Film News

നേരിന്റെ പ്രൊമോഷന് രണ്ട് കോടിയുടെ വാച്ച് ധരിച്ചെത്തി മോഹന്‍ലാല്‍!!!

ലക്ഷ്വറി വസ്തുക്കളുടെ കളക്ഷനുകളിലും മുന്‍നിരയിലാണ് താരരാജാവ് മോഹന്‍ലാല്‍. ലക്ഷ്വറി വാഹനങ്ങളുടെ വലിയ ശേഖരമുണ്ട് താരത്തിന്. കരകൗശല വസ്തുക്കളോടൊക്കെ പ്രിയമാണ് താരത്തിന്. താരത്തിന്റെ മറ്റൊരു ഭ്രമം കൂടിയുണ്ട് താരത്തിന്, വാച്ചുകളോട്. താരത്തിന്റെ ഫോട്ടോഷൂട്ടുകളിലെല്ലാം ആരാധകരുടെ കണ്ണുടക്കുന്നത് അദ്ദേഹത്തിന്റെ വാച്ചിലാണ്.

ഇപ്പോഴിതാ പുതിയ ചിത്രം നേരിന്റെ പ്രൊമോഷനെത്തിയ താരത്തിന്റെ ചിത്രങ്ങളാണ് ശ്രദ്ധേയമാകുന്നത്. പ്രൊമോഷന്‍ ചടങ്ങിലും താരത്തിന്റെ െൈകയ്യിലെ വാച്ചാണ് വൈറലായത്. ഓരോ അഭിമുഖങ്ങളിലും വ്യത്യസ്ത ആഢംബര വാച്ചുകള്‍ ധരിച്ചെത്തിയതോടെ താരത്തിന്റെ വാച്ച് പ്രേമവും ശ്രദ്ധേയമാകുകയാണ്. ലക്ഷങ്ങള്‍ മുതല്‍ കോടികള്‍ വരെ വില വരുന്നതാണ് താരത്തിന്റെ വാച്ചുകള്‍.

ഒരു അഭിമുഖത്തില്‍ റോളക്സിന്റെ സെലിനി പ്രിന്‍സസ് എന്ന എഡിഷന്‍ വാച്ചാണ് താരം ധരിച്ചിരിക്കുന്നത്. 10 മുതല്‍ 12 ലക്ഷം വരെയാണ് ഇതിന്റെ വില. മറ്റൊരു അഭിമുഖത്തില്‍ റിച്ചാര്‍ഡ് മില്ലിയുടെ RM030 എന്ന വാച്ചാണ് താരത്തിന്റെ കൈയ്യിലുള്ളത്. 1.5 കോടി മുതല്‍ 2 കോടി വരെ വിലയുള്ളതാണ് വാച്ച്. ബ്രീഗെറ്റ് എന്ന കമ്പനിയുടെ ട്രഡീഷന്‍ വാച്ചുമുണ്ട് താരത്തിന്. 20 മുതല്‍ 25 ലക്ഷം വരെയാണ് വില. പടെക് ഫിലിപെ അക്വനറ്റ് എന്ന കമ്പനിയുടെ വാച്ചാണ് മറ്റൊന്ന്. 80 ലക്ഷം രൂപയാണ് ഇതിന്റെ വില.

Anu