ലാലേട്ടന്‍ ആരാധകര്‍ക്ക് നിരാശ!!! ‘മോണ്‍സ്റ്ററിന്’ ഗള്‍ഫില്‍ പ്രദര്‍ശനാനുമതി നിഷേധിച്ചു

പുലിമുരുകന് ശേഷം മോഹന്‍ലാലിനെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രമാണ് മോഹന്‍ലാല്‍ ആരാധകര്‍ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് ‘മോണ്‍സ്റ്ററിന്’. ‘പുലിമുരുകന്റെ’ രചയിതാവ് ഉദയ് കൃഷ്ണയാണ് ‘മോണ്‍സ്റ്ററി’ന്റെ തിരക്കഥയും എഴുതിയത്.

അതേസമയം, ഗള്‍ഫിലെ ലാലേട്ടന്‍ ആരാധകര്‍ക്ക് നിരാശയുണ്ടാക്കുന്ന വാര്‍ത്തയാണ് പുറത്തുവരുന്നത്. ഒക്ടോബര്‍ 21നാണ് ‘മോണ്‍സ്റ്റര്‍ റിലീസ്. മോണ്‍സ്റ്ററിന് ഗള്‍ഫില്‍ വലിയ തിരിച്ചടിയുണ്ടായിരിക്കുന്നുവെന്നാണ് പുതിയ റിപ്പോര്‍ട്ട്.

എല്‍ജിബിടിക്യു രംഗങ്ങള്‍ ഉള്ളതിനാല്‍ ചിത്രത്തിന് ഗള്‍ഫ് മേഖലയില്‍ പ്രദര്‍ശനാനുമതി നിഷേധിച്ചെന്നാണ് മൂവി ട്രാക്കേഴ്‌സായ ലെറ്റ്‌സ് സിനിമയുടെ ട്വീറ്റ്. ഇത് ആരാധകരെ ആശങ്കയിലാക്കിയിരിക്കുകയാണ് ഇപ്പോള്‍.

അതേസമയം, ആവശ്യമായ മാറ്റങ്ങള്‍ വരുത്തി ചിത്രം വീണ്ടും സമര്‍പ്പിക്കാന്‍ ‘മോണ്‍സ്റ്ററി’ന്റെ പ്രവര്‍ത്തകര്‍ തീരുമാനിച്ചിട്ടുണ്ട്. എങ്കിലും നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ സമയമെടുക്കുമെന്നതിനാല്‍ 21ന് ഗള്‍ഫില്‍ റിലീസ് സാധ്യമാകില്ല എന്നാണ് റിപ്പോര്‍ട്ട്.

മോണ്‍സ്റ്ററിന്റെ ഛായാഗ്രാഹണം സതീഷ് കുറുപ്പ് ആണ് നിര്‍വഹിക്കുന്നത്. എഡിറ്റിംഗ് ഷമീര്‍ മുഹമ്മദ്, സംഗീതം ദീപക് ദേവ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സിദ്ധു പനയ്ക്കല്‍, സംഘട്ടനം സ്റ്റണ്ട് സില്‍വ, വസ്ത്രാലങ്കാരം സുജിത്ത് സുധാകരന്‍, സ്റ്റില്‍സ് ബെന്നറ്റ് എം വര്‍ഗീസ്, പ്രൊമോ സ്റ്റില്‍സ് അനീഷ് ഉപാസന, പബ്ലിസിറ്റി ഡിസൈന്‍സ് ആനന്ദ് രാജേന്ദ്രന്‍ തുടങ്ങിയവരാണ് ചിത്രത്തിന്റെ മറ്റ് അണിയറയിലുള്ളവര്‍.

ജീത്തു ജോസഫ് ചിത്രമായ ‘റാമി’ല്‍ ആണ് മോഹന്‍ലാല്‍ നിലവില്‍ അഭിനയിക്കുന്നത്. വിദേശത്താണ് ചിത്രത്തിന്റെ ഷൂട്ടിംഗ് നടക്കുന്നത്. തൃഷയാണ് ‘റാം’മില്‍ മോഹന്‍ലാലിന്റെ നായികയായി എത്തുന്നത്.

ജീത്തു ജോസഫും മോഹന്‍ലാലും ഏറ്റവും ഒടുവില്‍ ഒന്നിച്ചത് ‘ട്വല്‍ത്ത് മാന്‍’ എന്നചിത്രത്തിലാണ്. ചിത്രം വലിയ രീതിയില്‍ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. മിസ്റ്ററി ത്രില്ലര്‍ ചിത്രമായിരുന്നു ‘ട്വല്‍ത്ത് മാന്‍’. കൃഷ്ണകുമാറായിരുന്നു തിരക്കഥ. ഡയറക്ട് ഒടിടി റിലീസ് ആയിരുന്ന ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. അനുശ്രീ, അദിതി രവി, സൈജു കുറുപ്പ്, വീണ നന്ദകുമാര്‍, ശിവദ നായര്‍, ഉണ്ണി മുകുന്ദന്‍ തുടങ്ങി ഒട്ടേറെ താരനിര തന്നെ ചിത്രത്തിലുണ്ടായിരുന്നു.

മോഹന്‍ലാല്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ‘ബറോസിന്റെ ചിത്രീകരണം പൂര്‍ത്തിയായിരുന്നു. ആശിര്‍വാദ് സിനിമാസാണ് ‘ബറോസ്’ നിര്‍മ്മിക്കുന്നത്. ഇന്ത്യയിലെ ആദ്യ ത്രീഡി ചിത്രമായിരുന്ന ‘മൈ ഡിയര്‍ കുട്ടിച്ചാത്തന്‍’ സംവിധാനം ചെയ്ത ജിജോയുടെ കഥയെ ആസ്പദമാക്കിയാണ് മോഹന്‍ലാല്‍ ബറോസ് ഒരുക്കുന്നത്.

Anu

Recent Posts

‘മുകേഷേട്ടനും ലാലേട്ടനും നിൽക്കുന്നുണ്ട്, എന്താണിതെന്ന് തോന്നി, ഞാൻ കരയാൻ തുടങ്ങി’; അനുഭവം പറഞ്ഞ് ശ്വേത മേനോൻ

മികച്ച വേഷങ്ങളിലൂടെ മലയാളത്തിന്റെ ഇഷ്ട താരമായി മാറിയ നടിയാണ് ശ്വേത മേനോൻ. 2011-ലെ മികച്ച നടിക്കുള്ള കേരളസംസ്ഥാന പുരസ്കാരം നേടാൻ…

9 hours ago

മിക്കവർക്കുമുള്ള ശീലം, പക്ഷേ ഇത് അമിതമാകുന്നത് ഒട്ടേറെ ആരോ​ഗ്യ പ്രശ്നങ്ങളുണ്ടാക്കും; കാപ്പി കുടിക്കുന്നവർ ശ്രദ്ധിക്കൂ…

രാവിലെ എഴുന്നേറ്റാൽ ഉടനെ ചായയോ കാപ്പിയോ നിർബന്ധമാണ്... ആ ശീലം വർഷങ്ങളായി തുടരുന്നവരാണ് നമ്മളിൽ പലരും. ചായയെക്കാൾ കാപ്പി ഇഷ്ടപ്പെടുന്നവർ…

9 hours ago

‘രാവിലെ 11:20 നും 11:50 നും ഇടയിലുള്ള ശുഭമുഹൂ‍ർത്തത്തിൽ…; പ്രേമിക്കാൻ ഈസി പക്ഷേ’; സന്തോഷം പങ്കുവെച്ച് ശ്രീവിദ്യ

ടെലിവിഷൻ ഷോകളിലൂടെ മലയാളികളുടെ മനസിൽ ഇടം നേടിയ താരമാണ് ശ്രീവിദ്യ മുല്ലച്ചേരി. സ്റ്റാർ മാജിക്ക്‌ എന്ന ഷോയിലൂടെ താരം വളരെ…

11 hours ago

ഞാൻ കൂടുതൽ അടുക്കുന്ന ആളാണ് ആ പേടികൊണ്ടു ഇപ്പോൾ അകലം പാലിക്കുന്നു; എലിസബത്ത്

നടൻ ബാലയുടെ ഭാര്യയായ ഡോ എലിസബത്ത് ഉദയൻ സോഷ്യൽ മീഡിയയിൽ സജീവമാണ്,ഇപ്പോൾ എലിസബത്ത് പങ്കുവെച്ച ഒരു വീഡിയോ ആണ് വൈറൽ…

14 hours ago

ഓൺലൈൻ ചാനലുകാർ നേരിട്ടും അല്ലാതെയും  തന്നെ ഭീഷണിപ്പെടുത്താറുണ്ട്; ആസിഫ് അലി

റിലീസ് കഴിയട്ടെ കാണിച്ചു തരാം എന്നരീതിയിൽ നേരിട്ടും അല്ലാതെയും ഭീഷണിപ്പെടുത്താറുണ്ടു ഓൺലൈൻ ചാനലുകാർ നടൻ ആസിഫ് അലി പറയുന്നു. നടനാകും…

15 hours ago

സ്നേഹിച്ചവർ വിശ്വാസവഞ്ചന കാണിച്ചു; ഇന്റർവ്യൂകൾ കൊടുക്കില്ല: ജാസ്മിൻ ലൈവിൽ

ബിഗ്ഗ്‌ബോസ് മലയാളം സീസൺ സിക്സിന് ശേഷം ആദ്യമായി തന്റെ വിശേഷങ്ങൾ ആരാധകരുമായി യുട്യൂബ് ലൈവ് വീഡിയോയിലൂടെ പങ്കിട്ടിരിക്കുകയാണ് ജാസ്മിൻ, ബി​​ഗ്…

17 hours ago