Categories: Film News

ലിജോ ജോസ് പെല്ലിശ്ശിരിയുടെ ചിത്രത്തിൽ ഗുസ്തിക്കാരനായി മോഹൻലാൽ

മോഹൻലാലിനൊപ്പം ലിജോ ജോസ് പെല്ലിശ്ശിരി സിനിമ ചെയ്യുമെന്ന് സൂചനകൾ നേരത്തെ പുറത്ത് വന്നിരുന്നു. ഇപ്പോഴിതാ ചിത്രത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത് വന്നിരിക്കുകയാണ്.ബിഗ് ബജറ്റിൽ ഒരുങ്ങുന്ന ചിത്രത്തിൽ ഗുസ്തിക്കാരനായാവും മോഹൻലാൽ എത്തുക എന്നാണ് മൂവി അനലിസ്റ്റ് ആയ ശ്രീധർ പിള്ള ട്വീറ്റ് ചെയ്തിരിക്കുന്നത്.

ഒരു മിത്തിനെ ആസ്പദമാക്കിയാണ് സിനിമ ഒരുക്കുന്നത്. ചിത്രത്തിന്റെ ഷൂട്ടിങ് അടുത്ത വർഷം ജനുവരിയിൽ ആരംഭിക്കും.ഷിബു ബേബി ജോണാണ് ചിത്രം നിർമിക്കുന്നത്. രാജസ്ഥാനിലായിരിക്കും സിനിമയുടെ ചിത്രീകരണം നടക്കുക നടക്കുക.മ്മൂട്ടിയെ നായകനാക്കി ലിജോ ജോസ് പെല്ലിശ്ശേരി ഒരുക്കിയ നൻപകൽ നേരത്ത് മയക്കം റിലിസിന് തയ്യാറെടുക്കുകയാണ്.

നൻപകൽ നേരത്ത് മയക്കം കേരള രാജ്യാന്തര ചലച്ചിത്ര മേളയിലേക്ക് ചിത്രം തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.സിനിമയുടെ ആദ്യ പ്രദർശനവും ഇതാവും എന്നാണ് പറയുന്നത്. യുവ സംവിധായകരിലെ ജനപ്രിയനാണ് ലിജോ ജോസ് പെല്ലിശ്ശേരി.ലിജോ ജോസ് പെല്ലിശ്ശേരിയുടെ ഓരോ പുതിയ ചിത്രം ഇറങ്ങുമ്പോഴും സോഷ്യൽ മീഡിയ സിനിമാഗ്രൂപ്പുകളിൽ സിനിമ വൻ ചർച്ച ആവാറുണ്ട്. ലിജോ ജോസ് പെല്ലിശ്ശേരിക്കൊപ്പം മോഹൻലാൽ ചിത്രം വരുന്നതിന്റെ ആകാഷയിലാണ് ആരാധകർ. ചിത്രത്തെ കുറിച്ചുള്ള അപ്‌ഡേറ്റുകൾ ഉടൻ ഉണ്ടാവും എന്നാണ് പ്രേക്ഷകർ പ്രതീക്ഷിക്കുന്നത്

 

 

 

Aiswarya Aishu