ആരൊക്കെ വന്നിട്ടും ഇളക്കാൻ പറ്റിയില്ല, വാലിബൻ തന്നെ ഒന്നാം സ്ഥാനത്ത്, പ്രീ സെയിലിലൂടെ പണം വാരിയ പടങ്ങൾ ഇതാ

Follow Us :

തളർച്ചയ്ക്ക് ശേഷം മലയാള സിനിമയുടെ ഉദയം കണ്ട വർഷമാണ് 2024. ബോക്സ് ഓഫീസിലെ മഹാ വിജയങ്ങൾക്കൊപ്പം എക്കാലത്തെയും പോലെ കഥ കൊണ്ടും രാജ്യമാകെ മലയാള സിനിമ തിളങ്ങി നിൽക്കുകയാണ്. ഇതുവരെ റിലീസ് ചെയ്ത സിനിമകളിൽ മികച്ച പ്രീ സെയിൽ ബിസിനസ് സ്വന്തമാക്കിയ പടങ്ങളുടെ പട്ടികയാണ് ഇപ്പോൾ പുറത്ത് വരുന്നത്. ഒന്നാം സ്ഥാനത്ത് ഉള്ളത് മോഹൻലാൽ – ലിജോ ടീമിന്റെ മലൈക്കോട്ടൈ വാലിബൻ ആണ്.

റിലീസിന് മുൻപ് തന്നെ വമ്പൻ ഹൈപ്പ് കാരണം മോഹൻലാൽ ചിത്രം പ്രീ സെയിലിലൂടെ മാത്രം നേടിയത് 3.8 കോടിയാണ്. ആദ്യ ദിന കളക്ഷനിലും ചിത്രം പണം വാരിക്കൂട്ടി. എന്നാൽ, നെ​ഗറ്റീവ് റിവ്യൂകൾ ബാധിച്ചതോടെ പിന്നീട് ചിത്രത്തിനെ കുതിക്കാനായില്ല. രണ്ടാം സ്ഥാനത്ത് പൃഥ്വിരാജിന്റെ ബ്ലെസി ചിത്രം ആടുജീവിതം ആണ്. 3.5 കോടിയാണ് പ്രീ സെയിലിലൂടെ ഈ സിനിമ നേടിയത്.

ബ്ലെസി സംവിധാനം ചെയ്ത ചിത്രം ആ​ഗോളതലത്തിൽ 150 കോടി ക്ലബ്ബിൽ ഇടംനേടി ഇപ്പോഴും പ്രദർശനം തുടരുകയാണ്. 1.90 കോടിയുമായി മൂന്നാം സ്ഥാനത്ത് ആവേശം ആണ്. ഫഹദ് ഫാസിലും സംവിധായകൻ ജിത്തു മാധവനും ഒന്നിച്ച ചിത്രം 150 കോടി ക്ലബ്ബിലും ഇടംനേടിയിരുന്നു. ആമസോൺ പ്രൈമിലൂടെ ചിത്രം ഒടിടിയിലുമെത്തി.

നാലാം സ്ഥാനത്ത് വിനീത് ശ്രീനിവാസന്റെ വർഷങ്ങൾക്കു ശേഷം ആണ്. 1.43 കോടിയാണ് സിനിമയുടെ പ്രീ സെയിൽ കളക്ഷൻ. 1.32 കോടിയുമായി മഞ്ഞുമ്മൽ ബോയ്സ് അഞ്ചാം സ്ഥാനത്തും 1.25 കോടിയുമായി ​ഗുരുവായൂരമ്പല നടയിൽ ആറാം സ്ഥാനത്തുമുണ്ട്. ഭ്രമയു​ഗം ആണ് ഏഴാം സ്ഥാനത്ത്. 1.2 കോടിയാണ് ചിത്രത്തിന് നേടാനായത്.