അത്തരം കേസുകളില്‍ ഉള്‍പ്പെടുന്നവര്‍ക്കെതിരെ കര്‍ശന നടപടി-മോഹന്‍ലാല്‍, ആരെയാണ് ഉന്നം വച്ചതെന്ന് മനസിലായെന്ന് മലയാളികള്‍

ഇക്കഴിഞ്ഞ ദിവസമായിരുന്നു അമ്മയുടെ പുതിയ എക്‌സിക്യൂട്ടീവ് കമ്മറ്റി തിരഞ്ഞെടുപ്പ്. മോഹന്‍ലാല്‍ പ്രസിഡന്റ് സ്ഥാനും ഇടവേള ബാബു ജനറല്‍ സെക്രട്ടറി സ്ഥാനത്തും തുടരും. വാര്‍ഷിക ജനറല്‍ബോഡി യോഗത്തിനുശേഷം കൊച്ചിയില്‍ മാധ്യമങ്ങളോട് സംസാരിക്കവേ ഇരുവരും പറഞ്ഞ ചില കാര്യങ്ങളാണ് ഇപ്പോള്‍ വൈറലാകുന്നത്.


സ്ത്രീകള്‍ക്ക് എതിരായ അതിക്രമങ്ങള്‍ നേരിടുന്നതിനു വേണ്ടി ഒരു ആഭ്യന്തര കമ്മിറ്റി രൂപീകരിക്കുവാന്‍ വിമന്‍ ഇന്‍ സിനിമ കളക്ടീവ് ആവശ്യപ്പെട്ടിരുന്നു. ഇത് ഉള്‍ക്കൊണ്ടുകൊണ്ട് അമ്മയില്‍ ചര്‍ച്ചകള്‍ നടന്നിരുന്നു. ഈ ചര്‍ച്ചകള്‍ക്ക് ഒടുവിലാണ് നയപരമായ തിരുത്തലുകള്‍ നടത്തി എന്ന് ഭാരവാഹികള്‍ അവകാശപ്പെട്ടത്. സ്ത്രീകള്‍ക്കെതിരായ അതിക്രമം തടയുന്നതിന് പുറത്തുനിന്ന് ഒരാള്‍ കൂടി ഉള്‍പ്പെടുന്ന അഞ്ചംഗ ആഭ്യന്തര സമിതി നിലവില്‍ വരും എന്നാണ് അമ്മയുടെ പുതിയ തീരുമാനം. നിയമാവലി പുതുക്കുന്ന കാര്യത്തില്‍ ഡബ്ല്യുസിസി അംഗങ്ങളായിട്ടുള്ള രേവതി, പത്മപ്രിയ എന്നിവര്‍ തൃപ്തി രേഖപ്പെടുത്തുകയും ചെയ്തു എന്ന് ഇടവേള ബാബു പറഞ്ഞു. അമ്മയില്‍ നിന്ന് രാജിവച്ചവര്‍ തിരിച്ച് വരേണ്ട കാര്യം തീരുമാനിക്കേണ്ടത് അവതാരണെന്നും മോഹന്‍ലാല്‍ പറഞ്ഞു. മാത്രമല്ല, ലഹരി കേസുകളില്‍ ഉള്‍പ്പെടുന്ന താരങ്ങള്‍ക്ക് എതിരെ കര്‍ശനമായ നടപടി സ്വീകരിക്കുമെന്നാണ് അമ്മയുടെ തീരുമാനമെന്നും സുപ്രീം കോടതി മാനദണ്ഡങ്ങള്‍ പ്രകാരം സ്ത്രീകള്‍ക്ക് സുരക്ഷാ പ്രാമുഖ്യം നല്‍കി ആണ് അമ്മ പുതിയ നിയമാവലി പുറത്തിറക്കിയത് എന്നും പ്രസിഡന്റെ മോഹന്‍ലാല്‍ അവകാശപ്പെട്ടു.

 

 

Rahul

Recent Posts

ഒരു സിനിമയുടെയും പ്രെമോഷന് പോകാത്ത നയൻസിന് ഇതെന്ത് പറ്റി? ആ ചോദ്യത്തിനുള്ള ഉത്തരമിതാ

സിനിമകളുടെ പ്രൊമോഷൻ പരിപാടികളിൽ നിന്ന് അകലം പാലിക്കുന്ന നടിയാണ് നയൻതാര. എന്നാൽ കഴിഞ്ഞ ദിവസം ഒരു സിനിമയുടെ പ്രൊമോഷൻ പരിപാടിക്ക്…

13 hours ago

ഈ രോഗത്തെ തീർച്ചയായും അതിജീവിക്കും, ഹൃദയം തൊടുന്ന പോസ്റ്റുമായി നടി ഹിന, എന്താണ് സ്തനാർബുദം എന്നറിയാം

സ്തനാർബുദം ബാധിച്ച കാര്യം വെളിപ്പെടുത്തി നടി ഹിന ഖാൻ. ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് നടി ഇക്കാര്യം അറിയിച്ചിട്ടുള്ളത്. രോഗത്തിന്റെ മൂന്നാം ഘട്ടത്തിലാണ്…

14 hours ago

രാജ്യമാകെ ശ്രദ്ധിക്കുന്ന ഭർത്താവിന്റെ അഭിമാന നേട്ടം; സന്തോഷം പങ്കുവെച്ച് നടി ലെന

തന്റെ ഭർത്താവും ഇന്ത്യയുടെ ബഹിരാകാശ ദൗത്യമായ ഗഗൻയാനിന്റെ ഗ്രൂപ്പ് ക്യാപ്റ്റനുമായ പ്രശാന്ത് ബാലകൃഷ്ണൻ നായരുടെ കരിയറിലെ അഭിമാനകരമായ നേട്ടം പങ്കുവച്ച്…

16 hours ago

പുരുഷന്മാരെ സ്ത്രീകൾ മസാജ് ചെയ്യുമെന്ന് പരസ്യം, സ്പായുടെ മറവിൽ വേശ്യാവൃത്തി; മൂന്ന് മലയാളികൾ അറസ്റ്റിൽ

തെങ്കാശി : കേരളാ അതിർത്തിയോട് ചേർന്ന് തമിഴ്‌നാട്ടിൽ സ്ഥിതിചെയ്യുന്ന വിനോദ് സഞ്ചാര കേന്ദ്രമായ കുറ്റാലത്ത് സ്വകാര്യ ഹോട്ടലിൽ പെൺ വാണിഭ…

19 hours ago

ആത്മഹ,ത്യ ചിന്തകൾ ഉണ്ടായിട്ടുണ്ട് എങ്കിലും ഒന്ന് പോലും പ്രണയം കാരണമായിരുന്നില്ല

ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…

23 hours ago

ക്യാമറയ്ക്ക് പിന്നിലുള്ള ജീവിതം അത്ര സുഖകരമല്ല, നക്ഷത്ര നാഗേഷ്

സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…

1 day ago