ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്നത് എന്താണെന്നറിയാമോ?ലിജോ ജോസ് പെല്ലിശ്ശേരി മോഹൻലാലിനെ നായകനാക്കി സംവിധാനം ചെയ്യുന്ന സിനിമയുമായി ബന്ധപ്പെട്ട ചർച്ചകളാണ്. തുടരെ തുടരെ ഉണ്ടായ പരാജയങ്ങൾക്കൊടുവിൽ മോഹൻലാൽ ഒന്ന് ചുവടുമാറ്റി നോക്കുകയാണ് എന്നാണ് ഈ ചിത്രത്തെ സിനിമാപ്രേമികൾ കാണുന്നത്.
പുതുയ സിനിമ വരുന്ന സാഹചര്യത്തിൽ മോഹൻലാൽ പണ്ട് പറഞ്ഞ വാക്കുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയായി മാറിയിരിക്കുന്നത്.’ഒരേ കാര്യം ചെയ്തു കൊണ്ടിരിക്കുന്നതിനിടയ്ക്ക് ചില അപ്സ് ആൻഡ് ഡൗൺസൊക്കെ ഉണ്ടാവണ്ടേ? അപ്പോഴല്ലേ ലൈഫിന് ഒരു രസം. അല്ലാതെ എല്ലാം നല്ലതായി മാത്രം വന്നാൽ എന്താണൊരു രസം. മടുത്തുപോവില്ലേ? ഇടയ്ക്കയ്ക്കൊക്കെ നമ്മുടെ സിനിമകൾ മോശമാവണം, ആൾക്കാർ കൂവണം. കുറ്റം പറയണം, ഒക്കെ വേണം. അപ്പോഴല്ലേ ഒരു ആക്ടർക്ക്, ഒരു പെർഫോർമർ എന്ന നിലയ്ക്ക് സ്വയം പരിശോധിക്കാനാവുകയുള്ളൂ’, എന്നാണ് മോഹൻലാൽ മുൻപ് പറഞ്ഞിരിക്കുന്നത്.
മുൻപ് പറഞ്ഞ ഈ വാക്കുകൾ ശരിവെക്കുന്നതാണ് താരത്തിന്റെ പുതിയ ചിത്രത്തിന്റെ പ്രഖ്യാപനം എന്നാണ് സാഷ്യൽ മീഡിയയിലെ ഒരു വിഭാഗം പറയുന്നത്. ലിജോ ജോസഫിന്റെ പുതിയ സിനിമയ്ക്ക് ശേഷം അനൂപ് സത്യൻ, മധു സി നാരായണൻ,രതീഷ് ബാലകൃഷ്ണൻ പൊതുവാൾ എന്നീ സംവിധായകരുടെ കൂടെ മോഹൻലാൽ സിനിമകൾ ചെയ്യാൻ ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ പുറത്ത് വരുന്നുണ്ട്.അതേ സമയം പെല്ലിശ്ശേരി – മോഹൻലാൽ ചിത്രം ജോൺ ആൻഡ് മേരി ക്രിയേറ്റീവിന്റെ ബാനറിലാണ് ഒരുങ്ങുന്നത്. സിനിമയുടെ ഷൂട്ടിംഗ് രാജസ്ഥാനിൽ 2023 ജനുവരി 10ന് ആരംഭിക്കും
മലയാളത്തിന്റെ പ്രിയ സംഗീത സംവിധായകനാണ് ബിജിബാല്‍. മലയാളിയുടെ പ്രിയ ഗാനങ്ങളില്‍ എപ്പോഴും ഇടംപിടിച്ചിട്ടുണ്ടാവും ബിജിപാലിന്റെ പാട്ട്. സോഷ്യലിടത്ത് സജീവമായ താരം…
പമ്മി പമ്മി അകത്തുകയറി കട്ട് തിന്നുന്നത് പൂച്ചകളുടെ സ്വഭാവമാണ്. എത്രയൊക്കെ സൂക്ഷിച്ചാലും എപ്പോഴെങ്കിലുമൊക്കെ അടുക്കളില്‍ കയറി ആവശ്യമുള്ളത് കഴിച്ച് സ്ഥലം…
കൊമേഡിയനായും നടനായും നിര്‍മ്മാതാവും മലയാള സിനിമയിലെ സജീവ സാന്നിധ്യമാണ് രമേഷ് പിഷാരടി. ആരാധകര്‍ക്ക് പ്രിയപ്പെട്ട താരമാണ് പിഷു. സോഷ്യലിടത്ത് സജീവമായ…
അങ്കമാലി ഡയറീസ്, കടുവ, സുലൈഖ മന്‍സില്‍, തൊട്ടപ്പന് തുടങ്ങിയ ചിത്രങ്ങളിലെ ശക്തമായി കഥാപാത്രങ്ങളിലൂടെ ആരാധകരെ സ്വന്തമാക്കിയ താരമാണ് നടി ജോളി…
ഇളയദളപതി വിജയിയുടെ അമ്പതാം ജന്മദിനാഘോഷം ആഘോഷമാക്കാനുള്ള കാത്തിരിപ്പിലായിരുന്നു ആരാധക ലോകം. എന്നാല്‍ ഇത്തവണത്തെ ആഘോഷപരിപാടികള്‍ ഒഴിവാക്കിയിരിക്കുകയാണ് താരം. തമിഴ്നാട് കള്ളക്കുറിച്ചിയിലെ…
അടിക്കടി വിവാദങ്ങൾ ഉണ്ടാക്കുന്ന സംവിധായകാണാന് സനൽ കുമാർ ശശിധരൻ. ഇപ്പോഴിതാ മഞ്ജു വാര്യര്‍ക്കും മുഖ്യമന്ത്രി പിണറായി വിജയനുമെതിരെ ആരോപണങ്ങളുമായാണ് സനല്‍കുമാര്‍…