മലയാളികളുടെ പ്രിയ ഹിറ്റ് ജോഡികളായ മോഹൻലാലും ശോഭനയും വീണ്ടും ഒന്നിക്കുന്നു

മലയാളത്തിലെ സൂപ്പർഹിറ്റ് ജോഡികളായിരുന്ന താരരാജാവ് മോഹൻലാലും ശോഭനയും ഒന്നിച്ചഭിനയിച്ച സിനിമകൾ എല്ലാം തകർപ്പൻ വിജയം ആയിരുന്നു. ഒരു ഇടവേളക്ക് ശേഷം ഇതാ മലയാളത്തിലെ ഈ പ്രിയ താരജോഡികള വീണ്ടും ഒന്നിക്കുന്നു എന്ന വാർത്തകൾ ആണ് പുറത്തുവരുന്നത്…

മലയാള സിനിമയിലെ തന്നെ എണ്ണം പറഞ്ഞ താരജോഡികളിൽ ഒന്നാണ് മോഹൻലാൽ- ശോഭന കൂട്ടുകെട്ട്.

മോഹൻലാലിന് ഒപ്പം ഏറ്റവും കൂടുതൽ ചിത്രങ്ങളിൽ നായികയായി അഭിനയിച്ചതും
ഒരു പക്ഷേ ശോഭന ആയിരിക്കാം.

അവിടത്തെപ്പോലെ ഇവിടെയും, വസന്തസേന, അഴിയാത്ത ബന്ധങ്ങൾ, അനുബന്ധം, രംഗം, ടി പി ബാലഗോപാലൻ എംഎ, കുഞ്ഞാറ്റക്കിളികൾ, ഇനിയും കുരുക്ഷേത്രം, എന്റെ എന്റേത് മാത്രം, അഭയം തേടി, പടയണി, നാടോടിക്കാറ്റ്, വെള്ളാനകളുടെ നാട്, ആര്യൻ, പവിത്രം, തേൻമാവിൻ കൊമ്പത്ത്, പക്ഷേ, വസ്തുഹാര, ഉള്ളടക്കം, മായാമയൂരം, മണിച്ചിത്രത്താഴ്, മിന്നാരം, ശ്രദ്ധ, മാമ്പഴക്കാലം സാഗർ ഏലിയാസ് ജാക്കി തുടങ്ങി നിരവധി ചിത്രങ്ങളിൽ ഇരുവരും ഒന്നിച്ചഭിനയിച്ചിട്ടുണ്ട്.

കുടുംബ പ്രേക്ഷകരുടെ പ്രിയപ്പെട്ട സംവിധായകൻ ആയ സത്യൻ അന്തിക്കാടിന്റെ മകൻ അനൂപ് സത്യൻ സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രത്തിലാണ് മോഹൻലാൽ ശോഭന കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നതെന്നാണ് വിവരം. അനൂപ് സത്യൻ ആദ്യമായി സംവിധാനം ചെയ്ത വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലും ശോഭന ആയിരുന്നു നായിക.

പൂർണ്ണമായും ഒരു ഫാമിലി എന്റർടൈമെന്റ് ആയിരിക്കും ചിത്രം എന്നാണ് സൂചനകൾ. ആശിർവാദ് സിനിമാസ് ബാനറിൽ ആൻറണി പെരുമ്പാവൂർ ആയിരിക്കും ചിത്രം നിർമ്മിക്കുന്നതെന്നുമാണ് ലഭ്യമാകുന്ന വിവരം.

Vishnu