ഞാൻ എന്റെ നാടിന്റെ പുരോഗതിക്ക് ഒരുപാടു കാര്യങ്ങൾ ചെയ്യാൻ ശ്രമിച്ചിട്ടുണ്ട് എന്നാൽ ഫലമുണ്ടായിട്ടില്ല! ഇന്നും അതിന്റെ ഉത്തരം കിട്ടുന്നില്ല, മോഹൻലാൽ

എന്റെ നാടിനെ കുറിച്ച് ചിന്തിക്കുമ്പോൾ എനിക്ക് വളരെ സങ്കടം ഉണ്ട് നടൻ മോഹൻലാൽ പറയുന്നു, മലയാള മനോരമയുടെ വാർഷിക പതിപ്പിന്റെ അഭിമുഖ്ത്തിൽ ആണ് നടൻ കേരളത്തെ കുറിച്ചുള്ള കാര്യങ്ങൾ പറഞ്ഞത്,  എത്ര ആത്മാർത്ഥതയായി നാടിൻറെ പുരോഗതിക്കു വേണ്ടി ശ്രമിച്ചാലും അത് നടക്കുന്നില്ല. ഈ കാര്യം കേരളത്തിന് പുറത്തുള്ള മുതിർന്ന ഉദ്യോഗസ്ഥർ തന്നോട് പറഞ്ഞിട്ടുണ്ട്. ജല നിരപ്പിനെ താഴ് ജീവിക്കുന്ന കുട്ടനാട്ടുകാർ കുടിവെള്ളത്തിനായി ബുദ്ധിമുട്ടുന്നത് കാണുമ്പോൾ വലിയ സങ്കടം തോന്നാറുണ്ട്, അതിനു വേണ്ടിയുള്ള സജ്ജീകരണ൦ താൻ നടപ്പിലാക്കി കൊടുത്തു എന്നും താരം പറയുന്നു.

കുറെ കാലം താൻ ബ്ലോഗ്ഗ് എഴുതിയിരുന്നു, തന്റെ  നാടിന്റെ ഉന്നമനത്തിനു വേണ്ടി മുതിർന്നു, ഞാൻ എന്റെ നാടിന്റെ പുരോഗതിക്കു വേണ്ടി ഒരുപാടു പരിശ്രമിച്ചു എന്നാൽ ഫലമുണ്ടായില്ല, എന്താണ് അതിനു കാരണമെന്ന് മനസിലാകുന്നില്ല. ഇതുവരെയും അതിനെ കുറിച്ച് ഉത്തരവും കിട്ടുന്നില്ല , നാട്ടിലെ തെരുവ്നായ്ക്കളുടെ ശല്യത്തെ കുറിച്ചും, മാലിന്യം കൊണ്ട് നാട് നശിക്കുന്നതിനെ കുറിച്ചും അങ്ങനെ മനസിൽ തട്ടിയ കുറച്ചു ബ്ലോഗ്ഗുകൾ എഴുതി

ഈ കാര്യങ്ങൾക്ക് വേണ്ടി താൻ കേരളത്തിന് പുറത്തുള്ള മുതിർന്ന ഉദ്യോഗസ്ഥരെ കണ്ടു വിവരം പറഞ്ഞു, ഇന്നും അങ്ങനെ അവരോടു വിവരം പറയുന്നുണ്ട്.  അവർ പറഞ്ഞത് എന്ത് ശ്രമിച്ചാലും ഒരു ഫലവും ഉണ്ടാകുന്നില്ല എന്നാണ്. വിദേശ രാജ്യങ്ങളിലെ പ്രദേശവും, പുഴയും കാണുമ്പൊൾ കൊതി തോന്നും, നല്ല തെളിമയാർന്ന ജലം, വൃത്തിയുള്ള പ്രദേശങ്ങൾ, എന്നാണ് നമ്മളുടെ നാടും അങ്ങനെ ആകുന്നത് മോഹനലാൽ പറയുന്നു.

 

Suji