ ഭാഗമാകും.നേരിലേക്ക് വരുമ്പോൾ അത് പഠിച്ചിട്ടേ ചെയ്യാൻ സാധിക്കുകയുള്ളൂ. കഥാപാത്രങ്ങൾ വേണമെന്ന് ആഗ്രഹിക്കാൻ സാധിക്കില്ല.കാരണം ആ കഥാപാത്രങ്ങൾ ലഭിച്ചില്ലെങ്കിൽ വിഷമമാകും.ഞാൻ ഒരിക്കലും അഡ്വക്കേറ്റ് ആയി അഭിനയിക്കുമെന്ന് കരുതിയിട്ടില്ല.പക്ഷെ അഭിനയിക്കേണ്ടി വന്നു.അതുപോലെയാണ് മലൈക്കോട്ടെ വാലിഭനും.ഇതുവരെ കണ്ടിട്ടില്ലാത്ത യോദ്ധാവിന്റെ കഥയാണ് അത്.ത്രി ഡി ഫിലിം അങ്ങനെയങ് സംഭവിച്ചതാണ്.ലൂസിഫറും അങ്ങനെയാണ്.ആ സിനിമയുടെ വിജയം എന്നതുതന്നെ അടുത്ത സിനിമയിലേക്കുള്ള യാത്രയായിരുന്നു.മലയാളം ഇൻഡസ്ട്രിയെ പുറത്തേക്ക് അറിയിക്കുക എന്നതുകൂടിയാണ് ലൂസിഫർ സിനിമയുടെ ദൗത്യം.”അതേസമയം മോഹൻലാൽ നായകനായി പ്രദർശനത്തിന് എത്താൻ പോകുന്ന ചിത്രമാണ് നേര് .ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂർ നിർമ്മിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് നേര്.

ദൃശ്യം 2’ ല്‍ അഭിഭാഷകയുടെ കഥാപാത്രത്തെ അവതരിപ്പിച്ച ശാന്തി മായാദേവിയാണ് നേരിന് തിരക്കഥ ഒരുക്കിയത്. യഥാര്‍ഥ ജീവിതത്തിലും അഭിഭാഷകയായ ശാന്തി, ജീത്തുവിന്റെ ആവശ്യപ്രകാരമാണ് ചിത്രത്തിന്റെ രചന നിര്‍വ്വഹിച്ചത്.പ്രിയാമണി ,ജഗദീഷ്, സിദ്ദിഖ്, അനശ്വര രാജന്‍, ഗണേഷ് കുമാര്‍ എന്നീ താരങ്ങളും സിനിമയിലെ മറ്റ് പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്. ‘ വീണ്ടും ജീത്തു മോഹന്‍ലാല്‍ കുട്ടുകെട്ട് ഒന്നിക്കുമ്പോള്‍ വലിയ പ്രതീക്ഷയിലാണ് പ്രേക്ഷകര്‍.പതിനഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് മോഹന്‍ലാല്‍ ഒരു അഭിഭാഷകന്റെ വേഷത്തില്‍ എത്തുന്നത് എന്ന പ്രത്യേകതകൂടി ഈ ചിത്രത്തിനുണ്ട്.  റാം ആണ് ജീത്തു ജോസഫ്-മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ അണിയറയില്‍ ഒരുങ്ങുന്ന മറ്റൊരു ചിത്രം. തൃഷയാണ് ചിത്രത്തിലെ നായികയായെത്തുന്നത്. കൂടാതെ ഇന്ദ്രജിത്ത്, ആദില്‍ ഹുസൈന്‍, ദുര്‍ഗ കൃഷ്ണ, സായ്കുമാര്‍ എന്നിവരും ചിത്രത്തില്‍ വേഷമിടുന്നുണ്ട്. നിരവധി വിദേശ രാജ്യങ്ങളിലാണ് ചിത്രത്തിന്റെ ചിത്രീകരണം നടന്നത്. സംഘട്ടന രംഗങ്ങള്‍ ഒരുക്കിയിരിക്കുന്നത് ഹോളിവുഡിലെ പ്രശസ്ത സ്റ്റണ്ട് കോ ഓര്‍ഡിനേറ്റര്‍ ആയ പീറ്റര്‍ പെഡ്രേറോയാണ്. മിഷന്‍ ഇമ്പോസ്സിബിള്‍ എന്ന ചിത്രത്തിന്റെ മുഴുവന്‍ സ്റ്റണ്ട് കോ ഓര്‍ഡിനേറ്റിങ് ടീമും റാമില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട് എന്നാണ് വിവരങ്ങള്‍.

Sreekumar

Recent Posts

ഈ  ചെക്കനെ കണ്ടാല്‍ എന്തോ കുഴപ്പമുണ്ട് , എന്താ അയാളുടെ മൂക്ക് ഇങ്ങനെ; മീര നന്ദന്റെ വരനെ കുറിച്ച് നെഗറ്റീവ് കമെന്റുകൾ

ഏതാനും  മാസങ്ങൾക്ക് മുൻപ് കലാഭവൻ മാണിയുടെ സഹോദരനും പ്രശസ്ത നേതൃത്തകനുമായ ആർ എൽ വി രാമകൃഷ്ണൻ കറുത്തതാണെന്നും, മോഹിനിയാട്ടത്തിനു പറ്റിയ…

1 hour ago

വിവാഹം കഴിഞ്ഞു ഭർത്താവിന്റെ ആഗ്രഹപ്രകാരം അഭിനയിച്ചു! സിനിമയിൽ ഇല്ലാത്ത ആ നിബന്ധന തീരുമാനിച്ച ആർട്ടിസ്റ്റ് താൻമാത്രം; കെ ആർ വിജയ

തെന്നിന്ത്യൻ സിനിമാ രം​ഗത്ത് ഒരു കാലത്തെ താര റാണിയായിരുന്നു നടി കെ ആർ വിജയ, ഇപ്പോഴിതാ തന്റെ കരിയറിലെയും, വ്യക്തി …

2 hours ago

ഗദ ഭീമന്റെ കൈയിൽ കിട്ടിയാൽ എങ്ങനെയാകും അതാണ് മമ്മൂക്കയുടെ കൈയിൽ ആ സിനിമ കിട്ടിയപ്പോൾ; റോണി ഡേവിഡ്

ലാൽ ജോസ് സംവിധാനം ചെയ്യ്ത അയാളും ഞാനും എന്ന ചിത്രത്തിലൂടെ ആണ് റോണി ഡേവിഡ് സിനിമ രംഗത്തേക് എത്തിയത്, എന്നാൽ…

3 hours ago

ഡോക്ടർ ആയി ജോലി ചെയ്യുന്നതിനിടെയാണ് എലിസബത്ത് ലോം​ഗ് ലീവ് എടുത്ത് യാത്ര പോയത്

ശരിക്കും ഡോക്ടറാണോ, ജോലി ഒന്നുമില്ലേ, തെണ്ടിത്തിരിമഞ്ഞൻ നടന്നാൽ മത്തിയോ എന്നൊക്കെയാണീ എലിസബത്ത് ഉദയൻനേരിടേണ്ടി വരുന്ന ചോദ്യങ്ങൾ. നടൻ ബാലയുടെ ഭാര്യയെന്ന…

3 hours ago

കുഞ്ഞതിഥിയെ വരവേൽക്കാൻ ഒരുങ്ങി സോനാക്ഷി സിൻഹ

ബോളിവുഡ് നടി സൊനാക്ഷി സിന്‍ഹയുടെ വിവാഹവുമായി ബന്ധപ്പെട്ട വാര്‍ത്തകളാണ് കുറച്ച് ദിവസങ്ങളായി തെന്നിന്ത്യൻ മാധ്യമങ്ങളിലടക്കം പ്രചരിക്കുന്നത്. എന്നാല്‍ നവദമ്പതികളായ സൊനാക്ഷിയും…

3 hours ago

അവളോട് പറയാൻ വേണ്ടി തിരിയുമ്പോൾ ആയിരിക്കും അവൾ വീട്ടിൽ ഇല്ലായെന്ന് ഞാൻ ഓർക്കുന്നത്, കാളിദാസ്

മലയാളത്തിൽ സജീവമല്ലയെങ്കിൽ പോലും തമിഴകത്ത് മികച്ച സിനിമകളുമായി കരിയറിൽ മുന്നേറുകയാണ് നടൻ കാളിദാസ് ജയറാം. റായൻ ആണ് കാളിദാസിന്റെ പുതിയ…

3 hours ago