മലയാള സിനിമയിലെ നല്ലൊരു കൂട്ടുകെട്ടാണ് ആന്റണി പെരുമ്പാവൂരും, നടൻ മോഹൻലാലുമായുള്ളത്, മോഹൻലാലിന്റെ കരിയറിന്റെ തുടക്ക കാലം മുതൽ തന്നെ ആന്റണിയും കൂടെയുണ്ട്, തന്റെ നല്ലൊരു ആത്മമിത്രമാണ് ആന്റണി പെരുമ്പാവൂർ, ഇപ്പോഴിതാ പ്രിയ സുഹൃത്തിന് പിറന്നാൾ ആശംസിച്ച് മോഹൻലാൽ പങ്കുവെച്ച കുറിപ്പാണ് ശ്രദ്ധിക്കപ്പെടുന്നത്. ആൻ്റണി, താങ്കളുടെ സാന്നിധ്യത്തിനും സ്നേഹത്തിനും ,സൗഹൃദത്തിനും നന്ദി. ജന്മദിനാശംസകൾ. പ്രിയ സുഹൃത്തേ, എന്നാണ് ആന്റണിയ്ക്ക് ജന്മദിനാശംസകൾ നേർന്ന് മോഹൻലാൽ കുറിച്ചത്.
ആന്റണിയുടെ പിറന്നാൾ മാത്രമല്ല ആന്റണിയുടെയും ,ഭാര്യ ശാന്തിയുടെയും വിവാഹ വാർഷികം കൂടിയാണ് ഇന്ന്. പിറന്നാൾ ആശംസകൾക്കൊപ്പം ആന്റണിക്കും ഭാര്യയ്ക്കും നടൻ വിവാഹ വാർഷിക ആശംസകളും നേർന്നു. ശാന്തിക്കും ആൻ്റണിക്കും നിങ്ങൾ ഒരുമിച്ചുള്ള മറ്റൊരു വർഷം ആഘോഷിക്കുമ്പോൾ ഓരോ ദിവസം കഴിയുന്തോറും നിങ്ങളുടെ സ്നേഹം ആഴമേറിയതും ബന്ധം ദൃഢവുമായിത്തീരട്ടെ. വിവാഹ വാർഷിക ആശംസകൾ എന്നാണ് മോഹൻലാൽ കുറിച്ചത്
മോഹൻലാലിന്റെ ഈ കുറിപ്പ് എത്തിയതോടെ താരത്തിന്റെ ആരാധകരെല്ലാം ആന്റണി പെരുമ്പാവൂരിന് ആശംസകളുമായി എത്തി. ലാലേട്ടന്റെ സാരഥിയായി തുടങ്ങി മലയാള സിനിമയിലെ തന്നെ ഏറ്റവും മികച്ച നിർമാതാവായി മാറിയ ആന്റണി ചേട്ടന് ഹൃദയം നിറഞ്ഞ ജന്മദിനാശംസകൾ, ലാലേട്ടാ ലക്ഷത്തിൽ ഒന്നേ കാണു ഇതുപോലൊരു ഐറ്റം, ഒരു കടുത്ത മോഹൻലാൽ ആരാധകൻ.ആൻ്റണി പെരുമ്പാവൂർ. രാജാവും, പടത്തലവനും എന്നിങ്ങനെയാണ് ഇരുവരുടെയും സൗഹൃദത്തെ പ്രശംസിച്ച് ആരാധകർ കുറിച്ച കമന്റുകൾ
ജോജു ജോർജ് ആദ്യമായി രചന-സംവിധാനം നിർവഹിക്കുന്ന 'പണി' സിനിമ അണിയറയിൽ ഒരുങ്ങി കഴിഞ്ഞു. ചിത്രത്തെ കുറിച്ച് പ്രഖ്യാപന സമയം മുതൽ…
ബിഗ് ബോസ് അവതാരകനെന്ന നിലയിൽ മോഹൻലാലിനെ വലിയഒരു കൈയടിയാണ് നേടിക്കൊണ്ടിരിക്കുന്നത്, ഇപ്പോഴിതാ മോഹൻലാൽ എന്ന അവതരാകാനെപ്പറ്റിപറയുകയാണ് മുൻ ബിഗ് ബോസ്…
'ഉള്ളൊഴുക്ക്' സിനിമയുടെ പ്രസ് മീറ്റിനിടെ റിപ്പോര്‍ട്ടറെ ട്രോളി നടി ഉര്‍വശി. ഉർവശിയുടെ ഫിലിഗ്രാഫിയെ കുറിച്ച് ചോദിച്ചപ്പോഴാണ് രസകരമായ മറുപടി ഉര്‍വശി…
പായല്‍ കപാഡിയ സംവിധാനം ചെയ്ത 'ഓള് വി ഇമാജിന്‍ ആസ് ലൈറ്റ്' എന്ന ചിത്രത്തിന്റെ പ്രദര്‍ശനത്തോട് അനുബന്ധിച്ച് മലയാളി നടിമാരായ…
നടൻ സിദ്ദിഖിന്റെ മൂത്തമകൻ റാഷിൻ സിദ്ദിഖ്(37 ) അന്തരിച്ചു, വ്യാഴാഴ്ച്ച രാവിലെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു താരപുത്രന്റെ അന്ത്യം.ഏറെ…
ബിഗ് ബോസ് മലയാളം സീസണ് 6 ല്‍ അവതാരകന് എന്ന നിലയില്‍ മോഹന്‍ലാലിന് പാളിച്ചകള്‍ പറ്റിയിട്ടുണ്ടെന്ന് മുന്‍ ബിഗ് ബോസ്…