നേരിന്റെ പ്രൊമോഷനിടെ മോഹൻലാലിന്റെ സെൽഫി; വീഡിയോ വൈറൽ

മോഹൻലാല്‍ നായകനായി വേഷമിടുന്ന ഏറ്റവും  പുതിയ ചിത്രം നേര് പ്രദര്‍ശനത്തിനെത്തുകയാണ്. ശിര്‍വ്വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മ്മിച്ച് ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രമാണ് നേര് .റിലീസിന് മുൻപായി  നേരിന്റെ പ്രമോഷൻ ഇന്ന് തുടങ്ങിയിരിക്കുകയാണ്. കൊച്ചിയിലാണ് മോഹൻലാലിന്റെ നേരിന്റെ പ്രമോഷനായുള്ള വാര്‍ത്താ സമ്മേളനം സംഘടിപ്പിച്ചത്. ജീത്തു ജോസഫിനൊപ്പമെത്തിയ മോഹൻലാല്‍ സെല്‍ഫിയെടുക്കുന്നതിന്റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്. പ്രൊമോഷനെത്തിയ നടൻ തന്റെ ഫോണിൽ സെൽഫി എടുക്കുകയായിരുന്നു. ഇതിനുമുൻപ് കേരളീയം പരിപാടിയിൽ പങ്കെടുക്കവെ വേദിയിൽ നിന്ന് നടൻ എടുത്ത സെല്‍ഫി വീഡിയോ വ്യാപകമായി പ്രചരിച്ചിരുന്നു.അത്തരത്തിൽ നോക്കുമ്പോൾ പുതിയ വീഡിയോയും ഹിറ്റാകുമെന്ന് തന്നെയാണ് ആരാധകരും പറയുന്നത്.അടുത്തിടെ മോഹൻലാലിന്റെ നേരിന്റേതായി പുറത്തുവിട്ട ട്രെയിലര്‍ മികച്ച അഭിപ്രായം നേടിയിരുന്നു.  നടൻ എന്ന നിലയില്‍ മോഹൻലാലിന് ചിത്രം മികച്ച അവസരമായിരിക്കുമെന്നും ഹിറ്റിനപ്പുറം പ്രകടനത്തെ വിലയിരുത്തുന്നതായിരിക്കുമെന്നാണ് അഭിപ്രായപ്പെടുന്നത്. നേരില്‍ അത്തരം നിരവധി രംഗങ്ങളുണ്ടെന്നും ട്രെയിലറിന്റെ അടിസ്ഥാനത്തില്‍ ആരാധകര്‍ ചൂണ്ടിക്കാട്ടുന്നു.  ഞങ്ങള്‍ക്ക് ഞങ്ങളുടെ ലാലേട്ടനെ തിരിച്ചുകിട്ടി, ഈ സിനിമയില്‍ ഞങ്ങള്‍ക്ക് പ്രതീക്ഷയുണ്ട്, ജീത്തു ജോസഫ് ലാലേട്ടനെ വച്ച് ചുമ്മാതൊരു പടം ചെയ്യുമെന്ന് നിങ്ങൾക്ക് തോന്നുന്നുണ്ടോ നിഷ്കളങ്കരെ’ എന്നൊക്കെയാണ് ട്രെയിലര്‍ കണ്ട ശേഷമുള്ള ആരാധകരുടെ സോഷ്യല്‍ മീഡിയയിലെ പ്രതികരണം.

ശ്യം പോലെ മറ്റൊരു ഡിസംബര്‍ കാലത്ത് ഒരു സൈലന്‍റ് ഹിറ്റ് തന്നെയാകും നേര് സമ്മാനിക്കുക എന്നാണ് പ്രേക്ഷകരില്‍ ഒരു വിഭാഗം ഉറച്ച് വിശ്വസിക്കുന്നത്. കരിയറിലെ നിര്‍ണായകമായ ഒരു ഘട്ടത്തില്‍ കൂടി കടന്നുപോകുന്ന മോഹന്‍ലാലിനും അദ്ദേഹത്തിന്‍റെ ആരാധകര്‍ക്കും ആഘോഷിക്കാനുള്ള അവസരമായി ഈ സിനിമ മാറും എന്നുതന്നെയാണ് ട്രെയിലര്‍ നല്‍കുന്ന സൂചന. അതേസമയം ഡിസ്‍നി പ്ലസ് ഹോട്‍സ്റ്റാര്‍ ചിത്രത്തിന്റെ ഒടിടി റൈറ്റ്‍സ് നേടിയിരിക്കുകയാണ് എന്നും നേരിന്റെ റിലീസിന് ഒരു മാസത്തിന് ശേഷമാണ് ഓണ്‍ലൈനില്‍ പ്രദര്‍ശനത്താൻ സാധ്യത എന്നുമാണ് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിക്കുന്നത്. സ്‍പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ വിജയമോഹനായിട്ടാണ് ചിത്രത്തില്‍ മോഹൻലാല്‍ വേഷമിടുന്നത് എന്നാണ് റിപ്പോര്‍ട്ട്. ഏറെ ഇടവേളക്കുശേഷമാണ് മോഹന്‍ലാല്‍ ഒരു വക്കീല്‍ കഥാപാതത്തെ അവതരിപ്പിക്കുന്നത്. ഏറെ വിജയം നേടിയ നിരവധി ചിതങ്ങളില്‍ മോഹന്‍ലാല്‍ വക്കീലായി എത്തിയിട്ടുണ്ട്. പ്രിയാമണി ആണ് ചിത്രത്തിൽ നായികയായെത്തുന്നത്. നീണ്ട 11 വർഷങ്ങൾക്ക് ശേഷമാണ് മോഹൻലാലും പ്രിയാമണിയും ഒന്നിച്ചെത്തുന്നതെന്ന പ്രത്യേകതയും ‘നേരി’നുണ്ട്. 2012-ൽ ​’ഗ്രാൻഡ് മാസ്റ്ററി’ൽ ഒന്നിച്ചപ്പോൾ മോഹൻലാൽ ഐപിഎസ് ഓഫീസറും പ്രിയാമണി വക്കീലുമായിരുന്നു. ‘നേരി’ൽ ഇരുവരും വക്കീലന്മാരായാണ് എത്തുന്നതെന്ന പ്രത്യേകതയുമുണ്ട്.

2010-ൽ പുറത്തിറങ്ങിയ ‘ജനകൻ’ എന്ന സിനിമയ്ക്ക് ശേഷം 13 വർഷങ്ങൾ കഴിഞ്ഞാണ് മോഹൻലാൽ വക്കീൽ കഥാപാത്രമായെത്തുന്നതെന്നതും ശ്രദ്ധേയമാണ് പൂര്‍ണ്ണമായും ഒരു കോര്‍ട്ട് റൂം ഡ്രാമയായി അവതരിപ്പിക്കുന്ന ഈ ചിത്രം നിയമത്തിന്റെ നൂലാമാലകളെ പ്രേക്ഷകക്കു മുന്നില്‍ റിയലിസ്റ്റിക്കായി കാഴ്ച്ചവക്കുന്നു. സംഘര്‍ഷവും. ഉദ്വേഗവും കോര്‍ത്തിണക്കി, ഒരു നിയമയുദ്ധത്തിന്റെ ചുരുളുകള്‍ നിവര്‍ത്തുകയാണ് ഈ ചിത്രത്തിലൂടെ ജീത്തു ജോസഫ്. പ്രിയാമണിയാണ് ഈ ചിത്രത്തിലെ മറ്റൊരു സുപ്രധാനമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സിദിഖ്, ജഗദീഷ്, അനശ്വരരാജന്‍, ഗണേഷ് കുമാര്‍, നന്ദു, ദിനേശ് പ്രഭാകര്‍, ശങ്കര്‍ ഇന്ദുചൂഡന്‍, ശാന്തി മായാദേവി, മാത്യുവര്‍ഗീസ്, കലേഷ്, കലാഭവന്‍ ജിന്റോ , രശ്മി അനില്‍, രമാദേവി, എന്നിവരും ഈ ചിത്രത്തിലെ പ്രധാന താരങ്ങളാണ്. ഈ ചിത്രത്തില്‍ സുപ്രധാനമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്ന ശാന്തി മായാദേവിയും ജീത്തു ജോസഫും ചേര്‍ന്നാണ് ഈ ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. വിനായക് ശശികുമാറിന്റെ വരികള്‍ക്ക് വിഷ്ണു ശ്യാം ഈണം പകര്‍ന്നിരിക്കുന്നു. ഛായാഗ്രഹണം സതീഷ് ക്കുറുപ്പ്, എഡിറ്റിംഗ് വി.എസ്. വിനായകും കൈകാര്യം ചെയ്തിരിക്കുന്നു . കോര്‍ട്ട് റൂം ഡ്രാമ വിഭാഗത്തിലുള്ള ചിത്രത്തില്‍ മോഹൻലാല്‍ തിളങ്ങുമെന്ന് ഉറപ്പുള്ള ആരാധകര്‍ കേരളത്തിനു പുറമേ വിദേശത്ത് റിയാദിലും ജിദ്ദയിലും ഒക്കെ നേരിന്റെ ഫാൻസ് ഷോ ചാര്‍ട്ട് ചെയ്‍തിട്ടുണ്ട്.

 

Sreekumar

Recent Posts

മമ്മൂക്ക ഇപ്പോൾ ഒരുപാടുപേരുടെ ചുമട് താങ്ങുന്നുണ്ട്! എന്നാൽ അദ്ദേഹത്തിന് പബ്ലിസിറ്റി  ഇഷ്ട്ടമല്ല, റോബർട്ട് കുര്യാക്കോസ്

മമ്മൂട്ടിയുടെ നേതൃത്വത്തിലുള്ള ജീവകാരുണ്യ സംഘടനയാണ് 'കെയർ ആൻഡ് ഷെയർ 'ഇന്‍റർനാഷണൽ ഫൗണ്ടേഷൻ . പതിനഞ്ച് വർഷത്തോളമായി സജീവമായി പ്രവർത്തിക്കുന്ന സംഘടനയാണ്…

7 hours ago

തന്റെ ചിരി മോശമാണ്! എന്നാൽ എന്നെക്കാൾ മോശമായി  ചിരിക്കുന്ന ആൾ വിനീത് ശ്രീനിവാസനാണ്; ബേസിൽ ജോസഫ്

മലയാളത്തിൽ സംവിധായകനായും, നടനായും ഒരുപാട് പ്രേക്ഷക സ്വീകാര്യത പിടിച്ച താരമാണ് ബേസിൽ ജോസഫ്, വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമായ…

8 hours ago

നടൻ ദിലീപിന് വേണ്ടി സംസാരിക്കാൻ തുടങ്ങിയപ്പോൾ മുതൽ തന്നെ ഒതുക്കാൻ നോക്കി! അവസരങ്ങളും നഷ്ട്ടപെട്ടു; ലക്ഷ്മി പ്രിയ

കോമഡി കഥപാത്രങ്ങൾ ചെയ്യ്തു പ്രേക്ഷക മനസിൽ ഇടം പിടിച്ച നടി ലക്ഷ്മി പ്രിയ തന്റെ പുതിയ ചിത്രമായ 'ഴ' യുടെ…

9 hours ago

പുതിയ കാറുമായി ലക്ഷ്മി നക്ഷത്ര! കൊല്ലം സുധിയെ  വെച്ച് കാശുണ്ടാക്കുന്നു,  പരിഹാസ കമെന്റുകൾ

കുറച്ചു ദിവസങ്ങളായി ലക്ഷ്മി നക്ഷത്രയും , അന്തരിച്ച കൊല്ലം സുധിയും  സുധിയുടെ ഭാര്യ രേണുവുമാണ് സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്നത്,…

11 hours ago

47 വര്ഷമായി താൻ അഭിനയിച്ചുക്കൊണ്ടിരിക്കുന്നു! തന്റെ ആദ്യ സിനിമപോലെ തന്നെയാണ് ഈ സിനിമയും; മോഹൻലാൽ

മലയാളത്തിന്റെ അഭിനയ വിസ്മയാമായ നടൻ മോഹൻലാലിന്റ 360 മത്ത് ചിത്രമാണ് എൽ 360  എന്ന് താത്കാലികമായി പേരിട്ടിരിക്കുന്ന തരുൺ മൂർത്തി…

12 hours ago

മക്കൾക്ക് എന്നെ നന്നായി അറിയാം എന്നാൽ മരുമക്കൾക്ക് കാണില്ല! മക്കൾക്കുള്ളതെല്ലാം വ്യവസ്ഥ ചെയ്‌യും; മല്ലിക സുകുമാരൻ

പ്രേക്ഷകർക്ക് ഒരുപാട് ഇഷ്ടമുള്ള ഒരു താരകുടുംബമാണ് നടൻ സുകുമാരന്റെയും, മല്ലിക സുകുമാരന്റെയും. എന്ത് കുടുംബകാര്യവും വെട്ടിത്തുറന്നു പറയുന്ന ഒരാളാണ് മല്ലിക…

13 hours ago