താരസംഘടന അമ്മയുടെ ജനറല്‍ സെക്രട്ടറി ഇടവേള ബാബുവിന് ജന്മദിനാശംസകള് നേര്‍ന്ന് താരരാജാവ് മോഹന്‍ലാല്‍. ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് മോഹന്‍ലാല്‍ പ്രിയ സുഹൃത്തിന് ആശംസകള്‍ നേര്‍ന്നത്.
ഇടവേളകളോ വിശ്രമമോ കൂടാതെ, വര്‍ഷങ്ങളായി സിനിമാ പ്രവര്‍ത്തകരുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന എന്റെ പ്രിയ സഹോദരന് ഇടവേള ബാബുവിന് ഹൃദയം നിറഞ്ഞ പിറന്നാള്‍ ആശംസകള്‍ എന്നാണ് മോഹന്‍ലാല്‍ കുറിച്ചത്. ഇടവേള ബാബുവിന്റെ പഴയ ചിത്രം പങ്കുവച്ചാണ് മോഹന്‍ലാലിന്റെ ഹൃദ്യമായ കുറിപ്പുള്ളത്. നിരവധി പേരാണ് മോഹന്‍ലാലിന്റെ പോസ്റ്റിന് താഴെ കമന്റ് ചെയ്യുന്നത്.
തൃശൂര്‍ സ്വദേശിയായ അമ്മനത്ത് ബാബു 1982ല്‍ പുറത്തിറങ്ങിയ ഇടവേള എന്ന ചിത്രത്തിന് ശേഷമാണ് ഇടവേള ബാബു എന്ന പേര് സ്വീകരിച്ചത്. ഇതിനോടകം
ഇരുനൂറോളം ചിത്രങ്ങളില്‍ താരം അഭിനയിച്ചിട്ടുണ്ട്. നേരം പുലരുമ്പോള്‍, ശ്രീധരന്റെ ഒന്നാം തിരുമുറിവ്, ആയുഷ്കാലം, ഗസല്‍,സമാഗമം, ഒടു കടങ്കഥ പോലെ, ഹിറ്റ്ലര്‍ തുടങ്ങിയവയെല്ലാം ശ്രദ്ധേയമായ ചിത്രങ്ങളാണ്. ആസിഫ് അലി നായകനായ മഹേഷും മാരുതിയും എന്ന ചിത്രത്തിലാണ് ഒടുവില്‍ അഭിനയിച്ചത്.
തന്റെ അംഗരക്ഷകന് മോശമായി പെരുമാറിയ ഭിന്നശേഷിക്കാരനായ ആരാധകനെ നേരില്‍ കണ്ട് ചേര്‍ത്ത് നിര്‍ത്തി തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ നാഗാര്‍ജുന. ഭിന്നശേഷിക്കാരനായ യുവാവിനോടാണ്…
മലയാളത്തിന്റെ പ്രിയ താരമാണ് നടി മീര നന്ദന്. ദിലീപിന്റെ നായികയായി മുല്ല എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്കെത്തിയ നായികയാണ് മീര.…
അരുണ്‍ ചന്തു സംവിധാനം ചെയ്ത സയന്‍സ് ഫിക്ഷന്‍ സിനിമയായ 'ഗഗനചാരി' തിയ്യേറ്ററിലെത്തിയിരിക്കുകയാണ്. ഗോകുല്‍ സുരേഷാണ് ചിത്രത്തില്‍ നായകനായെത്തിയത്. ഇപ്പോഴിതാ ചിത്രത്തിന്റെ…
കോടികള്‍ മുടക്കിയാണ് ഓരോ സിനിമയും തിയ്യേറ്ററിലെത്തുന്നത്. അക്കാലത്താണ് വെറും 5 ലക്ഷം മുടക്കി സന്തോഷ് പണ്ഡിറ്റ് സിനിമയെടുത്തത്. നടനായും സംവിധായകനും…
ജോജു ജോർജ് ആദ്യമായി രചന-സംവിധാനം നിർവഹിക്കുന്ന 'പണി' സിനിമ അണിയറയിൽ ഒരുങ്ങി കഴിഞ്ഞു. ചിത്രത്തെ കുറിച്ച് പ്രഖ്യാപന സമയം മുതൽ…
ബിഗ് ബോസ് അവതാരകനെന്ന നിലയിൽ മോഹൻലാലിനെ വലിയഒരു കൈയടിയാണ് നേടിക്കൊണ്ടിരിക്കുന്നത്, ഇപ്പോഴിതാ മോഹൻലാൽ എന്ന അവതരാകാനെപ്പറ്റിപറയുകയാണ് മുൻ ബിഗ് ബോസ്…