Categories: Film News

100 പൗണ്ടൊക്കെ നിസ്സാരം ഫിറ്റ്നെസ്സിൽ വിട്ടുവീഴ്ചക്കില്ലെന്നു മോഹൻലാൽ

സിനിമാതാരങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെക്കുന്ന പോസ്റ്റുകൾ കൊണ്ട് ഞെട്ടിക്കാറുണ്ട്. പ്രേത്യേകിച്ചും  മലയാളത്തിലെ ബിഗ് എമ്മ്മുകൾ. മമ്മൂട്ടി കിടിലൻ ലുക്കിലുള്ള സ്റ്റൈലിഷ് ഫോട്ടോകൾ ഇട്ടാണ് ഞെട്ടിക്കുന്നതെങ്കിൽ മോഹൻലാലിന്റെ വർക്ക് ഔട്ട് വീഡിയോകളാണ് വൈറൽ ആകാറുള്ളത്. അടുത്തിടെയായി മോഹൻലാല്‍ സ്ഥിരമായി സാമൂഹ്യ മാധ്യമത്തില്‍ വര്‍ക്കൗട്ട് വീഡിയോകള്‍ പങ്കുവയ്‍ക്കാറുണ്ട്. ആരോഗ്യത്തില്‍ ഒരു തരത്തിലുമുള്ള വിട്ടുവീഴ്‍ചയ്‍ക്ക് തയ്യാറല്ലെന്ന് വ്യക്തമാക്കി പങ്കുവയ്‍ക്കുന്ന വീഡിയോകള്‍ എല്ലാം ആരാധകർ ഏറ്റെടുക്കാറുമുണ്ട്. ഇപ്പോഴിതാ അത്തരത്തില്‍ പുതിയൊരു വീഡിയോ പങ്കു വെച്ചിരിക്കുകയാണ്. തന്റെ ഫിറ്റ്നസ് ട്രെയിനര്‍ ഡോ. ജയ്സണ്‍ പോള്‍സണുമൊത്തുള്ള വര്‍ക്കൗട്ട് വീഡിയോയാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. മോഹൻലാൽ തന്നെയാണ് തന്റെ ഇൻസ്റ്റാ​ഗ്രാം പേജിലൂടെ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. 100 പൗണ്ട് ഭാരമാണ് നിഷ്പ്രയാസം താരം ഉയർത്തുന്നത്. പ്രായം അറുപത്തി മൂന്നു മാത്രം. യഥാർത്ഥത്തിൽ പ്രായമൊക്കെ വെറും നമ്പർ മാത്രമാണെന്ന് തെളിയിക്കുകയാണ് മോഹൻലാൽ.

ആരോഗ്യകാര്യത്തിൽ മോഹൻലാല്‍ പ്രകടിപ്പിക്കുന്ന ഡെഡിക്കേഷനും ആത്മാർത്ഥതയും വീഡിയോയില്‍ നിന്ന് വ്യക്തമാകുന്നുവെന്ന് ആരാധകരും ചൂണ്ടിക്കാട്ടുന്നുന്ദ് . മലൈക്കോട്ടൈ വാലിബൻ’ എന്ന പുതിയ ചിത്രമാണ് മോഹൻലാല്‍ നായകനായി പ്രദര്‍ശനത്തിന് ഒരുങ്ങിക്കൊണ്ടിരിക്കുന്നത്. ലിജോ ജോസ് പെല്ലിശ്ശേരിയാണ് ചിത്രം സംവിധാനം ചെയ്യുന്നത് എന്നതിനാല്‍ ആരാധകര്‍ ആക്ഷയോടെ കാത്തിരിക്കുന്നതാണ് ‘മലൈക്കോട്ടൈ വാലിബൻ’. ഏറ്റവും ചര്‍ച്ചയായി മാറിയ ഒരു സിനിമാ പ്രഖ്യാപനമായിരുന്നു ലിജോ ജോസ് പെല്ലിശ്ശേരിയുടെ സംവിധാനത്തില്‍ മോഹൻലാല്‍ നായകനായി അഭിനയിക്കുന്നുവെന്നത്. രാജസ്‍ഥാനിലാണ് മോഹൻലാല്‍ ചിത്രത്തിന്റെ ആദ്യ ഷെഡ്യൂള്‍ ചിത്രീകരണം. മലയ്‌ക്കൊറ്റയ് വാലിബന്റെ ചിത്രീകരത്തിനായും മോഹൻലാൽ വർക്ക് ഔട്ട് ചെയ്യുന്ന ചിത്രങ്ങൾ വൈറലായിരുന്നു. .പാൻ ഇന്ത്യൻ ആക്ഷൻ ചിത്രം ‘വൃഷഭ’യാണ് ഇപ്പോള്‍ മോഹൻലാലിന്റേതായി ചിത്രീകരണം പുരോഗമിക്കുന്നത്.

നന്ദ കിഷോറാണ് ചിത്രത്തിന്റെ സംവിധാനം. സഹ്‍റ എസ് ഖാന്‍ നായികയായുണ്ടാകും. ദേവിശ്രീ പ്രസാദാണ് സംഗീതം സംവിധാനം. എവിഎസ് സ്റ്റുഡിയോസ്, ഫസ്റ്റ് സ്റ്റെപ്പ് മൂവീസ്, ബാലാജി ടെലിഫിലിംസ്, കണക്റ്റ് മീഡിയ എന്നീ ബാനറുകലില്‍ അഭിഷേക് വ്യാസ്, വിശാല്‍ ഗുര്‍നാനി, ജൂഹി പരേഖ് മെഹ്ത, ശ്യാം സുന്ദര്‍, ഏക്ത കപൂര്‍, ശോഭ കപൂര്‍, വരുണ്‍ മാതൂര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. റോഷന്‍ മെക, ഷനയ കപൂര്‍, രാഗിണി ദ്വിവേദി, ശ്രീകാന്ത് മെക തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മോഹൻലാലിന്റെ ‘വൃഷഭ’ തലമുറകളിലൂടെ കഥ പറയുന്ന ഒന്നാണെന്ന് റിപ്പോര്‍ട്ടുണ്ട്.

Aswathy

Recent Posts

മമ്മൂക്ക ഇപ്പോൾ ഒരുപാടുപേരുടെ ചുമട് താങ്ങുന്നുണ്ട്! എന്നാൽ അദ്ദേഹത്തിന് പബ്ലിസിറ്റി  ഇഷ്ട്ടമല്ല, റോബർട്ട് കുര്യാക്കോസ്

മമ്മൂട്ടിയുടെ നേതൃത്വത്തിലുള്ള ജീവകാരുണ്യ സംഘടനയാണ് 'കെയർ ആൻഡ് ഷെയർ 'ഇന്‍റർനാഷണൽ ഫൗണ്ടേഷൻ . പതിനഞ്ച് വർഷത്തോളമായി സജീവമായി പ്രവർത്തിക്കുന്ന സംഘടനയാണ്…

11 hours ago

തന്റെ ചിരി മോശമാണ്! എന്നാൽ എന്നെക്കാൾ മോശമായി  ചിരിക്കുന്ന ആൾ വിനീത് ശ്രീനിവാസനാണ്; ബേസിൽ ജോസഫ്

മലയാളത്തിൽ സംവിധായകനായും, നടനായും ഒരുപാട് പ്രേക്ഷക സ്വീകാര്യത പിടിച്ച താരമാണ് ബേസിൽ ജോസഫ്, വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമായ…

12 hours ago

നടൻ ദിലീപിന് വേണ്ടി സംസാരിക്കാൻ തുടങ്ങിയപ്പോൾ മുതൽ തന്നെ ഒതുക്കാൻ നോക്കി! അവസരങ്ങളും നഷ്ട്ടപെട്ടു; ലക്ഷ്മി പ്രിയ

കോമഡി കഥപാത്രങ്ങൾ ചെയ്യ്തു പ്രേക്ഷക മനസിൽ ഇടം പിടിച്ച നടി ലക്ഷ്മി പ്രിയ തന്റെ പുതിയ ചിത്രമായ 'ഴ' യുടെ…

13 hours ago

പുതിയ കാറുമായി ലക്ഷ്മി നക്ഷത്ര! കൊല്ലം സുധിയെ  വെച്ച് കാശുണ്ടാക്കുന്നു,  പരിഹാസ കമെന്റുകൾ

കുറച്ചു ദിവസങ്ങളായി ലക്ഷ്മി നക്ഷത്രയും , അന്തരിച്ച കൊല്ലം സുധിയും  സുധിയുടെ ഭാര്യ രേണുവുമാണ് സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്നത്,…

15 hours ago

47 വര്ഷമായി താൻ അഭിനയിച്ചുക്കൊണ്ടിരിക്കുന്നു! തന്റെ ആദ്യ സിനിമപോലെ തന്നെയാണ് ഈ സിനിമയും; മോഹൻലാൽ

മലയാളത്തിന്റെ അഭിനയ വിസ്മയാമായ നടൻ മോഹൻലാലിന്റ 360 മത്ത് ചിത്രമാണ് എൽ 360  എന്ന് താത്കാലികമായി പേരിട്ടിരിക്കുന്ന തരുൺ മൂർത്തി…

16 hours ago

മക്കൾക്ക് എന്നെ നന്നായി അറിയാം എന്നാൽ മരുമക്കൾക്ക് കാണില്ല! മക്കൾക്കുള്ളതെല്ലാം വ്യവസ്ഥ ചെയ്‌യും; മല്ലിക സുകുമാരൻ

പ്രേക്ഷകർക്ക് ഒരുപാട് ഇഷ്ടമുള്ള ഒരു താരകുടുംബമാണ് നടൻ സുകുമാരന്റെയും, മല്ലിക സുകുമാരന്റെയും. എന്ത് കുടുംബകാര്യവും വെട്ടിത്തുറന്നു പറയുന്ന ഒരാളാണ് മല്ലിക…

18 hours ago