ഇനിയും ഞങ്ങള്‍ക്ക് പ്രചോദനമാവുക കമല്‍ സാര്‍! മോഹന്‍ലാലിന്റെ വാക്കുകള്‍ ഏറ്റെടുത്ത് ആരാധകരും!

ഉലക നായകന്‍ കമല്‍ഹാസന് ഇന്ന് അറുപത്തിയെട്ട് വയസ്സ് തികയുകയാണ്. അറുപത്തിയെട്ടാം വയസ്സിന്റെ നിറവില്‍ നില്‍ക്കുന്ന സിനിമാ ലോകത്തെ മറ്റൊരു വിസ്മയത്തിന് ആശംസകള്‍ നേര്‍ന്ന് സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും ആരാധകരും എത്തുകയാണ്. ഇപ്പോഴിതാ മലയാളത്തിന്റെ പ്രിയപ്പെട്ട നടന വിസ്മയം മോഹന്‍ലാല്‍ ഉലകനായകന്‍ കമല്‍ഹാസന് നേര്‍ന്ന ആശംസാ വാക്കുകളാണ് ആരാധകരും ഏറ്റെടുക്കുന്നത്.

‘ഇതിഹാസ നടന്‍, എന്റെ പ്രിയപ്പെട്ട കമല്‍ഹാസന്‍ സാറിന്, ജന്മദിനാശംസകള്‍ നേരുന്നു! ഇനിയും അനേകം വര്‍ഷങ്ങളില്‍ നിങ്ങള്‍ ഞങ്ങളെ പ്രചോദിപ്പിക്കുകയും വിസ്മയിപ്പിക്കുകയും ചെയ്യട്ടെ’- എന്നാണ് മോഹന്‍ലാല്‍ തന്റെ സോഷ്യല്‍ മീഡിയ ഇടങ്ങളില്‍ കുറിച്ചത്. കമല്‍ഹാസന്റെ ഫോട്ടോയ്ക്ക് ഒപ്പം ആയിരുന്നു മോഹന്‍ലാലിന്റെ ആശംസാ വാക്കുകള്‍. നിരവധി ആരാധകരാണ് അദ്ദേഹത്തിന് ആശംസകള്‍ അറിയിച്ച് എത്തുന്നത്. സോഷ്യല്‍ മീഡിയയില്‍ കമല്‍ഹാസന് ജന്മദിന ആശംസാ പ്രവാഹമാണ്.

പ്രിയപ്പെട്ട കമല്‍ഹാസന് ജന്മദിനാശംസകള്‍ നേരുന്നു.എപ്പോഴും അനുഗ്രഹീതരായി ആരോഗ്യവാനായിരിക്കുക’.. ദൈവം അനുഗ്രഹിക്കട്ടെ എന്നാണ് മമ്മൂട്ടി കുറിച്ചത്. ബാലതാരമായി സിനിമാ ലോകത്ത് എത്തിയ കമല്‍ഹാസന്‍ പിന്നീട് മലയാളത്തിലും തമിഴിലുമായി സിനിമകളിലൂടെ വിസ്മയങ്ങള്‍ തീര്‍ത്തു. ഇന്ത്യന്‍ 2 എന്ന അദ്ദേഹത്തിന്റെ ഏറ്റവും പുതിയ ചിത്രത്തിന് വേണ്ടിയാണ് ഇനി ആരാധകര്‍ കാത്തിരിക്കുന്നത്.

വിക്രം ആയിരുന്നു ഏറ്റവും ഒടുവില്‍ താരത്തിന്റേതായി പുറത്തിറങ്ങിയ സിനിമ. വിവിധ ഭാഷകളില്‍ സിനിമ ഹിറ്റായി മാറിയിരുന്നു. ലോകേഷ് കനകരാജ് ആയിരുന്നു സിനിമയുടെ സംവിധായകന്‍. കമല്‍ഹാസന്‍-ഷങ്കര്‍ കൂട്ടുകൊട്ടില്‍ ഒരുങ്ങുന്ന ഇന്ത്യന്‍2 വിന്റെ വരവിന് വേണ്ടിയാണ് ഇപ്പോള്‍ ആരാധകരുടെ കാത്തിരിപ്പ്..

Sreekumar

Recent Posts

അദ്ധ്യായന ദിവസം കൂട്ടി, അദ്ധ്യാപകർ പ്രതിക്ഷേധത്തിലേക്ക്

വിദ്യാർത്ഥികളുടെ മികവ് വർദ്ധിപ്പിക്കാൻ സംസ്ഥാനത്ത് ഈ വര്‍ഷം 220 ദിവസം അധ്യയനം വേണമെന്ന സര്‍ക്കാര്‍ നിര്‍ദ്ദേശത്തിൽ അദ്ധ്യാപകരുടെ പ്രതിക്ഷേധം. ഒരു…

1 hour ago

കുവൈറ്റ് തീപിടുത്തത്തിൽ മരണപ്പെട്ടവരുടെ നാല് വർഷത്തെ ശമ്പളം നൽകും, കമ്പനി ഉടമ

കുവൈറ്റ് തീപിടുത്തം തീർത്തും ദൗർഭാഗ്യകരമാണെന്നും ഒരിക്കലും നടക്കാൻ പാടില്ലാത്തത് ആയിരുന്നു എന്നും കമ്പനി ഉടമ കെ ജി എബ്രഹാം. തങ്ങളുടെ…

2 hours ago

ആ കാര്യങ്ങളൊക്കെ കേള്‍ക്കുമ്പോള്‍, നിങ്ങള്‍ ദിലീപേട്ടനോട് പരസ്യമായി മാപ്പ് പറയും- അഖില്‍ മാരാര്‍

ബിഗ് ബോസ് മലയാളം സീസണ്‍ 5 വിന്നറായി ജനപ്രിയനായ സംവിധായകനാണ് അഖില്‍ മാരാര്‍. ഷോയിലൂടെയാണ് അഖില്‍ കൂടുതല്‍ ആരാധകരെ സ്വന്തമാക്കിയത്.…

14 hours ago

രാത്രി, മഴ, ഒറ്റപ്പെട്ട പ്രദേശം!! ഗര്‍ഭിണിയായ ഭാര്യയുമായി റോഡില്‍ കുടുങ്ങി അഷ്‌ക്കര്‍, കാരുണ്യ ഹസ്തവുമായി ഗോകുല്‍

കേരളത്തിന്റെ മതസൗഹാര്‍ദ്ദത വിളിച്ചോതുന്ന മനോഹരമായൊരു പോസ്റ്റാണ് സോഷ്യലിടത്ത് ശ്രദ്ധേയമാകുന്നത്. ഉപാധികളില്ലാത്ത ഒരു സ്‌നേഹത്തിന്റെ, സഹാനുഭൂതിയുടെ കഥ അഷ്‌ക്കര്‍ സഅദി എന്ന…

16 hours ago

ഒരുപാട് നാളത്തെ ആഗ്രഹം…ശ്രീവിദ്യയായി ഒരുങ്ങി വീണാ നായര്‍!! കണ്ണുനിറഞ്ഞ് ആരാധകര്‍

മലയാള സിനിമയുടെ ശ്രീയായിരുന്നു നടി ശ്രീവിദ്യ. ശ്രീത്വം തുളുമ്പുന്ന മുഖവും അഭിനയത്തികവും മലയാളത്തിലെ എക്കാലത്തെയും മികച്ച നടിയാക്കി താരത്തിനെ മാറ്റി.…

16 hours ago

പോരാളി ഷാജി അന്യഗ്യഹ ജീവിയാണ്…ഒരിക്കലും കണ്ടുപിടിക്കാന്‍ പറ്റില്ല!! ഹരീഷ് പേരടി

സോഷ്യലിടത്തെ സിപിഎം അനുകൂല പ്രൊഫൈലായ പോരാളി ഷാജിയെ കുറിച്ച് സിപിഎം നേതാവ് എംവി ജയരാജന്‍ നടത്തിയ പരാമര്‍ശം ഏറെ വിവാദമായിരുന്നു.…

16 hours ago