വീഡിയോയെടുത്ത് പാപ്പരാസികള്‍!! ക്യാമറ തട്ടിത്തെറിപ്പിച്ച് ദീപിക പദുക്കോണ്‍

Follow Us :

ആദ്യത്തെ കണ്‍മണിയ്ക്കായുള്ള കാത്തിരിപ്പിലാണ് ബോളിവുഡ് താരം ദീപിക പദുക്കോണ്‍. അടുത്തിടെയാണ് താരം അമ്മയാകുന്ന സന്തോഷം പങ്കുവച്ചത്. ഗര്‍ഭകാല വിശേഷങ്ങളൊന്നും താരം പങ്കുവയ്ക്കാറില്ല. ഇപ്പോഴിതാ താരം തന്റെ ചിത്രം പകര്‍ത്തിയ ക്യാമറ തട്ടിത്തെറിപ്പിച്ച സംഭവമാണ് വൈറലാകുന്നത്.

അടുത്തിടെ മുംബൈ എയര്‍പോര്‍ട്ടില്‍ വച്ചാണ് സംഭവം. താരദമ്പതികള്‍ പാപ്പരാസികളുടെ ക്യാമറയ്ക്ക് മുന്നില്‍ പെട്ടത്. ക്യാമറ തട്ടിത്തെറിപ്പിക്കുകയായിരുന്നു ദീപിക. താരദമ്പതികള്‍ അവധി ആഘോഷത്തിന് ശേഷം മുംബൈയില്‍ തിരിച്ചെത്തിയപ്പോഴാണ് സംഭവം. കാറുകള്‍ക്കിടയിലൂടെ വരുന്ന ദീപികയേയും രണ്‍വീറുമായിരുന്നു വീഡിയോയില്‍. അടുത്തെത്തിയതോടെ ക്യാമറ താരം തട്ടിമാറ്റുകയായിരുന്നു. വീഡിയോ വൈറലായിരുന്നു.

പിന്നാലെ വീഡിയോയ്ക്കെതിരെ രൂക്ഷ വിമര്‍ശനമാണ് ഉയര്‍ന്നത്. അവര്‍ ഗര്‍ഭിണിയാണെന്നും ഗര്‍ഭിണിയുടെ സ്വകാര്യത മാനിക്കണമെന്നാണ് സോഷ്യലിടത്ത് നിറയുന്നത്. വിഡിയോയ്ക്ക് മുന്നില്‍ വരാന്‍ അവര്‍ക്ക് ആഗ്രഹമില്ലെന്ന് അവര്‍ വ്യക്തമാക്കിയിട്ടും എന്തിനാണ് പ്രചരിപ്പിക്കുന്നതെന്നും ആരാധകര്‍ ചോദിക്കുന്നു.

അടുത്തിടെയാണ് രണ്‍വീറും ദീപികയും വേര്‍പിരിയുന്നു എന്ന തരത്തിലും റിപ്പോര്‍ട്ടുകള്‍ നിറഞ്ഞത്. രണ്‍വീര്‍ സോഷ്യല്‍ മീഡിയയില്‍ നിന്നും വിവാഹചിത്രങ്ങള്‍ നീക്കം ചെയ്തത് വിവാദമായിരുന്നു. ഇരുവരും വേര്‍പിരിയുകയാണെന്ന തരത്തിലായിരുന്നു റിപ്പോര്‍ട്ടുകള്‍.