Film News

ഈ സിനിമ കണ്ടപ്പോൾ താനും വർഷങ്ങളുടെ പിന്നിലേക്ക് പോയി, ‘വർഷങ്ങൾക്ക് ശേഷം’ സിനിമ കണ്ട മോഹൻലാൽ പറയുന്നു

വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യ്ത പ്രണവ് മോഹൻലാൽ നായകനായ വര്ഷങ്ങള്ക്ക് ശേഷം എന്ന ചിത്ര൦ കണ്ട മോഹൻലാൽ പങ്കുവെച്ച ഒരു കുറിപ്പാണ് ഇപ്പോൾ സോഷ്യൽ മീഡിയിൽ വൈറലാകുന്നത്. ഈ സിനിമ കണ്ടപ്പോൾ താനും വര്ഷങ്ങളുടെ പിന്നിലേക്ക് പോയി. അനുഭവ കാലങ്ങൾ എല്ലാം കഴിയുമ്പോൾ ഊറിവരുന്ന ചിരി ഈ സിനിമ കാത്തുവെച്ചിരുന്നു എന്നാണ് മോഹൻലാൽ പറയുന്നത്. നടന്റെ കുറിപ്പ് ഇങ്ങനെ .. കടന്നു പോയ കാലത്തിലേക്ക് ജീവിത സായാഹ്നത്തിൽ തിരിഞ്ഞു നോക്കാത്തവർ  ഉണ്ടാകുമോ

എത്ര ചെറുതായാലും ശരി നേട്ടങ്ങൾക്ക് നടുവിൽ നിന്ന് അങ്ങനെ തിരിഞ്ഞു നോക്കുമ്പോൾ ദൂരം ഏറിയോ, കുറഞ്ഞോ യാതനകളുടെ അധ്യായങ്ങൾ കാണാം. വിനീത് സംവിധാനം ചെയ്യ്ത വർഷങ്ങൾക്ക് ശേഷം ചിത്രം കണ്ടപ്പോൾ ഞാനും എന്റെ പഴയ കാലങ്ങളിലേക്ക് പോയി. കഠിനമായ ഭൂതകാലത്തെ അതെ തീവൃതയോടെ പുനരാവിഷ്കരിക്കുകയല്ല വിനീത് ചെയ്യ്തത്

അനുഭവ കാലങ്ങൾ എല്ലാം കഴിയുമ്പോൾ ഉണ്ടാവുന്ന ഊറിവരുന്ന ഒരു ചിരി ഫിലോസിപ്പിക്കൽ സ്‌മൈൽ, ഈ സിനിമ കാത്തുവെച്ചിരിക്കുന്നു, വര്ഷങ്ങൾക്ക് ശേഷം എന്ന സിനിമയുടെ എല്ലാ അണിയറപ്രവർത്തകർക്കും  എന്റെ നന്ദി എന്നാണ് നടൻ കുറിച്ചത്. സുചിത്രയോടൊപ്പം നടൻ തന്റെ വീട്ടിൽ ഇരുന്നാണ് ഈ ചിത്രം കണ്ടത്

 

Suji