Film News

പൊതുവെ അന്തർമുഖനാണ്‌ വിജയ് എന്ന് ഒരു സംസാരം ഉണ്ട്

2014ൽ റിലീസ് ചെയ്ത വിജയ് ചിത്രമാണ് ജില്ലാ . മോഹൻലാലും സുപ്രധാന കഥാപാത്രമായെത്തിയിരുന്നു ചിത്രത്തിൽ. പ്രേക്ഷകരുടെയും നിരൂപകരുടെയും ശ്രദ്ധ ഒരുപോലെ പിടിച്ചുപറ്റിയ ചിത്രമായിരുന്നു ‘ജില്ല’ . മോഹൻലാൽ, വിജയ് എന്നിവരുടെ അച്ഛൻ, മകൻ വേഷങ്ങൾ രണ്ടു ഭാഷകളിലെയും പ്രേക്ഷകർ ഇരു കയ്യും നീട്ടി സ്വീകരിച്ചു. ജോ മല്ലൂരിയും ഈ സിനിമയിൽ ശ്രദ്ധ നേടിയ നടനാണ്. ജോ മല്ലൂരി പങ്കിട്ട ഒരു സംഭവം ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗം തീർത്ത് പ്രചരിക്കുകയാണ്. മോഹൻലാലിന്റെ ഒപ്പം ഇരുന്ന് ഭക്ഷണം കഴിക്കാൻ വിജയ് വിസമ്മതിച്ചതാണ് വിഷയം. പൊതുവെ അന്തർമുഖനാണ് വിജയ്. ആരോടും അധികം സംസാരമില്ല. ക്യാമറയ്ക്ക് മുന്നിൽ കത്തിക്കയറുന്ന വിജയ്ക്ക് ഓഫ് സ്ക്രീനിൽ ഒതുങ്ങിയിരിക്കാനാണ് താൽപര്യം. ഒപ്പം പ്രവർത്തിച്ച നിരവധി പേർ വിജയുടെ സ്വഭാവ സവിശേഷതകളെക്കുറിച്ച് സംസാരിച്ചിട്ടുണ്ട്. സഹപ്രവർത്തകരോട് നടൻ അടുത്തിടപഴകുന്നതും വിരളമായാണ്. അതേസമയം മോഹൻലാലിനൊപ്പം അടുത്ത സൗഹൃദം വിജയ്ക്കുണ്ടായിരുന്നു.

മോഹൻലാലിനെയും വിജയിയെയും കുറിച്ച് ജോ മല്ലൂരി പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. വിജയുടെ വീട്ടിൽ ഭക്ഷണം കഴിക്കാൻ തന്നെയും മോഹൻലാലിനെയും ഉൾപ്പെടെയുള്ളവരെ വിളിച്ചുവെന്നും താനും മോഹൻലാലും അദ്ദേഹത്തിന്റെ ഭാര്യയും ഉണ്ടായിരുന്നുവെന്നും ജോ മല്ലൂരിപ് പറയുന്നു. വിജയുടെ വീട്ടിൽ അദ്ദേഹത്തിന്റെ ഭാര്യയും രണ്ട് മക്കളുമാടായിരുന്നു . അവർ നാല് പേരും തങ്ങളെ വരവേറ്റുവെന്നും പക്ഷെ ആശ്ചര്യപ്പെ‌‌ടുത്തിയ ഒരു കാര്യം ഉണ്ടായെന്നും ജോ പറയുന്നു . ഭക്ഷണം കഴിക്കാനായി മൂന്ന് ഇലയാണ് ഇട്ടത്. തനിക്കും മോഹൻലാൽ സാറിനും അദ്ദേഹത്തിന്റെ ഭാര്യക്കും ഇല ഇട്ടു . വിജയ് കഴിക്കുന്നില്ലേ എന്ന് മോഹൻലാൽ സർ ചോദിച്ചു. ഭക്ഷണം കഴിക്കൂ വിജയ് എന്ന് മോഹൻലാൽ കഴിക്കുന്നതിനിടെ ആവർത്തിച്ച് പറഞ്ഞ് കൊണ്ടിരുന്നു. പക്ഷെ വിജയ് ചിരിച്ച് കൊണ്ട് നിൽക്കും.അതിഥികളുടെ കൂടെ ഇരുന്ന് കഴിക്കുന്നതിനേക്കാൾ, അവർക്ക് ഭക്ഷണം വിളമ്പുന്ന നല്ല ആതിഥേയനാവാനായിരുന്നു വിജയ് ഇഷ്‌ടപ്പെട്ടത്. അതിഥികളെ അത്ര നന്നായി പരിചരിക്കുന്ന സ്വഭാവക്കാരനാനു വിജയ് എന്നാണ് ജോ പറയുന്നത് . എന്നാൽ തനിക്കാത് കണ്ട് വിഷമമായി എന്നും ജോ മല്ലൂരി പറയുന്നു. വലിയ ലെജൻഡാണ് മോഹൻലാൽ . അദ്ദേഹം പറയുന്നത് കേൾക്കുന്നില്ലല്ലോ എന്ന വിഷമം ആണ് തോന്നിയത് .

അങ്ങനെ എല്ലാവരും ഭക്ഷണം കഴിച്ച് മടങ്ങി. പിറ്റേന്ന് രാവിലെ ഷൂട്ടിം​ഗ് ഉണ്ടായിരുന്നു . വിജയിനെ കണ്ടപ്പോൾ താൻ തമാശ രൂപേണ തിരിഞ്ഞ് നിന്നുവെന്നും താൻ ദേഷ്യത്തിലാണെന്ന് അദ്ദേഹത്തിന് മനസിലായി എന്നും ജോ പറയുന്നുണ്ട്. തുടര്ന്നു വിജയ് തന്നെ വിളിച്ചു. വീട്ടിലേക്ക് ഇത്രയും വലിയ ആൾ വന്നിട്ടത്ക ഴിക്കൂ എന്ന് ആവർത്തിച്ചിട്ടും നിങ്ങൾ ഒപ്പമിരുന്ന് കഴിച്ചില്ലല്ലോ എന്നു, എന്താണിതൊക്കെയെന്നു താൻ ചോദിച്ചുവെന്നും താരം ഓർക്കുന്നു. അപ്പോൾ വിജയ് മറുപടിയായി നൽകിയത് അമ്മയുമ കാഹനും തനിക്ക് പകർന്നു നൽകിയ ഒരു ശീലത്തെപ്പറ്റി ആയിരുന്നു. വീട്ടിൽ വന്ന അതിഥികൾ ഭക്ഷണം കഴിച്ച ശേഷമേ കഴിക്കാവൂ എന്ന് അവർ പഠിപ്പിച്ചു. അതുകൊണ്ടാണ് താൻ കഴിക്കാഞ്ഞതെന്ന് വിജയ് മറുപടി നൽകിയതായി ജോ മല്ലൂരി ഓർത്തു. അതേസമയം വിജയും മോഹൻലാലും ഒന്നിച്ചഭിനയിച്ച സിനിമയാണ് 2014 ൽ പുറത്തിറങ്ങിയ ജില്ല.

മികച്ച വിജയം നേടിയ സിനിമയിൽ മോഹൻലാലും വിജയും തകർപ്പൻ പ്രകടനം കാഴ്ച വെച്ചു. രണ്ട് പേർക്കും തുല്യ പ്രാധാന്യം സിനിമയിസലുണ്ടായിരുന്നു. രണ്ട് സൂപ്പർ താരങ്ങൾ ഒരുമിച്ച് അഭിനയിക്കുന്ന സിനിമയായതിനാൽ തന്നെ റിലീസ് മുമ്പ് വലിയ ഹൈപ്പ് സിനിമയ്ക്ക് ലഭിച്ചുയ പ്രതീക്ഷകൾ തെറ്റിക്കാതെ ജില്ല മികച്ച വിജയം നേടി. അതേസമയം തമിഴകത്തെ സൂപ്പർതാരമായ വിജയ് ജീവിതത്തിലെ നിർണായക ഘ‌ട്ടത്തിലൂടെയാണ് കടന്ന് പോകുന്നത്. കോടിക്കണക്കിന് ആരാധകരുള്ള നടൻ സിനിമാ രം​ഗം വിട്ട് സജീവ രാഷ്ട്രീയത്തിൽ ചുവടുറപ്പിക്കുകയാണ്. പ്രിയ നടൻ കരിയർ വിടുന്നതിൽ ആരാധകർക്കുള്ള നിരാശ ചെറുതല്ല. അതേസമയം ജനനായകനായി തമിഴ് രാഷ്ട്രീയത്തിൽ വിജയ് ഉയരുമെന്ന പ്രതീക്ഷയും ആരാധകർക്കുണ്ട്. ലിയോയുടെ വമ്പൻ വിജയത്തിന് ശേഷം ഗോട്ട് ആണ് വിജയുടെ അണിയറയിൽ ഒരുങ്ങുന്ന സിനിമ. കഴിഞ്ഞ ദിവസമാണ് നടന് 50 വയസ് പൂർത്തിയായത്. താരത്തിന്റെ പിറന്നാൾ ദിനം ആരാധകർ ആഘോഷമാക്കി.

Devika Rahul

Recent Posts

വിജയിയും ഭാര്യയും തമ്മിൽ വേർപിരിഞ്ഞുവെന്ന് കഴിഞ്ഞ കുറച്ച് നാളുകളായി അഭ്യൂഹങ്ങൾ ഉണ്ട്

തൃഷയും വിജയുമാണ് തമിഴകത്ത് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സജീവ ചർച്ച. വിജയുടെ 50ാം പിറന്നാൾ ദിനത്തിൽ തൃഷ പങ്കുവെച്ച ഫോട്ടോയാണ്…

3 hours ago

സോഷ്യൽ മീഡിയയിൽ വിമർശനം ഉയർന്നപ്പോൾ ഇടവേള ബാബുവിന് വേണ്ടി താനടക്കം ആരും ശബ്ദമുയർത്തിയില്ല

കാൽനൂറ്റാണ്ടിലധികം താരസംഘടനയെ നയിച്ച  ഇടവേള ബാബു ജനറൽ  സെക്രട്ടറി സ്ഥാനം ഒഴിഞ്ഞത് പലർക്കും ഇപ്പോഴും ഉൾക്കൊള്ളാൻ കഴിഞ്ഞിട്ടില്ല. വളരെ വിഷമത്തോടെയാണ്…

3 hours ago

മീര ജാസ്മിനെ കുറിച്ച് മനസ്സ് തുറന്നു ശ്രീകാന്ത്

മീര ജാസ്മിൻ ഒരു കോമ്പ്ളിക്കേറ്റഡ് താരമാണെന്ന് പറയുകയാണ് തമിഴ് നടൻ ശ്രീകാന്ത്. ഈയിടെ ഒരു യൂട്യൂബ് ചാനലിനു നൽകിയ അഭിമുഖത്തിലാണ്…

3 hours ago

മോഹൻലാലിന്റെ സിനിമ തെരഞ്ഞെടുപ്പുകളിൽ ചില വിമർശനങ്ങൾ ഉയരുന്നുണ്ട്

മലയാളസിനിമയിലെ ക്രോഡഡ് പുള്ളറാണ് മോഹൻലാൽ . ആരാധകർ ഏറെയുള്ള മോഹൻലാലിന്റെ പല സിനിമകൾക്കും വലിയ റിപ്പീറ്റ് വാല്യൂവുണ്ട്. പക്ഷെ ഈയടുത്ത…

3 hours ago

15 വർഷമായ മിസ്സിം​ഗ് കേസ്, ഒറ്റ ഊമക്കത്തിൽ തെളിഞ്ഞത് ക്രൂര കൊലപാതകം; മൃതദേഹം സെപ്റ്റിക് ടാങ്കിൽ

ആലപ്പുഴ: 15 വർഷം മുമ്പു നടന്ന സംഭവത്തിൻറെ ചുരുളഴിഞ്ഞതോടെ ഞെട്ടലിൽ ഒരു നാട്. സെപ്റ്റിക് ടാങ്കിൽ ഒരു യുവതിയുടെ മൃതദേഹമെന്ന…

5 hours ago

വായിലെ ദുർഗന്ധം അകറ്റി ഫ്രഷാകാം, പക്ഷേ മൗത്ത് വാഷ് എല്ലാ ദിവസവും ഉപയോ​ഗിക്കുന്നവരാണോ, ഇക്കാര്യം ശ്രദ്ധിക്കൂ…

വായ് നാറ്റത്തെ ചെറുക്കാനും വായിലെ ബാക്ടീരിയ കുറയ്ക്കാനുമെല്ലാം ഉപയോ​ഗിക്കുന്നതാണ് മൗത്ത് വാഷ്. ആന്റി ബാക്ടീരിയൽ മൗത്ത് വാഷ് ഉപയോഗിച്ചാൽ വായിലെ…

7 hours ago