മലയാളത്തിന്റെ മോഹൻലാൽ ആദ്യമായി സംവിധായകന്റെ കുപ്പായമണിയുന്ന ചിത്രമാണ് ബറോസ്. നായകനായും മോഹൻലാൽ തന്നെ എത്തുന്ന റിലീസ് സംബന്ധിച്ച പുതിയ വിവരങ്ങളാണ് ഇപ്പോൾ പുറത്ത് വരുന്നത്. മാർച്ച് 28നാണ് മോഹൻലാലിന്റെ സംവിധാനത്തിലുള്ള ചിത്രത്തിന്റെ റിലീസ് എന്നാണ് നേരത്തെ പ്രഖ്യാപിച്ചിരുന്നത്. എന്നാൽ പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകൾ അവസാനിക്കാത്തതിനാൽ ചിത്രത്തിന്റെ റിലീസ് നീളുമെന്നുള്ള റിപ്പോർട്ടുകൾ വന്നിരുന്നു. മെയ് ആറിനായിരിക്കും ചിത്രം തീയറ്ററിൽ എത്തുക എന്നാണ് ഏറ്റവും പുതിയ വിവരങ്ങൾ.
ചിത്രത്തിന്റെ അവസാന മിനുക്ക് പണികൾ നടക്കുകയാണെന്നാണ് മോഹൻലാൽ കുറച്ച് നാൾ മുമ്പ് അറിയിച്ചത്. ഹോളിവുഡില സോണി സ്റ്റുഡിയോയിൽ മാർക്ക് കിലിയൻ, ജോനാഥൻ മില്ലർ എന്നിവർക്കൊപ്പം ബറോസിൻറെ സംഗീതത്തിൻ്റെയും ശബ്ദത്തിൻ്റെയും അവസാന മിനുക്ക് പണികൾക്ക് നടക്കുകയാണ് എന്നാണ് ചിത്രം പങ്കുവെച്ച് കൊണ്ട് സംവിധായകൻ അന്ന് അറിയിച്ചത്. ഡിസ്നി ഇന്ത്യ മേധാവി കെ മാധവനും മോഹൻലാലിനൊപ്പം ഉണ്ടായിരുന്നു.
ചിത്രത്തിന്റെ ഛായാഗ്രാഹണം നിർവഹിക്കുന്നത് സന്തോഷ് ശിവനാണ്. ജിജോ പുന്നൂസ് എഴുതിയ കഥയിലെടുക്കുന്ന ചിത്രം ത്രീഡിയിലാണ് ഒരുക്കിയിട്ടുള്ളത്. നിർമാണം ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ്. മോഹൻലാലിന് പുറമേ ചിത്രത്തിൽ മായ, സീസർ എന്നിവരും പ്രധാന വേഷത്തിൽ എത്തുന്നു എന്നാണ് റിപ്പോർട്ട്. മാർക്ക് കില്യനും ലിഡിയൻ നാദസ്വരമുമാണ് സംഗീതം പകരുന്നത്. 170 ദിവസത്തോളം ചിത്രീകരണം നടന്ന ചിത്രമാണിത്.
തന്റെ അംഗരക്ഷകന് മോശമായി പെരുമാറിയ ഭിന്നശേഷിക്കാരനായ ആരാധകനെ നേരില്‍ കണ്ട് ചേര്‍ത്ത് നിര്‍ത്തി തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ നാഗാര്‍ജുന. ഭിന്നശേഷിക്കാരനായ യുവാവിനോടാണ്…
മലയാളത്തിന്റെ പ്രിയ താരമാണ് നടി മീര നന്ദന്. ദിലീപിന്റെ നായികയായി മുല്ല എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്കെത്തിയ നായികയാണ് മീര.…
അരുണ്‍ ചന്തു സംവിധാനം ചെയ്ത സയന്‍സ് ഫിക്ഷന്‍ സിനിമയായ 'ഗഗനചാരി' തിയ്യേറ്ററിലെത്തിയിരിക്കുകയാണ്. ഗോകുല്‍ സുരേഷാണ് ചിത്രത്തില്‍ നായകനായെത്തിയത്. ഇപ്പോഴിതാ ചിത്രത്തിന്റെ…
കോടികള്‍ മുടക്കിയാണ് ഓരോ സിനിമയും തിയ്യേറ്ററിലെത്തുന്നത്. അക്കാലത്താണ് വെറും 5 ലക്ഷം മുടക്കി സന്തോഷ് പണ്ഡിറ്റ് സിനിമയെടുത്തത്. നടനായും സംവിധായകനും…
ജോജു ജോർജ് ആദ്യമായി രചന-സംവിധാനം നിർവഹിക്കുന്ന 'പണി' സിനിമ അണിയറയിൽ ഒരുങ്ങി കഴിഞ്ഞു. ചിത്രത്തെ കുറിച്ച് പ്രഖ്യാപന സമയം മുതൽ…
ബിഗ് ബോസ് അവതാരകനെന്ന നിലയിൽ മോഹൻലാലിനെ വലിയഒരു കൈയടിയാണ് നേടിക്കൊണ്ടിരിക്കുന്നത്, ഇപ്പോഴിതാ മോഹൻലാൽ എന്ന അവതരാകാനെപ്പറ്റിപറയുകയാണ് മുൻ ബിഗ് ബോസ്…