തമിഴ്നാട്ടിലെ പ്രശസ്തമായ തിരുവണ്ണാമല ക്ഷേത്രം സന്ദര്‍ശിച്ച് മലയാളത്തിന്റെ താരരാജാവ് മോഹന്‍ലാല്‍. എഴുത്തുകാരന് ആര് രാമാനന്ദിനോടൊപ്പമാണ് താരം ക്ഷേത്രത്തിലെത്തിയത്. രാമാനന്ദ് ആണ് ചിത്രങ്ങള്‍ സോഷ്യലിടത്ത് പങ്കുവച്ചത്. ശ്രീ നാരായണ ഗുരുവിന്റെ സദാശിവ ദര്‍ശനത്തിലെ ശ്ലോകം ക്യാപ്ഷനാക്കിയാണ് രാമാനന്ദ് ചിത്രം പങ്കുവച്ചത്.
ക്ഷേത്രത്തിലേക്ക് പോകുന്ന പാതയും മലമുകളില്‍ നിന്നുള്ള ചിത്രവുമാണ് പങ്കിട്ടിരിക്കുന്നത്. തിരുവണ്ണാമലയുടെ മുകളിലെ ചിത്രത്തില്‍ പശ്ചാത്തലത്തില്‍ അരുണാചലേശ്വര ക്ഷേത്രത്തിന്റെ ഗോപുരങ്ങള്‍ ദൂരക്കാഴ്ചയായി കാണുന്നുണ്ട്.
‘അടിക്കു പന്നി പോയി നിന്മുടിക്കൊരന്നവുംപറ-
ന്നടുത്തു കണ്ടതില്ല നിന്നെയിന്നുമഗ്നിശൈലമേ,
എടത്തു നീ വിഴുങ്ങിയെന്നെയിന്ദ്രിയങ്ങളോടുടന്‍
നടിച്ചിടും നമശ്ശിവായ നായകാ, നമോ നമഃ’
എന്ന ശ്രീനാരായണ ഗുരുവിന്റെ സദാശിവദര്‍ശനം എന്ന കീര്‍ത്തനത്തിലെ ശ്ലോകവും ഒപ്പം കുറിച്ചിട്ടുണ്ട്. മോഹന്‍ലാലും ആര് രാമാനന്ദും ഒരുമിച്ച് ക്ഷേത്ര ദര്‍ശനം നടത്താറുണ്ട്. അടുത്തിടെ ആന്ധ്രാപ്രദേശിലെ കര്‍ണൂലില്‍ സ്വാമി അവധൂത നാദാനന്ദയുടെ ആശ്രമവും ഇരുവരും സന്ദര്‍ശിച്ചിരുന്നു.
തിരുവണ്ണാമല അരുണാചലേശ്വര ക്ഷേത്രത്തിന് ശൈവ സങ്കല്പങ്ങളില് ഉന്നത സ്ഥാനമാണുള്ളത്. പഞ്ചഭൂത ലിംഗങ്ങളില്‍ അഗ്നി ലിംഗമാണ് അരുണാചലേശ്വരന്‍. കാഞ്ചീപുരം ഏകാംബരേശ്വര ക്ഷേത്രത്തില്‍ ഭൂമിലിംഗവും, തിരുവാണൈക്കാവല്‍ ജംബുകേശ്വരര്‍ ക്ഷേത്രത്തില്‍ ജലലിംഗവും, ആന്ധ്രാപ്രദേശിലെ കാളഹസ്തിയില്‍ വായു ലിംഗവും, ചിദംബരം തില്ലൈ നടരാജര്‍ ക്ഷേത്രത്തില്‍ ആകാശ ലിംഗവും തിരുവണ്ണാമലൈ അരുണാചലേശ്വര ക്ഷേത്രത്തില്‍ അഗ്നിലിംഗവും എന്നാണ് പഞ്ച ഭൂത സ്ഥലത്തെക്കുറിച്ചുള്ള സങ്കല്‍പ്പങ്ങള്‍.
ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…
സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…
മലയാളത്തിലെ സമ്പന്നരായ താരങ്ങളിൽ മുൻപന്തിയിൽ തന്നെയുള്ള ആളാണ് നടനും സംവിധായകനും നിർമാതാവും ഗായകനും ഒക്കെയായ പൃഥിരാജ് സുകുമാരൻ. സിനിമാ പാരമ്പര്യമുള്ള…
ബിഗ് ബോസ് മലയാളം സീസൺ 6 ൽ പ്യുവർ സോൾ, ജന്റിൽ മാൻ ഇമേജ് ലഭിച്ചയാളാണ് അർജുൻ ശ്യാമ .…
മലയാള സിനിമയിലെ മികച്ച അഭിനേത്രിയാണ് പാർവതി തിരുവോത്ത്. ചുരുങ്ങിയ കാലത്തിനുള്ളിലാണ് അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ പാർവതിയെ തേടിയെത്തിയത്. എന്നാൽ ഇപ്പോൾ…
ബിഗ് ബോസ് മലയാളം സീസണ് 6 അവസാനിച്ചുവെങ്കിലും പങ്കെടുത്ത മത്സരാർത്ഥികളുടെ ബന്ധപ്പെട്ട ചർച്ചകൾ അവസാനിക്കുന്നില്ല. ഷോയ്ക്കകത്തു ചർച്ചയായ ജാസ്മിനുമായി ബന്ധപ്പെട്ട…