രാജ്യത്തെ തന്നെ വീണ്ടും അമ്പരപ്പിച്ച് കൊണ്ടിരിക്കുന്ന മലയാള സിനിമയുടെ ഏറ്റവും വലിയ പ്രതീക്ഷകളിലൊന്നാണ് എമ്പുരാൻ. പൃഥ്വിയുടെ സംവിധാനത്തിൽ മോഹൻലാൽ എത്തുന്നു എന്നുള്ളത് തന്നെയാണ് സിനിമയുടെ ഏറ്റവും വലിയ പ്രതീക്ഷ. ൽ എമ്പുരാന്റെ ഷൂട്ടിംഗ് തുടങ്ങുകയും അവസാന ഘട്ടത്തിലായി എന്നുമാണ് റിപ്പോർട്ടുകൾ ഇതിനിടെ എമ്പുരാന്റെ ലൊക്കേഷനിൽ നിന്നുമുള്ളൊരു വീഡിയോ പുറത്ത് വന്നിട്ടുണ്ട്.
ചിത്രത്തിന്റെ തിരുവനന്തപുരത്തെ ഷെഡ്യൂളിൽ നിന്നുള്ള വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. ഒരു വലിയ കൂട്ടം ആളുകളോട് സംവിധായകൻ പൃഥ്വിരാജ് സംസാരിക്കുന്നത് വീഡിയോയിൽ കാണാം. മഞ്ജു വാര്യരെയും കാണാനാകും. “ഞാൻ റോൾ ആക്ഷൻ ക്യാമറ പറഞ്ഞ് കഴിഞ്ഞ് ബാക്ഗ്രൗണ്ട് ആക്ഷ്ഷൻ എന്ന് പറയും. അപ്പോൾ നിങ്ങൾ എല്ലാവരും അസോസിയേറ്റ്സ് പറഞ്ഞ കാര്യങ്ങൾ അതുപോലെ ചെയ്യണം. എനിക്ക് നല്ല എനർജി വേണം. കേട്ടോ. തെറിച്ച് നിൽക്കണം. ചത്തഭാവമായി പോവരുത്”, എന്നാണ് മൈക്കിലൂടെ പൃഥ്വിരാജ് പറയുന്നത്.
നേരത്തേ ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്ററിന് മികച്ച സ്വീകരണമായിരുന്നു ലഭിച്ചത്. അറ്റാക്ക് ഹെലികോപ്ടറിന് മുന്നിൽ കൈയിൽ ഗണ്ണുമായി നിൽക്കുന്ന മോഹൻലാലാണ് പോസ്റ്ററിൽ ഉണ്ടായിരുന്നത്. ലൂസിഫറിലെ താരങ്ങളിൽ ടൊവിനോ തോമസ്, ഇന്ദ്രജിത്ത് സുകുമാരൻ എന്നിവരും എമ്പുരാന്റെ ഭാഗമാകുന്നുണ്ട്. ഒട്ടേറെ ഹിറ്റ് ചിത്രങ്ങൾ ഒരുക്കിയ ലൈക്ക പ്രൊഡക്ഷൻസ് ആശിർവാദ് സിനിമാസിനൊപ്പം ‘എമ്പുരാന്റെ’ നിർമാണ പങ്കാളിയാണ്.
മമ്മൂട്ടിയുടെ നേതൃത്വത്തിലുള്ള ജീവകാരുണ്യ സംഘടനയാണ് 'കെയർ ആൻഡ് ഷെയർ 'ഇന്റർനാഷണൽ ഫൗണ്ടേഷൻ . പതിനഞ്ച് വർഷത്തോളമായി സജീവമായി പ്രവർത്തിക്കുന്ന സംഘടനയാണ്…
മലയാളത്തിൽ സംവിധായകനായും, നടനായും ഒരുപാട് പ്രേക്ഷക സ്വീകാര്യത പിടിച്ച താരമാണ് ബേസിൽ ജോസഫ്, വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമായ…
കോമഡി കഥപാത്രങ്ങൾ ചെയ്യ്തു പ്രേക്ഷക മനസിൽ ഇടം പിടിച്ച നടി ലക്ഷ്മി പ്രിയ തന്റെ പുതിയ ചിത്രമായ 'ഴ' യുടെ…
കുറച്ചു ദിവസങ്ങളായി ലക്ഷ്മി നക്ഷത്രയും , അന്തരിച്ച കൊല്ലം സുധിയും സുധിയുടെ ഭാര്യ രേണുവുമാണ് സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്നത്,…
മലയാളത്തിന്റെ അഭിനയ വിസ്മയാമായ നടൻ മോഹൻലാലിന്റ 360 മത്ത് ചിത്രമാണ് എൽ 360 എന്ന് താത്കാലികമായി പേരിട്ടിരിക്കുന്ന തരുൺ മൂർത്തി…
പ്രേക്ഷകർക്ക് ഒരുപാട് ഇഷ്ടമുള്ള ഒരു താരകുടുംബമാണ് നടൻ സുകുമാരന്റെയും, മല്ലിക സുകുമാരന്റെയും. എന്ത് കുടുംബകാര്യവും വെട്ടിത്തുറന്നു പറയുന്ന ഒരാളാണ് മല്ലിക…