എ ഐ സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള ആദ്യ ചിത്രം ‘മോണിക്ക ഒരു എ ഐ സ്റ്റോറി’ ഒരുങ്ങുന്നു. ചിത്രത്തിന്റെ ആദ്യ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. സോഷ്യല്‍ മീഡിയാ താരവും ബിഗ് ബോസ് താരവുമായ അപര്‍ണ മള്‍ബറിയാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രമാകുന്നത്.
മാധ്യമ പ്രവര്‍ത്തകനും എഴുത്തുകാരനുമായ ഇ.എം. അഷ്റഫ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. സാംസ് പ്രൊഡക്ഷന്റെ ബാനറില്‍ എഴുത്തുകാരനും പ്രവാസിയുമായ മന്‍സൂര്‍ പള്ളൂര്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്. എ ഐ സാങ്കേതികവിദ്യയേയും കഥാപാത്രത്തെയും ഒരു കഥയിലൂടെ അവതരിപ്പിക്കുകയാണ് ചിത്രത്തിലൂടെ. ഇന്ത്യയിലെ ആദ്യ എഐ തീം സിനിമയ്ക്കായി ”മോണിക്ക ഒരു Ai സ്റ്റോറി”യെ ഇന്ത്യന്‍ സര്‍ക്കാരിന്റെ Ai പോര്‍ട്ടല്‍ അംഗീകരിച്ചിട്ടുണ്ട്.
ണ്ടെന്ന പ്രത്യേകതയും ഈ സിനിമയ്ക്കുണ്ട്. അപര്‍ണ്ണയെ കൂടാതെ മജീഷ്യന്‍ ഗോപിനാഥ് മുതുകാട്, ബാലതാരം ശ്രീപത്, സിനി അബ്രഹാം, മണികണ്ഠന്, കണ്ണൂര്‍ ശ്രീലത, അജയന് കല്ലായ്, അനില്‍ ബേബി, ആല്‍ബര്‍ട്ട് അലക്സ് ,ശുഭ കാഞ്ഞങ്ങാട് ,പി കെ അബ്ദുള്ള, പ്രസന്നന് പിള്ള, വിശ്വനാഥ്, ആനന്ദജ്യോതി ,ഷിജിത്ത് മണവാളന്, ഹരി കാഞ്ഞങ്ങാട്, വിഞ്ചു വിശ്വനാഥ്, പ്രീതി കീക്കാന്‍, ആന്‍മിരദേവ്, ഹാതിം,അലന് തുടങ്ങിയവരാണ് ചിത്രത്തിലെ അഭിനേതാക്കള്‍. നജീം അര്‍ഷാദ്, യര്‍ബാഷ് ബാച്ചു, അപര്‍ണ എന്നിവരാണ് ചിത്രത്തിലെ ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നത്.
നിലവില്‍ ഓണ്‍ലൈന്‍ ഇംഗ്ലീഷ് ക്ലാസുകളും ഫോട്ടോ ഷൂട്ടുകളുമൊക്കെയായി സോഷ്യലിടത്ത് സജീവമാണ് അപര്‍ണ. ചാനല്‍ ഷോകളിലുമെല്ലാം എത്തിയിരുന്നു. മോണിക്കയിലൂടെ ചലച്ചിത്ര രംഗത്തേക്ക് കടന്നിരിക്കുകയാണ്. നായികയായും ഗായികയയും അപര്‍ണ ചിത്രത്തിലെത്തുന്നുണ്ട്. ചിത്രം മെയ് 24നാണ് തിയറ്ററില്‍ എത്തുന്നത്.
നിര്‍മ്മാതാവ് മന്‍സൂര്‍ പള്ളൂരും, സംവിധായകന് ഇ.എം അഷ്റഫും ചേര്‍ന്നാണ് സിനിമയുടെ തിരക്കഥ യൊരുക്കിയിരിക്കുന്നത്. സുബിന് എടപ്പകത്ത് ആണ് സഹ നിര്‍മ്മാതാവ്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍: കെ.പി ശ്രീശന്, ഡി.ഒ.പി: സജീഷ് രാജ്, മ്യൂസിക്: യുനിസിയോ, പശ്ചാത്തല സംഗീതം: റോണി റാഫേല്‍, പ്രൊഡക്ഷന്‍ കണ്ട്രോളര്: രാധാകൃഷ്ണന് ചേലേരി, എഡിറ്റര്‍: ഹരി ജി നായര്‍, ഗാനരചന: പ്രഭാവര്‍മ്മ, മന്‍സൂര്‍ പള്ളൂര്‍, രാജു ജോര്‍ജ്, ആര്‍ട്ട്: ഹരിദാസ് ബക്കളം, മേക്കപ്പ്: പ്രജിത്ത്, കോസ്റ്റ്യൂംസ്: പുഷ്പലത, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍: ഷൈജു ദേവദാസ്, വി.എഫ്.എക്സ്: വിജേഷ് സി.ആര്, സ്റ്റില്‍സ്: എന്‍.എം താഹിര്‍, അജേഷ് ആവണി, പി.ആര്.ഒ: പി.ശിവപ്രസാദ്, ഡിസൈന്‍സ്: സജീഷ് എം ഡിസൈന്‍സ് എന്നിവരാണ് മറ്റ് അണിയറ പ്രവര്‍ത്തകര്‍.
ബിഗ് ബോസ് കഴിഞ്ഞാൽ ജാസ്മിനും ഗബ്രിയും തമ്മിൽ ഈ സൗഹൃദം തുടരില്ലെന്നാണ് പലരും പറഞ്ഞത്. എന്നാൽ ബിഗ് ബോസിന് പുറത്തെത്തിയ…
സോഷ്യല്‍ മീഡിയയിലെ താരങ്ങളാണ് നടനും രാഷ്ട്രീയ പ്രവർത്തകനുമായ കൃഷ്ണ കുമാറിന്റെ 4 പെണ്മക്കൾ. മലയാളത്തിലെ യുവ നടി കൂടിയായ അഹാന…
ബിഗ് ബോസ് സീസൺ സിക്സ് വിന്നറായ ജിന്റോ നായകനായ സിനിമ വരുന്നു. ജിന്റോ ഏറെ ആഗ്രഹിച്ചതനതു സിനിമയിൽ ശ്രദ്ധിക്കപ്പെടുന്നൊരു വേഷം…
2014ൽ റിലീസ് ചെയ്ത വിജയ് ചിത്രമാണ് ജില്ലാ . മോഹൻലാലും സുപ്രധാന കഥാപാത്രമായെത്തിയിരുന്നു ചിത്രത്തിൽ. പ്രേക്ഷകരുടെയും നിരൂപകരുടെയും ശ്രദ്ധ ഒരുപോലെ…
സിനിമ തിരക്കുകളില്‍ നിന്ന് ഇടവേളയെടുത്ത് യുകെയില്‍ അവധിക്കാലം ആഘോഷിക്കുന്ന മലയാളത്തിന്റെ പ്രിയതാരം മമ്മൂട്ടി ഈ മാസം പകുതിയോടെ കേരളത്തില്‍ തിരിച്ചെത്തു൦…
സീരിയൽ രംഗത്ത് നിരവധി സീരിയലുകളിൽ അഭിനയിച്ച നടിയാണ് അനുമോൾ, സ്റ്റാർ മാജിക്ക് ആയിരുന്നു അനുമോൾക്ക് നിരവധി ആരാധകരെ നേടികൊടുത്തിരുന്നത്, ഇപ്പോൾ…