നേരില്‍ ജോയിന്‍ ചെയ്ത് മോഹന്‍ലാല്‍!!! ഫസ്റ്റ് ലുക്ക് വൈറല്‍

ദൃശ്യം, 12മാന്‍, റാം ചിത്രങ്ങള്‍ക്ക് ശേഷം ജീത്തു ജോസഫും മോഹന്‍ലാലും ഒന്നിക്കുന്ന ചിത്രമാണ് നേര്. കോര്‍ട്ട് റൂം പശ്ചാത്തലത്തിലാണ് ചിത്രം ഒരുങ്ങുന്നത്. നീതി തേടുന്നു എന്ന ടാഗോടെയാണ് ചിത്രം പ്രഖ്യാപിച്ചത്. ഇപ്പോഴിതാ ചിത്രത്തിന്റെ സെറ്റില്‍ ജോയിന്‍ ചെയ്തിരിക്കുകയാണ് മോഹന്‍ലാല്‍.

ചിങ്ങം ഒന്ന്, ഓഗസ്റ്റ് 17ന് നേരിന്റെ ചിത്രീകരണം തുടങ്ങിയിരുന്നു. നേരിന്റെ സെറ്റില്‍ നിന്നുള്ള ചിത്രങ്ങള്‍ മോഹന്‍ലാല്‍ പങ്കുവച്ചു. താരരാജാവിന്റെ പുതിയ ലുക്ക് സോഷ്ഷ്യലിടത്ത് വൈറലായിക്കഴിഞ്ഞു. നേരിന്റെ സെറ്റില്‍ ജോയിന്‍ ചെയ്തു എന്ന ക്യാപ്ഷനോടെയാണ് മോഹന്‍ലാല്‍ ചിത്രങ്ങള്‍ പങ്കുവച്ചത്.

വെള്ള മുണ്ടും ഗ്രീന്‍ ജുബ്ബയും ധരിച്ച് കറുത്ത ഫ്രെയിമിലുള്ള കണ്ണാടിയും ധരിച്ച് ബുക്ക് വായിക്കുന്ന ലുക്കിലുള്ള ചിത്രങ്ങളാണ് മോഹന്‍ലാല്‍ പങ്കുവച്ചത്. മോഹന്‍ലാല്‍ ഇരിക്കുന്ന കസേരയുടെ പുറകുവശത്ത് വക്കീല്‍ കുപ്പായം അണിഞ്ഞ് നില്‍ക്കുന്ന മോഹല്‍ലാലിന്റെ യൗവനത്തിലെ ഫോട്ടോകളുമുണ്ട്.

ചിത്രത്തില്‍ പ്രിയാമണിയാണ് നായികയാകുന്നത്. ഗ്രാന്‍ഡ്മാസ്റ്റര്‍ എന്ന ചിത്രത്തിന് ശേഷം മോഹന്‍ലാലും പ്രിയാമണിയും ഒന്നിക്കുന്ന ചിത്രം കൂടിയാണ് നേര്. ഗണേശ് കുമാര്‍, സിദ്ദിഖ്, ജഗദീഷ്, അനശ്വര രാജന്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ആശിര്‍വാദ് സിനിമാസിന്റെ 33ാം ചിത്രമാണ് നേര്. ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മ്മിക്കുന്നത്. ശാന്തി മായാദേവി, ജീത്തു ജോസഫ് എന്നിവര്‍ ചേര്‍ന്നാണ് സ്‌ക്രിപ്റ്റ് ഒരുക്കിയിരിക്കുന്നത്. സതീഷ് കുറുപ്പ് ആണ് ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്യുന്നത്. വി.എസ് വിനായക് ആണ് എഡിറ്റിങ് നിര്‍വഹിക്കുന്നത്. വിനായക് ശശികുമാറിന്റെ വരികള്‍ക്ക് സംഗീതം വിഷ്ണു ശ്യാമിന്റേതാണ്.

Anu

Recent Posts

അവധി എടുത്ത് സ്വകാര്യ ആശുപത്രിയിലും വിദേശത്തുമൊക്കെ ജോലി, ആ പണി ഇവിടെ വേണ്ട, പേര് വിവരങ്ങൾ പ്രസിദ്ധപ്പെടുത്തി

തിരുവനന്തപുരം: ജോലിക്ക് ഹാജരാകാത്ത മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഡോക്ടർമാർക്കെതിരെ നടപടിയുമായി ആരോ​ഗ്യ വകുപ്പ്. ഇവരെ പിരിച്ചുവിടുന്നതിന്റെ ഭാ​ഗമായി പേരുവിവരങ്ങൾ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്.…

12 hours ago

മുഖ്യമന്ത്രിയുടെ അടുക്കളയിൽ വരെ ഒരു മുതലാളിക്ക് സ്വാധീനമെന്ന് ജില്ലാ കമ്മിറ്റിയംഗം, പേര് പറയണമെന്ന് സ്വരാജ്; വിശദീകരണം തേടി പാർട്ടി

  തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ കടുത്ത ആരോപണമുന്നയിച്ച ജില്ലാ കമ്മിറ്റിയംഗത്തിൽ നിന്ന് വിശദീകരണം തേടി സിപിഎം. കഴിഞ്ഞ രണ്ട്…

13 hours ago

സംവിധായകനുമായി ഒന്ന് സഹകരിക്കണം, അല്ലെങ്കിൽ ഇവിടെ തുടരാനാവില്ല’; ഓഫറുമായി വന്നവരെ കുറിച്ച് തുറന്ന് പറഞ്ഞ് ദിവ്യാങ്ക

'നടി, അവതാരക എന്ന നിലയിലെല്ലാം തിളങ്ങിയ താരമാണ് ദിവ്യാങ്ക തൃപാഠി. തെന്നിന്ത്യയിലും താരത്തിന് വലിയ ആരാധകക്കൂട്ടമുണ്ട്. ഇപ്പോൾ ദിവ്യാങ്ക മുമ്പ്…

13 hours ago

മമ്മൂട്ടിയെ നായകനാക്കി ‘എംമ്പുരാൻ’ പോലൊരു സിനിമക്ക് ശ്രമമുണ്ട്; മുരളി ഗോപി

മമ്മൂട്ടിയെ നായകനാക്കികൊണ്ട് ഒരു സിനിമ ചെയ്യാൻ ആഗ്രഹമുണ്ടെന്ന് മുൻപ് പൃഥ്വിരാജ്  വെളിപ്പെടുത്തിയിരുന്നു. 'എംപുരാന്' ശേഷം മുരളി ഗോപിയുടെ തിരക്കഥയിൽ ആയിരിക്കും…

17 hours ago

ഗംഗ നാഗവല്ലിയായി മാറിയത് തന്റെ നിർദേശ പ്രകാരം! മണിച്ചിത്രതാഴിലെ സീനിനെ കുറിച്ച് ശോഭന

മലയാളികളുടെ ഇഷ്‌ട നായിക ശോഭന ഫാസിൽ സംവിധാനം ചെയ്യ്ത 'മണിച്ചിത്ര താഴി'ൽ തന്റെ കഥാപാത്രമായ നാ​ഗവല്ലിയോട് നൂറ് ശതമാനം നീതി…

19 hours ago

സംവിധായകനോടൊപ്പം കിടക്ക പങ്കിട്ടാൽ വലിയ ഓഫർ നൽകു൦! കാസ്റ്റിങ് കൗച്ചിനെ കുറിച്ച്; ദിവ്യാങ്ക

ഹിന്ദി സീരിയൽ രംഗത്തെ നടിയും, അവതാരകയുമായ താരമാണ് ദിവ്യാങ്ക ത്രിപാഠി, മുൻപൊരിക്കൽ താരം നേരിട്ട കാസ്റ്റിംഗ് കൗച്ചിന് കുറിച്ച് തുറന്നു…

21 hours ago