‘ഇനി കാണാൻ പോകുന്നത് വാലിബന്റെ വിളയാട്ടം’; ടീസർ അവതരിപ്പിച്ച് മോഹൻലാൽ

മോഹൻലാൽ ആരാധകർ  ആകാംഷയോടെ കാത്തിരിക്കുന്ന ദിവസമാണ്  ജനുവരി 25 . അതായത്  മലൈക്കോട്ടൈ വാലിബനായി. തുടരെത്തുടരെയുള്ള പരാജയങ്ങളിൽ നിന്നും   മോഹന്‍ലാലിന്റെ ഒരു മാസ്സ് റീ  എന്‍ട്രിക്ക് വേണ്ടി കാത്തിരിക്കുന്ന ആരാധകര്‍ക്ക് ആഘോഷത്തിനുള്ള എല്ലാ  വകയും  നല്‍കിയിട്ടുണ്ട്  ‘മലൈകോട്ടൈ വാലിബന്‍’ ടീസര്‍. ഈയടുത്തായി മോഹന്‍ലാലിന്റെ ഇത്രയും പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം വേറെയില്ല. കണ്‍കണ്ടത് നിജം, കാണാത്തത് പൊയ്. നീ കണ്ടതെല്ലാം പോയ്. ഇനി കാണാപ്പൊവത് നിജം  എന്ന മോഹന്‍ലാലിന്റെ ഡയലോഗ് ആണ് 1. മിനിറ്റു 30സെക്കന്റ്‌ള്ള ടീസറില്‍ എത്തിയിരിക്കുന്നത്. പ്രശാന്ത് പിള്ളയുടെ ഗംഭീര മ്യൂസിക് സ്കോറും  ടീസറിന്റെ ഹൈലൈറ്റ്  ആയി ഫീൽ ചെയ്യും. എന്തായാലും ടീസറിൽ പറയുന്നത് പോലെ മലയ്‌ക്കോട്ടെ വാലാബിനിൽ പ്രേക്ഷകർ ഇനി കാണാൻ പോകുന്നത് മോഹൻലാലിന്റെ യഥാർത്ഥ പെർഫോമൻസ് തന്നെയാകട്ടെ. എന്തായാലും  മോഹന്‍ലാല്‍-ലിജോ ജോസ് പെല്ലിശേരി കോമ്പോയില്‍ എത്തുന്ന ചിത്രത്തിന്റെ ടീസര്‍ പ്രേക്ഷകര്‍ ഏറ്റെടുത്തിരിക്കുകയാണ്.

ഏറെ നാളായി സിനിമാസ്വാദകരും മോഹൻലാല്‍ ആരാധകരും കാത്തിരിക്കുന്ന അപ്‍ഡേറ്റ് ആയിരുന്നു ഇത്. അതുകൊണ്ട് തന്നെ സോഷ്യൽ മീഡിയയിൽ എങ്ങും ആഘോഷമാണ്. സമീപകാലത്ത് ഇറങ്ങിയ സിനിമകളിൽ നിന്നുതന്നെ ഒരു സിനിമയുടെ ടീസറിന് വാലിബനെക്കാൾ വരവേൽപ്പ് ലഭിച്ചോ എന്ന കാര്യത്തിൽ സംശയമാണ്. ടീസർ വരുന്നുവെന്ന് ഔദ്യോ​ഗികായി പ്രഖ്യാപിച്ചതിന് പിന്നാലെ തന്നെ, അതായത് രണ്ട് ദിവസം മുൻപ് തന്നെ ആരാധകർ ആഘോഷം തുടങ്ങിയിരുന്നു.  ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് നേരത്തെ എത്തിയിരുന്നു. യോദ്ധാവിന്റെ ലുക്കില്‍ കൈകളില്‍ വടവുമായി മുട്ടുകുത്തി അലറി വിളിക്കുന്ന രീതിയില്‍ ആയിരുന്നു ഫസ്റ്റ് ലുക്കില്‍ മോഹന്‍ലാല്‍ പ്രത്യക്ഷപ്പെട്ടത്. മോഹൻലാൽ – ലിജോ ജോസ് പെല്ലിശ്ശേരി  കൂട്ടുകെട്ട്അതൊരിക്കലും ഒടിയന്‌റെ പരാജയപ്പെട്ട മായാജാലമോ കുഞ്ഞാലിയുടെ പാളിപ്പോയ യുദ്ധതന്ത്രമോ ആകില്ലെന്ന് പ്രേക്ഷകര്‍ക്ക് ഉറപ്പുണ്ട്. അതുതന്നെയാണ് വാലിബനായി കാത്തിരിക്കാന്‍ പ്രേക്ഷകര്‍ക്ക് ആവേശം നല്‍കുന്നതും. ഇന്ത്യന്‍ സിനിമ കണ്ട മികച്ച ചിത്രമായി മലൈക്കോട്ടൈ വാലിബന്‍ മാറുമെന്ന മോഹന്‍ലാലിന്‌റെ പ്രതീക്ഷയും അഭിമാനിക്കാവുന്ന ചിത്രമായി മാറട്ടെയെന്ന ലിജോയുടെ ആഗ്രഹവും ലാലേട്ടന്‌റെ ഇന്‍ട്രോ സീനില്‍ തീയേറ്റര്‍ കുലുങ്ങുമെന്ന ടിനു പാപ്പച്ചന്റെ സൂചനയും വാലിബന്‌റെ ഹൈപ്പ് വര്‍ധിപ്പിക്കുന്നുണ്ട്.

എന്നാല്‍ വാലിബന്‍ വര്‍ക്കായില്ലെങ്കില്‍ അത് ആരാധകരുടെ പ്രതീക്ഷകൾ മാത്രമല്ല  മോഹന്‍ലാൽ എന്ന  പ്രതിഭയുടെ നഷ്ടപ്പെടാൻ കൂടി ആയി കണക്കാക്കപ്പെടും. മോഹൻലാലിനൊപ്പം മറാഠി നടി സൊണാലി കുല്‍ക്കര്‍ണി, ഹരീഷ് പേരടി, ഹരിപ്രശാന്ത് വര്‍മ്മ, മണികണ്ഠന്‍ ആചാരി, സുചിത്ര നായര്‍, മനോജ് മോസസ്, ബംഗാളി നടി കഥ നന്ദി തുടങ്ങിയവരൊക്കെ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. സെഞ്ച്വറി ഫിലിംസും ജോൺ മേരി ക്രിയേറ്റീവും ചേർന്നാണ് ചിത്രത്തിന്റെ നിർമാണം. അതേസമയം, മലൈക്കോട്ടൈ വാലിബൻ അടുത്തവർഷം ജനുവരി 25ന് തിയറ്ററുകളിൽ എത്തും. രാജസ്ഥാനിൽ ആയിരുന്നു ചിത്രത്തിന്റെ ഭൂരിഭാ​ഗം ഷൂട്ടിങ്ങും നടന്നത്. രാജസ്ഥാനില്‍ 77 ദിവസമാണ് സിനിമയുടെ ചിത്രീകരണം നടന്നത്. ഏപ്രില്‍ 5ന് ഷൂട്ടിംഗ് പൂര്‍ത്തിയായ വിവരം ലിജോ ജോസ് പെല്ലിശേരി സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചിരുന്നു. ഒരുപാട് ബുദ്ധിമുട്ടുള്ള സീക്വന്‍സുകള്‍ വരെ സിനിമയില്‍ ഉണ്ടായിരുന്നു എന്ന് സംവിധായകന്‍ തുറന്നു പറയുകയും ചെയ്തിരുന്നു.  . ചിത്രത്തിൽ മോഹൻലാൽ ഡബിൾ റോളിലാണെന്നാണ് അനൗദ്യോ​ഗിക വിവരം. അതേസമയം, ജനുവരി 25ന് തന്നെ റിലീസ് ചെയ്യുന്ന ഹൃത്വിക് റോഷന്റെ ‘ഫൈറ്റര്‍’, പിറ്റേന്ന് ജനുവരി 26ന് തിയേറ്ററില്‍ എത്തുന്ന വിക്രത്തിന്റെ ‘തങ്കലാന്‍’ എന്നീ ചിത്രങ്ങളോടാണ് വാലിബന്‍ ഏറ്റുമുട്ടാന്‍ ഒരുങ്ങുന്നത്.

Sreekumar

Recent Posts

വീണ്ടും നടൻ ധർമ്മജൻ വിവാഹിതനായി! വിവാഹത്തിന് സാക്ഷിയായി മക്കൾ

നടന്‍ ധര്‍മ്മജന്‍ ബോള്‍ഗാട്ടി വീണ്ടും വിവാഹിതനായി. വധു ഭാര്യ അനുജ തന്നെ. ഇന്ന് രാവിലെയാണ് ധര്‍മ്മജന്‍ സോഷ്യല്‍ മീഡിയയിലൂടെ തന്റേയും…

1 hour ago

സിനിമയിൽ മേക്കപ്പിന് കൂടുതൽ ട്രോളുകൾ ലഭിക്കുന്നത് തനിക്ക്! ഭാഗ്യദോഷത്തിന്  അന്നത്തെ മേക്കപ്പും അങ്ങനെയായി; നവ്യ

പ്രേഷകരുടെ പ്രിയങ്കരിയായ നടിയാണ് നവ്യ നായർ, വർഷങ്ങൾക്ക് മുമ്പ് ഏഷ്യാനെറ്റിന്റെ ഒരു അവാർഡ് ഷോയിൽ ഡാൻസ് അവതരിപ്പിച്ച നവ്യക്ക് മേക്കപ്പിന്റെ…

2 hours ago

കമന്റെ ബോക്സിൽ വന്നു ഇങ്ങനെ ഛർദ്ധിക്കുന്ന എല്ലാവരോടും പുച്ഛം മാത്രം! തന്റെ പോസ്റ്റിനു താഴെ നെഗറ്റീവ് പറഞ്ഞ  ആളിനെ മറുപടിയുമായി; അഭയ ഹിരണ്മയി

സോഷ്യൽ മീഡിയിൽ സജീവമായ ഒരു ഗായിക ആണ് അഭയ ഹിരണ്മയി, ഇപ്പോൾ താൻ പങ്കുവെച്ച പോസ്റ്റിന് താഴെ ഒരാൾ പങ്കുവെച്ച…

3 hours ago

അവാർഡിന് പോയപ്പോൾ ജൂറി എന്നോട് ചോദിച്ച ചോദ്യം ഇന്നും എന്നിൽ വിഷമം ഉണ്ടാക്കി! താൻ അവാർഡ് സ്വീകരിച്ചത് ആളുകൾ കണ്ടിട്ടുള്ള ചിത്രങ്ങൾക്ക് വേണ്ടി; ഉർവശി

മലയാളത്തിന്റെ ലേഡി സൂപ്പർസ്റ്റാർ എന്ന എല്ലാവരും പറയുന്ന നടിയാണ് ഉർവശി, ഇപ്പോൾ താരത്തിന്റെ പുതിയ ചിത്രം 'ഉള്ളൊഴുക്ക് ' മികച്ച…

5 hours ago

എന്റെ കൂടെ നിന്ന് അദ്ദേഹം അഭിനയിക്കുവാണെന്ന് എനിക്ക് മനസിലായില്ല! ഒരടി അദ്ദേഹം തന്നില്ലന്നേയുള്ളു, സിദ്ധിഖിനെ കുറിച്ച് ആസിഫ് അലി

മലയാള സിനിമയിൽ ഏത് വേഷവും കൈകാര്യം ചെയുന്ന നടനാണ് സിദ്ധിഖ്, ഇപ്പോൾ നടന്റെ അഭിനയത്തെ കുറിച്ച് ആസിഫ് അലി പറഞ്ഞ…

6 hours ago

കോടികൾ മുടക്കി മാസങ്ങൾക്ക് മുൻപ് നിർമ്മിച്ച അടൽ സേതുവിൽ വിള്ളലുകൾ

മുംബൈയില്‍ പുതുതായി തുറന്ന അടല്‍ സേതുവില്‍ വിള്ളലുകളെന്ന് റിപ്പോര്‍ട്ട്. 17,843 കോടി രൂപ ചെലവില്‍ നിര്‍മിച്ചിരിക്കുന്ന ട്രാന്‍സ്ഹാര്‍ബര്‍ വലിയ കൊട്ടിഘോഷങ്ങളിലൂടെയാണ്…

7 hours ago