തളർച്ചയ്ക്ക് ശേഷം മലയാള സിനിമയുടെ ഉദയം കണ്ട വർഷമാണ് 2024. ബോക്സ് ഓഫീസിലെ മഹാ വിജയങ്ങൾക്കൊപ്പം എക്കാലത്തെയും പോലെ കഥ കൊണ്ടും രാജ്യമാകെ മലയാള സിനിമ തിളങ്ങി നിൽക്കുകയാണ്. ഇതുവരെ റിലീസ് ചെയ്ത സിനിമകളിൽ മികച്ച പ്രീ സെയിൽ ബിസിനസ് സ്വന്തമാക്കിയ പടങ്ങളുടെ പട്ടികയാണ് ഇപ്പോൾ പുറത്ത് വരുന്നത്. ഒന്നാം സ്ഥാനത്ത് ഉള്ളത് മോഹൻലാൽ – ലിജോ ടീമിന്റെ മലൈക്കോട്ടൈ വാലിബൻ ആണ്.
റിലീസിന് മുൻപ് തന്നെ വമ്പൻ ഹൈപ്പ് കാരണം മോഹൻലാൽ ചിത്രം പ്രീ സെയിലിലൂടെ മാത്രം നേടിയത് 3.8 കോടിയാണ്. ആദ്യ ദിന കളക്ഷനിലും ചിത്രം പണം വാരിക്കൂട്ടി. എന്നാൽ, നെഗറ്റീവ് റിവ്യൂകൾ ബാധിച്ചതോടെ പിന്നീട് ചിത്രത്തിനെ കുതിക്കാനായില്ല. രണ്ടാം സ്ഥാനത്ത് പൃഥ്വിരാജിന്റെ ബ്ലെസി ചിത്രം ആടുജീവിതം ആണ്. 3.5 കോടിയാണ് പ്രീ സെയിലിലൂടെ ഈ സിനിമ നേടിയത്.
ബ്ലെസി സംവിധാനം ചെയ്ത ചിത്രം ആഗോളതലത്തിൽ 150 കോടി ക്ലബ്ബിൽ ഇടംനേടി ഇപ്പോഴും പ്രദർശനം തുടരുകയാണ്. 1.90 കോടിയുമായി മൂന്നാം സ്ഥാനത്ത് ആവേശം ആണ്. ഫഹദ് ഫാസിലും സംവിധായകൻ ജിത്തു മാധവനും ഒന്നിച്ച ചിത്രം 150 കോടി ക്ലബ്ബിലും ഇടംനേടിയിരുന്നു. ആമസോൺ പ്രൈമിലൂടെ ചിത്രം ഒടിടിയിലുമെത്തി.
നാലാം സ്ഥാനത്ത് വിനീത് ശ്രീനിവാസന്റെ വർഷങ്ങൾക്കു ശേഷം ആണ്. 1.43 കോടിയാണ് സിനിമയുടെ പ്രീ സെയിൽ കളക്ഷൻ. 1.32 കോടിയുമായി മഞ്ഞുമ്മൽ ബോയ്സ് അഞ്ചാം സ്ഥാനത്തും 1.25 കോടിയുമായി ഗുരുവായൂരമ്പല നടയിൽ ആറാം സ്ഥാനത്തുമുണ്ട്. ഭ്രമയുഗം ആണ് ഏഴാം സ്ഥാനത്ത്. 1.2 കോടിയാണ് ചിത്രത്തിന് നേടാനായത്.
കെ എസ് കാർത്തിക്ക് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം സാത്താൻ്റെ ആകാംക്ഷയുണര്‍ത്തുന്ന ട്രെയിലർ പുറത്തിറങ്ങി. റിയാസ് പത്താൻ, ഹാരിസ്…
വിജയ് ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ദ ഗ്രേറ്റസ്റ്റ് ഓഫ് ഓള് ടൈം, ദ ഗോട്ട് എന്ന ചിത്രം.…
ജാതിയും മതവും വേലിയാകുമ്പോള്‍ മനുഷ്യത്വം കൊണ്ട് ഹൃദയം നിറയ്ക്കുന്നൊരു ചിത്രം സോഷ്യലിടം കീഴടക്കിയിരിക്കുകയാണ്. മന്ത്രി സ്ഥാനം ഒഴിയുന്ന കെ. രാധാകൃഷ്ണനെ…
യുകെയിലെ മലയാളിയായ കുഞ്ഞ് എയ്ഞ്ചലിന്റെ വിയോഗം പ്രവാസ ലോകത്തിന് തീരാനോവായിരിക്കുകയാണ്. ചങ്ങനാശ്ശേരി സ്വദേശികളായ തെക്കേടത്ത് ജോസഫ് തോമസി(ടിജോ)ന്റെയും അഞ്ജുവിന്റെയും മകള്‍…
അന്തരിച്ച നടന് കൊല്ലം സുധിയുടെ പ്രിയതമ രേണു സുധി ഇനി അഭിനയരംഗത്തേക്ക്. കരിയറില്‍ ശ്രദ്ധേയനാകുന്നതിനിടെയാണ് വിധി അകാലത്തില്‍ സുധിയെ കവര്‍ന്നത്.…
ഒരു കാരണവുമില്ലാതെ മിക്കപ്പോഴും സോഷ്യൽ മീഡിയയുടെ സൈബര്‍ ആക്രമണങ്ങൾക്ക് ഇരയാകാറുള്ള വ്യക്തിയാണ് ഗായികയും സോഷ്യൽ മീഡിയ താരവും ഒക്കെയായ അഭിരാമി…