Film News

‘എനിക്കെന്റെ പിള്ളേരുണ്ടെടാ’; വൈറലായി മോഹൻലാലിന്റെ വാക്കുകൾ,വീഡിയോ

മോഹന്‍ലാല്‍ ഫാന്‍സ് അസോസിയേഷന്റെ 25-ാം വാര്‍ഷികത്തില്‍ താരരാജാവിന്റെ വാക്കുകള്‍ വൈറലാവുകയാണ്. 25 വര്‍ഷമായി മോഹന്‍ലാല്‍ ഫാന്‍സ് അസോസിയേഷന്‍ രൂപീകരിച്ചിട്ട്. അതിന്റെ ഭാഗമായി കേരളത്തിലങ്ങോളമിങ്ങോളമുള്ള തന്റെ ആറായിരം ആരാധകരോടൊപ്പം നിന്ന് ഫോട്ടോയെടുക്കുകയാണ് മോഹന്‍ലാല്‍. കൊച്ചി സിയാല്‍ കണ്‍വെന്‍ഷന്‍ സെന്ററിലിലാണ് പരിപാടി നടക്കുന്നത്. മോഹന്‍ലാല്‍ ഫാന്‍സ് അസോസിയേഷന്റെ 25-ാം വാര്‍ഷികത്തില്‍ ഗിന്നസ് ബുക്കിലേക്ക് ചരിത്രം കുറിക്കാനുള്ള ലക്ഷ്യത്തിലാണ് ആറായിരം ഫാന്‍സുകാരുമായി ഫോട്ടോയെടുക്കുന്നത്. 25 വര്‍ഷം പിന്നിടുന്നതിന്റെ സന്തോഷം പങ്കിടാനാണ് മോഹന്‍ലാല്‍ ഫാന്‍സ് ഈ പരിപാടി നടത്തുന്നത്. ഒരു ചരിത്ര മുഹൂര്‍ത്തത്തിൽ  എത്തുന്നതിന്റെ സന്തോഷത്തിൽ ആണ്മോ ഹന്‍ലാല്‍ ഫാന്‍സ് അസോസിയേഷന്‍. ഒപ്പത്തിനൊപ്പം ആന്റണി പെരുമ്പാവൂരും ചടങ്ങുകളില്‍ പങ്കെടുത്തു.

ഓള്‍ കേരള മോഹന്‍ലാല്‍ ഫാന്‍സ് അസോസിയേഷന്റെ ചടങ്ങിനെത്തി പ്രൗഡ ഗംഭീരമായി തന്നെയാണ് ആരാധകരുടെ  താരരാജാവെത്തിയത്. ആര്‍പ്പുവിളികളൊടെയാണ് താരത്തിനെ ആരാധകരേവരും  എതിരേറ്റത്. പരിപാടി തുടങ്ങാന്‍ ഒരു മണിക്കൂറോളം സമയമാണ് താമസിച്ചത്. താമസം നേരിട്ടതിൽ  മോഹൻലാൽ  എല്ലാവരോടും ക്ഷമ ചോദിച്ചാണ് പരിപാടി തുടങ്ങിയത്. മോഹന്‍ലാലിന്റെ വാക്കുകൾ നോക്കിയാൽ ഇങ്ങനെ ആണ് .  സ്‌നേഹിക്കുന്ന ഒരുപാട് പേരുടെ നടുവില്‍ നില്‍ക്കുമ്പോള്‍ കിട്ടുന്ന സന്തോഷമാണ് ഏറ്റവും വലിയ സന്തോഷം എന്ന് പറഞ്ഞാണ് മോഹൻലാൽ തുടങ്ങുന്നത് . ഞാനുണ്ട് ഏട്ടാ കൂടെയെന്ന് ഒരായിരം പേര്‍ ഒന്നിച്ച് പറയുമ്പോള്‍  കിട്ടുന്ന  ആഹ്‌ളാദവും ആത്മവിശ്വാസവും മറ്റൊന്നിനും പകര്‍ന്ന് തരാനാവില്ലെന്ന് താൻ  വിശ്വസിക്കുന്നു എന്നും മോഹൻലാൽ പറയുന്നു. ഓള്‍ കേരള മോഹന്‍ലാല്‍ ഫാന്‍സ് അസോസിയേഷന്റെ കൂടെ നില്‍ക്കുമ്പോള്‍ എത്രമാത്രം ധന്യമാണ് തന്റെ ജന്മമെന്ന് താനോര്‍ത്ത് പോകുകയാണ് എന്നും . നേരില്‍ക്കാണുമ്പോള്‍ ഒന്നിച്ച് നിന്ന് ഫോട്ടെയെടുക്കുന്നതിന് അപ്പുറം നിങ്ങള്‍ എന്നില്‍ നിന്ന് ഒന്നും പ്രതീക്ഷിക്കുന്നില്ല എന്നും . സ്‌ന്‌ഹേമല്ലാതെ മറ്റൊന്നും നിങ്ങള്‍ ആഗ്രഹിക്കുന്നുമില്ല എന്നും മോഹൻലാലാ ആരാധകരെപ്പറ്റി വാചാലനായി. കഴിഞ്ഞ 43 വര്‍ഷമായി മലയാളികളുടെയിടയില്‍ സ്ഥാനം നേടാനായത് നിങ്ങളോരോരുത്തരും നല്‍കിയ സ്‌നേഹം കൊണ്ടാണെന്ന്  വിശ്വസിക്കുന്നു. മതിലില്‍ പതിപ്പിച്ച പോസ്റ്ററിനേക്കാള്‍ എത്രയോ വലുതാണ് നിങ്ങളുടെ മനസില്‍ നിറഞ്ഞ പുഞ്ചിരി. നിങ്ങളുടെ ലാലേട്ടനെന്നുള്ള വിളിയും  നെഞ്ചോട്

ചേര്‍ത്ത സന്തോഷവും സുരക്ഷിത ബോധവും ഏതൊരവാര്‍ഡിനേക്കാളും  വിലയേറിയതാണ്.  മുന്നോട്ടുള്ള യാത്രയുടെ ഊര്‍ജ്ജവും ശക്തിയും നിങ്ങള്‍ പകര്‍ന്ന് നല്‍കുന്ന അളവറ്റ സ്‌നേഹവും കരുതലും തന്നെയാണ്. ഏതൊരു പ്രതിസന്ധിയിലും താഴെ വീഴാതെ പോകാന്‍ സിനിമയിലെ തിരക്കഥയില്‍ കുറിച്ചു നല്‍കിയ ഒരു ഡയലോഗുണ്ട് എന്റെ പിള്ളാരുണ്ട്ഡ എന്ന മാസ് ഡയലോഗും പറഞ്ഞാണ് മോഹന്ലാല് അവാസാനിപ്പിച്ചത്ത്.  ഇതിനോടൊപ്പം ചേർത്തു വായിക്കേണ്ട മറ്റൊരു കാര്യം കൂടിയുണ്ട്.  മോഹൻലാലിനും ഫാൻസ് അസോസിയേഷൻ ആരംഭിച്ചത് സാക്ഷാൽ മമ്മൂട്ടിയാണെന്നതാന്  കൗതുകം.  ഫാൻസ് അസോസിയേഷൻ എന്ന സമ്പ്രദായത്തിനോട് ഒരുകാലത്ത് മോഹൻലാലിന് താൽപര്യം ഉണ്ടായിരുന്നില്ല. അദ്ദേഹത്തെ ഇഷ്‌ടപ്പെടുന്ന പലരും അന്നത്തെ കാലത്ത് മോഹൻലാലിനെ പോയി കണ്ട് സംഘടന തുടങ്ങുന്നതിനു വേണ്ടി അനുവാദം ചോദിച്ചിരുന്നു. എന്നാൽ മോഹൻലാൽ അന്ന്   അതൊക്കെ നിരുത്സാഹപ്പെടുത്തുകയായിരുന്നു. ഈ ആവശ്യവുമായി കാണാൻ വരുന്ന ചെറുപ്പക്കാരോടെല്ലാം പഠിത്തത്തിൽ ശ്രദ്ധിക്കാനായിരുന്നു മോഹൻലാലിന്റെ ഉപദേശം.

ഹരികൃഷ്‌ണൻസ് എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ഊട്ടിയിൽ തുടങ്ങുന്ന സമയം.. ആ സമയത്ത് മോഹലാലിന്റെ അമ്മ കൊട്ടാരക്കര ഗണപതി ക്ഷേത്രത്തിൽ 108 ഉണ്ണിയപ്പം വഴിപാട് നേർന്നിരുന്നു. പ്രസാദം വീട്ടിൽ കൊണ്ടു വച്ചിട്ടുമുണ്ട്. ആ സമയത്താണ് പിൽക്കാലത്ത്മോഹൻലാൽ ഫാൻസ് അസോസിയേഷന്റെ പ്രസിഡന്റായി മാറിയ വിമൽകുമാർ വീട്ടിലെത്തുന്നത്. വിമലും സുഹൃത്തും ഉണ്ണിയപ്പവുമായിട്ട് ബസിൽ ഊട്ടിയിലേക്ക് തിരിച്ചു. മോഹൻലാലിന് ഉണ്ണിയപ്പം കൈമാറിയ ശേഷം മമ്മൂട്ടിയെ കൂടി കണ്ടിട്ട് പോകാമെന്ന് കരുതി ഇരുവരും റൂമിനടുത്തേക്ക് ചെന്നു. മെയ്ക്കപ്പ് മാൻ   ജോർജ് കാണാൻ പറ്റില്ലെന്ന് പറഞ്ഞെങ്കിലും ശബ്‌ദം കേട്ട് മമ്മൂട്ടി പുറത്തേക്ക് വന്നു.  കാര്യമൊക്കെ ചോദിച്ചറിയുന്നതിനടിയിൽ ഫാൻസ് അസോസിയേഷൻ രൂപീകരിക്കാൻ മോഹൻലാൽ  സമ്മതിക്കുന്നില്ല എന്നകാര്യം വിമലും സുഹൃത്തും മമ്മൂട്ടിയെ അറിയിച്ചു.  അന്ന് മമ്മൂട്ടിയ‌്ക്ക് ഫാൻസ് അസോസിയേഷനുണ്ട്
ഇതൊരു നല്ല കാര്യമല്ലേ, ലാലിനോട് സംസാരിക്കാം’, എന്ന്  മമ്മൂട്ടി പറഞ്ഞു . ഊട്ടിയിലെ ഷൂട്ട് കഴിഞ്ഞാൽ അടുത്തത് ആലപ്പുഴയിലാണെന്നും, നിങ്ങൾ അങ്ങോട്ടേക്ക് വരൂ എന്നും മമ്മൂട്ടി പറഞ്ഞു . പറഞ്ഞ ദിവസം തന്നെ  സെറ്റിലെത്തി മമ്മൂട്ടിയെ കണ്ടു.  അങ്ങനെ മോഹൻലാലിനെ മമ്മൂട്ടി തന്നെ വിളിച്ച് മുറിയിൽ കൊണ്ടുപോയി അരമണിക്കൂറോളം സംസാരിച്ചു. അതുകഴിഞ്ഞ് വിമലിനെ വിളിപ്പിച്ചു. എന്നിട്ട് മോഹൻലാലിനെ നോക്കി ഇങ്ങനെ പറഞ്ഞു, ‘ഇത് വിമൽ ഇവനാണ് ഇനിമുതൽ നിന്റെ ഫാൻസ് അസോസിയേഷന്റെ എല്ലാ കാര്യങ്ങളും നോക്കുക. നീ ഇവരുടെ കൂടെയുണ്ടാകണമെന്ന്. പിന്നീട് മോഹൻലാൽ ഫാൻസ് അസോസിയേഷൻ തിരുവനന്തപുരത്ത് വന്ന് ഉദ്‌ഘാടനം ചെയ്‌തതും മമ്മൂട്ടി ആയിരുന്നു

Sreekumar R