Categories: Film News

വിവാഹിതരായ നടിമാരോടാണ് മലയാളസിനിമയ്ക് ഇന്ന് താൽപ്പര്യം, കാരണം ഇത്!

അടുത്തിടെ വരെ മലായാള സിനിമയിൽ കണ്ടുവന്നിരുന്ന ഒരു രീതിയായിരുന്നു പത്തിരുപത്തിയഞ്ച് വയസ്സ് വരെ അഭിനയത്തിൽ ശോഭിച്ചു താര പദവിയിൽ നിൽക്കുമ്പോൾ നായികമാർ വിവാഹിതർ ആകുകയും വിവാഹശേഷം സിനിമയിൽ നിന്നും അഭിനയത്തിൽ നിന്നും പിന്മാറുകയും ചെയ്യുന്നത്. ശേഷം കുടുംബജീവിതം നോക്കി സ്വസ്ഥമായി എവിടെയെങ്കിലും കഴിയുകയായിരിക്കും ഇവർ. എന്നാൽ ഈ രീതിക്ക് ഇപ്പോൾ വലിയ മാറ്റം വന്നുകൊണ്ടിരിക്കുകയാണ്. സാദാരണ തൊഴിൽ പോലെ തന്നെ വിവാഹശേഷവും തുടരാൻ കഴിയുന്ന തൊഴിലായി മാറിയിരിക്കുകയാണ് നായികമാർക്ക് ഇപ്പോൾ സിനിമയും.
അടുത്ത കാലം കൊണ്ടാണ് ഈ രീതി മലയാള സിനിമയിൽ കാണാൻ തുടങ്ങിയത്. വിവാഹ ശേഷം അഭിനയത്തിലേക് തിരികെ വരുന്ന നായികമാർക്ക് സംവിധായകന്മാർ ‘അമ്മ വേഷവും അമ്മുമ്മ വേഷവുമെക്കെയായിരുന്നു നല്കയിരുന്നത്. എന്നാൽ ഇന്ന് സംവിധായകരുടെ ഈ മനോഭാവത്തിലും മാറ്റം ഉണ്ടാകാൻ തുടങ്ങി. ഇത്തരത്തിൽ തിരുച്ചു വരുന്ന നായികമാർക്ക് ശക്തമായ കഥാപാത്രങ്ങൾ നൽകാൻ സംവിധായകരും തയാറായി തുടങ്ങിയിരിക്കുകയാണ്. അതിനു ചില ഉദാഹരണങ്ങൾ ആണ് ചുവടെ പറയുന്നത്.
1. റിമ കല്ലിങ്കൽ
സംവിധായകൻ ആഷിക് അബുവിനെയാണ് റിമ കല്ലിങ്കൽ വിവാഹം കഴിച്ചത്. എന്നാൽ വിവാഹശേഷം സിനിമയിൽ നിന്നും അഭിനയത്തിൽ നിന്നും വിട്ട് നിൽക്കാൻ റിമ തയാറല്ലായിരുന്നു. ശ്കതമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചുകൊണ്ട് റിമ ഇന്നും മലയാള സിനിമയിൽ തുടരുന്നു. സംവിധായകൻ ആയ ആഷിക് അബുവിന്റെ പൂർണ പിന്തുണയും റിമയ്‌ക് ഉണ്ട്.
2. മഞ്ജു വാര്യർ
മലയാള സിനിമയിൽ കത്തി നിന്ന സമയത്തായിരുന്നു മഞ്ജുവിന്റെ വിവാഹം കഴിഞ്ഞത്. സാദാരണ നടികളെ പോലെ വീട്ടമ്മയായി മകളെയും കുടുംബത്തെയും നോക്കി ജീവിക്കുകയായിരുന്നു മഞ്ജു. എന്നാൽ വിവാഹ മോചത്തിന് ശേഷം 14 വർഷത്തെ ഇടവേളയ്ക്ക് ശേഷം മലയാള സിനിമയിൽ തിരിച്ചെത്തിയ മഞ്ജുവിനെ കാത്തിരുന്നത് വളരെ ശക്തമായ കഥാപാത്രങ്ങൾ ആയിരുന്നു. വിവാഹത്തിന് മുൻപ് മികച്ച നായിക എന്ന പേര് മാത്രം സ്വന്തമാക്കിയിരുന്ന മഞ്ജു തന്റെ തിരിച്ചുവരവിലൂടെ മലയാളത്തിന്റെ ലേഡി സൂപ്പർസ്റ്റാർ എന്ന വിളിപ്പേരാണ് സ്വന്തമാക്കിയിരിക്കുന്നത്.
3. കാവ്യ മാധവൻ
മലയാളികളുടെ നായിക സങ്കൽപ്പങ്ങൾക്ക് രൂപം നൽകിയ നടിയായിരുന്നു കാവ്യ മാധവൻ.  വിവാഹത്തിന് മുൻപ് സിനിമയിൽ നിരവധി നല്ല കഥാപാത്രങ്ങൾ അവതരിപ്പിച്ച താരം ആദ്യ വിവാഹശേഷം കുറച്ച് നാൾ സിനിമയിൽ നിന്നും വിട്ട് നിന്നെകിലും വിവാഹമോചനം തേടിയതിന് പിന്നാലെ ശക്തമായി തന്നെ തിരിച്ചുവരവ് നടത്തിയിരുന്നു. രണ്ടാം വിവാഹത്തിന് ശേഷം താരം ഇപ്പോൾ വീണ്ടും സിനിമയിൽ നിന്ന് വിട്ട് നിൽക്കുകയാണ്.
4. നവ്യ നായർ

Navya Nair about her pregnancy

പ്രശസ്തിയുടെ ഉയരങ്ങളിൽ നിൽക്കുന്ന സമയത്തായിരുന്നു നവ്യയുടെ വിവാഹം കഴിഞ്ഞത്. വിവാഹ ശേഷം സിനിമയിൽ അഭിനയിച്ചില്ല എങ്കിൽ കൂടിയും അവതാരകയായും മറ്റും താരം ടെലിവിഷൻ പ്രേമികളുടെ മുന്നിൽ എത്തിയിരുന്നു. ഇപ്പോൾ ഒരുത്തി എന്ന ചിത്രത്തിൽ കൂടി താരം വീണ്ടും സിനിമയിൽ തിരികെ എത്തുകയാണ്. കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച് കൊണ്ടാണ് താരം തിരിച്ചുവരവിന് ഒരുങ്ങുന്നത്.
5 . ലെന
മലയാള സിനിമയിൽ ഒരുപാട് നല്ല മികച്ച കഥാപാത്രങ്ങളെ സമ്മാനിച്ച താരമാണ് ലെന. വിവാഹമോചത്തിന് ശേഷം സിനിമയിൽ തിരികെവന്ന താരം മോളിവുഡും കടന്ന് ബോളിവുഡിലും തന്റ്റെ കഴിവ് തെളിയിച്ചിരിക്കുകയാണ്.

Rahul

Recent Posts

മമ്മൂക്ക ഇപ്പോൾ ഒരുപാടുപേരുടെ ചുമട് താങ്ങുന്നുണ്ട്! എന്നാൽ അദ്ദേഹത്തിന് പബ്ലിസിറ്റി  ഇഷ്ട്ടമല്ല, റോബർട്ട് കുര്യാക്കോസ്

മമ്മൂട്ടിയുടെ നേതൃത്വത്തിലുള്ള ജീവകാരുണ്യ സംഘടനയാണ് 'കെയർ ആൻഡ് ഷെയർ 'ഇന്‍റർനാഷണൽ ഫൗണ്ടേഷൻ . പതിനഞ്ച് വർഷത്തോളമായി സജീവമായി പ്രവർത്തിക്കുന്ന സംഘടനയാണ്…

13 hours ago

തന്റെ ചിരി മോശമാണ്! എന്നാൽ എന്നെക്കാൾ മോശമായി  ചിരിക്കുന്ന ആൾ വിനീത് ശ്രീനിവാസനാണ്; ബേസിൽ ജോസഫ്

മലയാളത്തിൽ സംവിധായകനായും, നടനായും ഒരുപാട് പ്രേക്ഷക സ്വീകാര്യത പിടിച്ച താരമാണ് ബേസിൽ ജോസഫ്, വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമായ…

14 hours ago

നടൻ ദിലീപിന് വേണ്ടി സംസാരിക്കാൻ തുടങ്ങിയപ്പോൾ മുതൽ തന്നെ ഒതുക്കാൻ നോക്കി! അവസരങ്ങളും നഷ്ട്ടപെട്ടു; ലക്ഷ്മി പ്രിയ

കോമഡി കഥപാത്രങ്ങൾ ചെയ്യ്തു പ്രേക്ഷക മനസിൽ ഇടം പിടിച്ച നടി ലക്ഷ്മി പ്രിയ തന്റെ പുതിയ ചിത്രമായ 'ഴ' യുടെ…

15 hours ago

പുതിയ കാറുമായി ലക്ഷ്മി നക്ഷത്ര! കൊല്ലം സുധിയെ  വെച്ച് കാശുണ്ടാക്കുന്നു,  പരിഹാസ കമെന്റുകൾ

കുറച്ചു ദിവസങ്ങളായി ലക്ഷ്മി നക്ഷത്രയും , അന്തരിച്ച കൊല്ലം സുധിയും  സുധിയുടെ ഭാര്യ രേണുവുമാണ് സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്നത്,…

17 hours ago

47 വര്ഷമായി താൻ അഭിനയിച്ചുക്കൊണ്ടിരിക്കുന്നു! തന്റെ ആദ്യ സിനിമപോലെ തന്നെയാണ് ഈ സിനിമയും; മോഹൻലാൽ

മലയാളത്തിന്റെ അഭിനയ വിസ്മയാമായ നടൻ മോഹൻലാലിന്റ 360 മത്ത് ചിത്രമാണ് എൽ 360  എന്ന് താത്കാലികമായി പേരിട്ടിരിക്കുന്ന തരുൺ മൂർത്തി…

18 hours ago

മക്കൾക്ക് എന്നെ നന്നായി അറിയാം എന്നാൽ മരുമക്കൾക്ക് കാണില്ല! മക്കൾക്കുള്ളതെല്ലാം വ്യവസ്ഥ ചെയ്‌യും; മല്ലിക സുകുമാരൻ

പ്രേക്ഷകർക്ക് ഒരുപാട് ഇഷ്ടമുള്ള ഒരു താരകുടുംബമാണ് നടൻ സുകുമാരന്റെയും, മല്ലിക സുകുമാരന്റെയും. എന്ത് കുടുംബകാര്യവും വെട്ടിത്തുറന്നു പറയുന്ന ഒരാളാണ് മല്ലിക…

19 hours ago