പ്രണവിന്റെ സീനുകള്‍ കണ്ടിട്ട് വലിയ അത്ഭുതമൊന്നും തോന്നുന്നില്ലെന്ന് മോഹന്‍ലാല്‍

മോഹന്‍ലാല്‍ -പ്രിയദര്‍ശന്‍ കൂട്ടുകെട്ടിലൊരുങ്ങിയ മരയ്ക്കാര്‍ ഏറെ പ്രേക്ഷക ശ്രദ്ധ പിടിച്ച് പറ്റിയ ചിത്രമാണ്. ചിത്രത്തിന്റെ ഡീഗ്രേഡിംഗിനെതിരെയും ട്രോളുകള്‍ക്കെതിരെയും മോഹന്‍ലാല്‍ ഇപ്പോള്‍ പ്രതികരിച്ചിരിക്കുകയാണ്. പ്രണവിന്റെ സീനുകള്‍ കണ്ടിട്ട് അത്ര വലിയ അത്ഭുതമൊന്നും തോന്നുന്നില്ലെന്നും മോഹന്‍ലാല്‍ പറഞ്ഞു.

മോഹന്‍ലാലിന്റെ വാക്കുകള്‍,

പ്രണവ്, കല്യാണി പ്രിയദര്‍ശന്‍, കീര്‍ത്തി സുരേഷ് എന്നിവര്‍ സിനിമയുടെ ഭാഗമായി മാറിയത് മുന്‍കൂട്ടി നിശ്ചയിച്ച പ്രകാരമായിരുന്നില്ല. സിനിമയുടെ ചര്‍ച്ച നടക്കുന്ന സമയത്ത് പ്രണവോ കല്യാണിയോ കീര്‍ത്തിയോ ചര്‍ച്ചയില്‍ പോലുമില്ല. ഈ സിനിമ എത്രയോ മുന്നേ പ്ലാന്‍ ചെയ്തതാണ്. അന്നൊന്നും ഇവരാരും സിനിമയിലേക്ക് എത്തിയിട്ടില്ല. പ്രണവിന്റെ സീനുകളൊന്നും ഞാന്‍ നേരിട്ട് കണ്ടിട്ടില്ല. ഈ പ്രായത്തില്‍ അന്ന് ഞാനും ഇതൊക്കെ തന്നെയാണ് ചെയ്തത്. അതുകൊണ്ട് എനിക്കതില്‍ വലിയ അത്ഭുതമില്ല. സംഘട്ടന രംഗങ്ങളില്‍ ഡ്യൂപ്പില്ലാതെ സാഹസികമായി അയാള്‍ ചെയ്തു. അതിനോട് സ്നേഹമുള്ളവര്‍ക്കേ അങ്ങനെ ചെയ്യാന്‍ കഴിയൂ. അല്ലാതെ തന്നെ പ്രണവ് അങ്ങനെയുള്ള ഒരാളാണ്. റോക്ക് ക്ലൈംബര്‍ ആണ്. അയാള്‍ക്ക് അത്തരത്തിലുള്ള കാര്യങ്ങള്‍ കൂടുതല്‍ വഴങ്ങും. ആദി സിനിമയില്‍ തന്നെ ഒരുപാട് ആക്ഷന്‍ രംഗങ്ങളുണ്ട്. ഇതില്‍ ഒരുപാട് ആക്ഷന്‍ സീനുകള്‍ ഒന്നുമില്ലെങ്കിലും ഉള്ളത് നന്നായി ചെയ്തുവെന്ന് തന്നെയാണ് വിശ്വസിക്കുന്നത്. ഇതൊരു പ്രിയദര്‍ശന്‍-മോഹന്‍ലാല്‍ ചിത്രമായി മാത്രം കാണരുത്.


രാജ്യം അംഗീകരിച്ച സിനിമയാണ്, മോശമാണേല്‍ മോശമാണെന്ന് പറയാം. പക്ഷേ ചിത്രം കാണാതെ ഡീഗ്രേഡ് ചെയ്യുന്നത് മോശമാണ്. ഒ.ടി.ടിക്ക് കൊടുത്ത സിനിമയാണ് തിരിച്ചു വാങ്ങി തിയേറ്ററില്‍ പ്രദര്‍ശിപ്പിച്ചത്. മാസ് സിനിമ പ്രതീക്ഷിച്ചാകും കൂടുതല്‍ പേരും എത്തിയത്. ഇതൊരു ചരിത്ര സിനിമയാണ്. മരക്കാര്‍ എന്ന ആളിന് ഇങ്ങനെ പെരുമാറാന്‍ കഴിയൂ. പ്രേക്ഷകര്‍ക്ക് വേണ്ട മാസ് സിനിമകള്‍ പിന്നാലെ വരുന്നുണ്ട്. സിനിമ ഒരുപാട് പേരുടെ അദ്ധ്വാനമാണ്. അതിനെ നശിപ്പിക്കാതിരിക്കുക, പകരം കൂട്ടായി നിന്ന് സംരക്ഷിക്കുകയാണ് വേണ്ടത്.

Rahul

Recent Posts

വീണ്ടും നടൻ ധർമ്മജൻ വിവാഹിതനായി! വിവാഹത്തിന് സാക്ഷിയായി മക്കൾ

നടന്‍ ധര്‍മ്മജന്‍ ബോള്‍ഗാട്ടി വീണ്ടും വിവാഹിതനായി. വധു ഭാര്യ അനുജ തന്നെ. ഇന്ന് രാവിലെയാണ് ധര്‍മ്മജന്‍ സോഷ്യല്‍ മീഡിയയിലൂടെ തന്റേയും…

1 hour ago

സിനിമയിൽ മേക്കപ്പിന് കൂടുതൽ ട്രോളുകൾ ലഭിക്കുന്നത് തനിക്ക്! ഭാഗ്യദോഷത്തിന്  അന്നത്തെ മേക്കപ്പും അങ്ങനെയായി; നവ്യ

പ്രേഷകരുടെ പ്രിയങ്കരിയായ നടിയാണ് നവ്യ നായർ, വർഷങ്ങൾക്ക് മുമ്പ് ഏഷ്യാനെറ്റിന്റെ ഒരു അവാർഡ് ഷോയിൽ ഡാൻസ് അവതരിപ്പിച്ച നവ്യക്ക് മേക്കപ്പിന്റെ…

2 hours ago

കമന്റെ ബോക്സിൽ വന്നു ഇങ്ങനെ ഛർദ്ധിക്കുന്ന എല്ലാവരോടും പുച്ഛം മാത്രം! തന്റെ പോസ്റ്റിനു താഴെ നെഗറ്റീവ് പറഞ്ഞ  ആളിനെ മറുപടിയുമായി; അഭയ ഹിരണ്മയി

സോഷ്യൽ മീഡിയിൽ സജീവമായ ഒരു ഗായിക ആണ് അഭയ ഹിരണ്മയി, ഇപ്പോൾ താൻ പങ്കുവെച്ച പോസ്റ്റിന് താഴെ ഒരാൾ പങ്കുവെച്ച…

3 hours ago

അവാർഡിന് പോയപ്പോൾ ജൂറി എന്നോട് ചോദിച്ച ചോദ്യം ഇന്നും എന്നിൽ വിഷമം ഉണ്ടാക്കി! താൻ അവാർഡ് സ്വീകരിച്ചത് ആളുകൾ കണ്ടിട്ടുള്ള ചിത്രങ്ങൾക്ക് വേണ്ടി; ഉർവശി

മലയാളത്തിന്റെ ലേഡി സൂപ്പർസ്റ്റാർ എന്ന എല്ലാവരും പറയുന്ന നടിയാണ് ഉർവശി, ഇപ്പോൾ താരത്തിന്റെ പുതിയ ചിത്രം 'ഉള്ളൊഴുക്ക് ' മികച്ച…

5 hours ago

എന്റെ കൂടെ നിന്ന് അദ്ദേഹം അഭിനയിക്കുവാണെന്ന് എനിക്ക് മനസിലായില്ല! ഒരടി അദ്ദേഹം തന്നില്ലന്നേയുള്ളു, സിദ്ധിഖിനെ കുറിച്ച് ആസിഫ് അലി

മലയാള സിനിമയിൽ ഏത് വേഷവും കൈകാര്യം ചെയുന്ന നടനാണ് സിദ്ധിഖ്, ഇപ്പോൾ നടന്റെ അഭിനയത്തെ കുറിച്ച് ആസിഫ് അലി പറഞ്ഞ…

6 hours ago

കോടികൾ മുടക്കി മാസങ്ങൾക്ക് മുൻപ് നിർമ്മിച്ച അടൽ സേതുവിൽ വിള്ളലുകൾ

മുംബൈയില്‍ പുതുതായി തുറന്ന അടല്‍ സേതുവില്‍ വിള്ളലുകളെന്ന് റിപ്പോര്‍ട്ട്. 17,843 കോടി രൂപ ചെലവില്‍ നിര്‍മിച്ചിരിക്കുന്ന ട്രാന്‍സ്ഹാര്‍ബര്‍ വലിയ കൊട്ടിഘോഷങ്ങളിലൂടെയാണ്…

7 hours ago