fbpx

ഇത്തവണത്തെ ആറ്റുകാല്‍ അംബാ പുരസ്‌കാരം മോഹന്‍ലാലിന്


ഇത്തവണത്തെ ആറ്റുകാല്‍ പൊങ്കാല ഫെബ്രുവരി 17ന് നടക്കാനിരിക്കെ ആറ്റുകാല്‍ ക്ഷേത്ര ട്രസ്റ്റ് ഏര്‍പ്പെടുത്തിയ ഈ വര്‍ഷത്തെ ആറ്റുകാല്‍ അംബാ പുരസ്‌കാരം നടന്‍ മോഹന്‍ലാലിന്. പൊങ്കാലയോട് അനുബന്ധിച്ചുള്ള കലാപരിപാടികളുടെ ഉദ്ഘാടനവും അദ്ദേഹം തന്നെ നിര്‍വഹിക്കും. കോവിഡ് സാഹചര്യത്തില്‍ വീടുകളില്‍ മാത്രം പൊങ്കാല ഇടുന്നതിനുള്ള അനുമതിയാണ് നല്‍കിയിട്ടുള്ളത്.

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഇത്തവണ ക്ഷേത്രത്തിലെ പണ്ടാര അടുപ്പില്‍ മാത്രമാകും പൊങ്കാലയുണ്ടാകുക. ഭക്തജനങ്ങള്‍ സ്വന്തം വീടുകളില്‍ പൊങ്കാല അര്‍പ്പിക്കണമെന്നും ക്ഷേത്ര ട്രസ്റ്റ് ഭാരവാഹികള്‍ അറിയിച്ചു. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഈ വര്‍ഷത്തെ ആറ്റുകാല്‍ പൊങ്കാല പരിമിതമായ രീതിയില്‍ നടത്താന്‍ തീരുമാനിച്ചതായി സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. വിദ്യാഭ്യാസ മന്ത്രിയുടെ അധ്യക്ഷതയില്‍ ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന്‍, ഗതാഗത മന്ത്രി ആന്റണി രാജു, മേയര്‍ ആര്യാ രാജേന്ദ്രന്‍ തുടങ്ങിയവര്‍ പങ്കെടുത്ത കൊവിഡ് അവലോകന യോഗത്തിലാണ് തീരുമാനം.


×