മലയാളത്തിന്റെ മോഹൻലാൽ അവതരിപ്പിക്കുന്ന വാലിബൻ; പുത്തൻ വിവരങ്ങളുമായി അണിയറപ്രവർത്തകർ

ഒരു മലയാള സിനിമയ്ക്ക് ലഭിക്കാവുന്നതില്‍ വച്ചേറ്റവും വലിയ ഹൈപ്പ് ആണ് പ്രഖ്യാപനം മുതല്‍ ‘മലൈക്കോട്ടൈ വാലിബന്‍’ സിനിമയ്ക്ക് ലഭിക്കുന്നത്. ചിത്രവുമായി ബന്ധപ്പെട്ട വാർത്തകൾക്കെല്ലാം വലിയ സ്വീകാര്യതയാണ് ലഭിക്കാറുള്ളത്. മോഹന്‍ലാലിന്റെ ലോക്കേഷന്‍ സ്റ്റില്ലുകളെല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. കഴിഞ്ഞ  2-3 വര്‍ഷങ്ങളിലായി പുറത്തിറങ്ങിയ മിക്ക മോഹന്‍ലാല്‍ സിനിമകളും ബോക്‌സ് ഓഫീസില്‍ പരാജയം  ആയതിനാല്‍ തന്നെ അടുത്തതായി ഒരു സൂപ്പര്‍ ഹിറ്റ് മോഹൻലാലിന്റെ  കരിയറില്‍ അത്യാവശ്യമാണ്. ഇതുവരെ കാണാത്ത ഗെറ്റപ്പിലാണ് മോഹൻലാൽ സിനിമയിലെത്തുന്നത്.അതുപോലെ തന്നെ വ്യത്യസ്തമായ കഥയായിരിക്കും ലിജോ ജോസ് ചിത്രത്തിലൂടെ അവതരിപ്പിക്കാൻ ഒരുങ്ങുന്നതെന്ന പ്രതീക്ഷയിലാണ് ആരാധകർ. ലിജോ ജോസ് പെല്ലിശേരിയും മോഹന്‍ലാലും ആദ്യമായി ഒന്നിക്കുന്ന ചിത്രമായതിനാല്‍ തന്നെ ബോക്‌സ് ഓഫീസില്‍ റെക്കോര്‍ഡുകള്‍ തകരുമെന്നാണ് പ്രതീക്ഷ.

സിനിമയുടെ വലിയൊരു അപ്‌ഡേറ്റ് ആണ് ഇപ്പോള്‍ പുറത്തെത്തിയിരിക്കുന്നത്. മലൈക്കോട്ടൈ വാലിബന്റെ ടീസര്‍ റിലീസ് ചെയ്യുന്നു എന്ന വിവരമാണ് പുറത്തുവന്നിരിക്കുന്നത്.  ജനുവരി 25 ന് റിലീസ് പ്രഖ്യാപിച്ചിരിക്കുന്ന ചിത്രത്തിന്‍റെ ഓരോ അപ്ഡേറ്റും ആവേശപൂര്‍വ്വമാണ് സിനിമാപ്രേമികള്‍ ഏറ്റെടുക്കാറ്. ഇപ്പോഴിതാ ചിത്രത്തിന്‍റെ ഒരു പ്രധാന അപ്ഡേറ്റ് എത്തിയിരിക്കുകയാണ്.മലൈക്കോട്ടൈ വാലിബന്‍റെ ടീസര്‍ ഡിസംബര്‍ 2 ന് എത്തുമെന്ന് ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഡിസംബര്‍ 2 ന് അല്ല, ആറിനാണ് ടീസര്‍ എത്തുകയെന്ന് പിന്നാലെ അത് തിരുത്തപ്പെട്ടു. ഇപ്പോഴിതാ അക്കാര്യത്തില്‍ ഔദ്യോഗിക പ്രഖ്യാപനം എത്തിയിരിക്കുകയാണ്. ചിത്രത്തിന്‍റെ ടീസര്‍ ഡിസംബര്‍ 6 ന് എത്തും. വൈകിട്ട് 5 മണിക്കാണ് റിലീസ്. മോഹന്‍ലാല്‍ തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ ഇക്കാര്യം അറിയിച്ചിരിക്കുന്നത്. വെള്ളിത്തിരയിൽ  വിസ്മയങ്ങള്‍ കാട്ടിയിട്ടുള്ള ലിജോ ജോസ് പെല്ലിശ്ശേരിയുടെ കരിയറിലെ ഏറ്റവും വലിയ കാന്‍വാസില്‍ ഒരുങ്ങുന്ന ബിഗ് ബജറ്റ് സിനിമ എന്ന പ്രത്യേകതയും  മലൈക്കോട്ടൈ വാലിബനുണ്ട്. രാജസ്ഥാൻ, ചെന്നൈ, പോണ്ടിച്ചേരി എന്നീ സ്ഥലങ്ങളിലാണ് ചിത്രത്തിന്റെ ചിത്രീകരണം പ്രധാനമായും നടന്നത്. 130 ദിവസത്തോളം നീണ്ട ചിത്രീകരണം അവസാനിച്ചത് ജൂണ്‍ രണ്ടാം വാരം ആയിരുന്നു. ഷിബു ബേബി ജോണിന്‍റെ ജോണ്‍ ആന്‍ഡ് മേരി ക്രിയേറ്റീവിനൊപ്പം മാക്സ് ലാബ് സിനിമാസ്, സെഞ്ച്വറി  ഫിലിംസ് എന്നിവരും ചേര്‍ന്നാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം.

മറാഠി നടി സൊണാലി കുല്‍ക്കര്‍ണി, ഹരീഷ് പേരടി, ഹരിപ്രശാന്ത് വര്‍മ്മ, മണികണ്ഠന്‍ ആചാരി, സുചിത്ര നായര്‍, മനോജ് മോസസ്, ബംഗാളി നടി കഥ നന്ദി തുടങ്ങിയവരൊക്കെ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. തുടരെയുള്ള പരാജയങ്ങളില്‍ നിന്നുമുള്ള മോഹന്‍ലാലിന്റെ വന്‍ തിരിച്ചുവരവാകും മലൈക്കോട്ടൈ വാലിബന്‍ എന്നാണ് വിലയിരുത്തലുകള്‍. ചിത്രത്തിലെ മോഹന്‍ലാലിന്റെ ലുക്കും ഗ്ലിംപ്‌സ് വീഡിയോയുമെല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.മോഹൻലാലിന്റെ അടുത്തതായി പുറത്തിറങ്ങാനുള്ള ചിത്രം.  ദൃശ്യം 2, 12ത് മാൻ എന്നീ ചിത്രങ്ങൾക്ക് ശേഷം ജീത്തു ജോസഫും മോഹൻലാലും ഒന്നിക്കുന്ന ചിത്രമാണ് നേര്. ലീ​ഗൽ ജോണറിൽ ഒരുങ്ങുന്ന സിനിമ ഡിസംബര്‍ 21ന് തിയറ്ററിലെത്തും. ഒരിടവേളയ്ക്ക് ശേഷം മോഹൻലാൽ വക്കീൽ വേഷത്തിൽ എത്തുന്ന ചിത്രത്തിൽ പ്രിയാമണിയാണ് നായികയായി എത്തുന്നത്. ജീത്തു ജോസഫിന്റെ തന്നെ രാം, പാൻ ഇന്ത്യൻ ചിത്രമായി ഒരുങ്ങുന്ന വൃഷഭ എന്നിവയാണ് മോഹൻലാലിന്റെതായോ ഒരുങ്ങുന്ന  മറ്റു സിനിമകൾ. മമ്മൂട്ടിയെ നായകനാക്കി ഒരുക്കിയ നന്മയ്‍പകൽ നേരത്ത മയക്കമാണ് ലിജോ ജോ=സെ പെല്ലിശ്ശേരിയുടേതായി അവസാനം റിലീസ് ചെയ്ത സിനിമ.

Sreekumar

Recent Posts

വിവാഹ വിരുന്നിന് അടക്കം നൽകുന്ന വെൽക്കം ഡ്രിങ്ക് വില്ലൻ; ഒഴിവാക്കിയില്ലെങ്കിൽ അപകടകാരി, ആരോ​ഗ്യ വകുപ്പിന്റെ മുന്നറിയിപ്പ്

മലപ്പുറം: ജില്ലയിൽ അധികവും രോഗവ്യാപനമുണ്ടാവുന്നത് വെള്ളത്തിലൂടെയാണെന്ന് ആരോ​ഗ്യ വകുപ്പ്. മിക്ക വിരുന്നുകളിലും വെൽക്കം ഡ്രിങ്കുകൾ നൽകുന്നുണ്ട്. പ്രത്യേകിച്ച് ഗുണമൊന്നുമില്ലെന്നു മാത്രമല്ല,…

59 mins ago

സംസ്ഥാനത്ത് അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസിസുമായി ബന്ധപ്പെട്ട് പ്രത്യേക മാർഗരേഖ പുറത്തിറക്കും

സംസ്ഥാനത്ത് അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസിസുമായി ബന്ധപ്പെട്ട് പ്രത്യേക മാർഗരേഖ പുറത്തിറക്കുമെന്നും ജനങ്ങൾക്കിടയിൽ അവബോധം ശക്തിപ്പെടുത്താൻ നിർദേശം നൽകിയതായും ആരോഗ്യമന്ത്രി വീണാ…

6 hours ago

പരിശോധിച്ച ഡോക്ടർക്ക് പോലും ബാലയുടെ അതിവേഗമുള്ള തിരിച്ചുവരവ് അത്ഭുതമായി മാറി

ബാലയുടെ കരൾരോഗവും കരൾമാറ്റിവെക്കൽ ശസ്ത്രക്രിയയും അതിനു ശേഷമുള്ള തിരിച്ചു വരവും ഏറെ ശ്രദ്ധ നേടിയ വിഷയങ്ങളായിരുന്നു. അന്ന് ഭാര്യ എലിസബത്തും…

6 hours ago

രണ്ട് വിവാഹങ്ങളാണ് ജയസുധയുടെ ജീവിതത്തിൽ നടന്നത്

തെലുങ്ക് സിനിമാ രംഗം ബഹുമാന്യ സ്ഥാനം നൽകുന്ന നടിയാണ് ജയസുധ. ഒരു കാലത്ത് തമിഴ്, തെലുങ്ക് സിനിമകളിൽ നായികയായി വൻ…

6 hours ago

എങ്ങനെ ഒരു കോമണറിന് ബിഗ്ഗ്‌ബോസ് ഹൗസിൽ കയറിപ്പറ്റാം, റെസ്‌മിൻ

ബിഗ്ഗ്‌ബോസ് മലയാളം സീസൺ സിക്സില് എത്തിയ കോമണാർ മത്സരാര്ഥിയാണ് റെസ്‌മിൻ ഭായ്. ബിഗ്ഗ്‌ബോസിന്‌ ശേഷം തന്റെ സോഷ്യൽ മീഡിയയിലൂടെ സജീവമാണ്…

6 hours ago

ആഗ്രഹിച്ച ജീവിതം ജീവിക്കാൻ സാധിക്കാതെയാണ് സൗന്ദര്യ മരിച്ചത്

വളരെ കുറച്ച് മലയാള സിനിമകളിൽ മാത്രമെ അഭിനയിച്ചിട്ടുള്ളുവെങ്കിലും മലയാളത്തിന്റെ പ്രിയപ്പെട്ട നായികയായി മാറിയ താരമായിരുന്നു നടി സൗന്ദര്യ. വിമാനാപകടത്തിൽ സൗന്ദര്യ…

6 hours ago