ഒരു നിര്‍ധന കുടുംബത്തിന് കൂടി താങ്ങായി മലയാളത്തിന്റെ താരരാജാവ് മോഹന്‍ലാല്‍. മോഹന്‍ല്‍ ഫാന്‍സ് അസോസിയേഷന്റെ ‘സ്നേഹവീടി’ലൂടെ നിര്‍ധന കുടുംബത്തിന് പുതിയൊരു വീട് കൂടി സമ്മാനിച്ചിരിക്കുകയാണ് മോഹന്‍ലാല്‍ തന്നെയാണ് തന്റെ ഫേസ്ബുക്ക് പേജിലൂടെ സന്തോഷ നിമിഷം കുറിച്ചത്. കുറിപ്പിനൊപ്പം പുതിയ വീടിന്റെ ചിത്രങ്ങളും താരം പങ്കുവച്ചു.
ഡിസംബര്‍ നാലിനായിരുന്നു വീടിന്റെ ഗൃഹപ്രവേശം. മുന്‍പും ലാലേട്ടന് ഫാന്‍സ് അസോസിയേഷന് നിരവധി നിര്‍ധനര്‍ക്ക് കൈത്താങ്ങായിട്ടുണ്ട്. ലാലേട്ടന് നേരിട്ടെത്തി തന്നെയാണ് താക്കോല്‍ ദാനം നിര്‍വഹിച്ചത്.
All Kerala Mohanlal Fans Cultural & Welfare Association കണ്ണൂര്‍ ജില്ലാ കമ്മിറ്റിയിലെ പുതിയതെരു യൂണിറ്റിലെ എന്റെ പ്രിയ സുഹൃത്തുക്കളുടെ ഒരു വര്‍ഷത്തെ പരിശ്രമത്തിന്റെ ഫലമായി ‘സ്നേഹവീട്’ എന്ന പേരില്‍ കണ്ണൂര്‍ ജില്ലയിലെ ഒരു കുടുംബത്തിന് വീട് നിര്‍മ്മിച്ച് നല്‍കുക ഉണ്ടായി. ഈ വീടിന്റെ ഗൃഹപ്രവേശം ഡിസംബര്‍ 4 തിങ്കളാഴ്ച നിര്‍വഹിച്ചു. ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാ കൂട്ടുകാരോടും എന്റെ സ്നേഹവും സന്തോഷവും അറിയിക്കുന്നു. എന്നാണ് ചിത്രങ്ങള്‍ പങ്കുവച്ച് മോഹന്‍ലാല്‍ കുറിച്ചത്.