അങ്ങനെയൊരു സന്ദർഭത്തിവെച്ചാണ് മോനിഷയെ അവസാനമായി കാണുന്നത്, സിബി മലയിൽ പറയുന്നു

ലോഹിതദാസിന്റെ രചനയിൽ പുറത്തിറങ്ങിയ കമലദളം എന്ന ചിത്രത്തിൽ  ഏറ്റവും കൂടുതൽ ആകർഷിച്ച സുന്ദരമായ നിമിഷത്തെ കുറിച്ച് നീണ്ട കുറെ വർഷങ്ങൾക്ക് ശേഷം അനുഭവം പങ്ക് വെക്കുകയാണ് മലയാളികളുടെ പ്രിയ സംവിധായകൻ സിബി മലയിൽ.അനശ്വര നടി മോനിഷയും അമ്മ ശ്രീദേവി ഉണ്ണിയും തമ്മിലുള്ള ഹൃദയ ബന്ധത്തെ കുറിച്ചും അതെ അതിന്റെ നേരിട്ട അറിഞ്ഞ സ്നേഹ തീവ്രതയെ കുറിച്ചും തുറന്ന് പറയുകയാണ് സിബി മലയിൽ.വെറും ഒരു ലൊക്കേഷനിൽ പോലും ഒരു  അമ്മ സ്വന്തം  മകളെ കണ്ണിലെ കൃഷ്ണമണി  പോലെ കൊണ്ട് നടക്കുന്നത് കാണാൻ സാധിക്കുകയില്ല.

Monisha1

അത് കൊണ്ട് തന്നെ അവരുടെ ദിവ്യമായ സ്നേഹബന്ധം ലൊക്കേഷനിൽ പോലും വലിയ ഒരു ഊര്‍ജ്ജം തന്നെയായിരുന്നു. മോനിഷയും, അമ്മ ശ്രീദേവി ഉണ്ണിയും കമലദളം എന്ന ചിത്രത്തിൽ ഒരിക്കലും മറക്കുവാൻ കഴിയാത്ത ഒരു ഓർമ്മ തന്നെയാണ്.അത് കൊണ്ട് തന്നെ ഇവരുടെ ഈ സ്നേഹബന്ധം ആരും നോക്കി നിന്ന് പോകുന്നതാണ്.കമലദളത്തിന്റെ വിജയാഘോഷത്തിൽ വെച്ചാണ് മോനിഷയെ ഏറ്റവും അവസാനമായി കാണുന്നത്.ആ സമയത്ത് ഓടി വന്നു എന്നെ കെട്ടിപ്പിടിച്ചു കൊണ്ട് മോനിഷ പറഞ്ഞു ഇങ്ങനെയൊരു സിനിമയും കഥാപാത്രവും സമ്മാനിച്ചതിന്  അങ്കിളിനോട് ഒരു പാട് ഒരു പാട് നന്ദിയുണ്ട് എന്നായിരുന്നു.

 

Monisha02

ഒരു അഭിനേത്രിയെന്ന നിലയിൽ ഞാൻ പൂർണ്ണയായിയെന്നും എനിക്ക് ഇനി ഒന്നും തന്നെ ചെയ്യാനില്ല എന്നായിരുന്നു.ഇതിന് മുകളിലായി തന്നെ എനിക്ക് ഒന്നും ചെയ്യാനില്ല എന്നായിരുന്നു മോനിഷ പറഞ്ഞത്. മോനിഷ എന്ന അഭിനേത്രിയെ സംബന്ധിച്ച് പറയുകയാണെങ്കിൽ നൃത്തിന്റെ എല്ലാം മേഖലകളും വളരെ ഹൃദ്യസ്ഥമായിരുന്നു.അത് കൊണ്ട് തന്നെ മോനിഷ എന്ന കലാകാരിയ്ക്ക് കുച്ചുപ്പുടിയും, കഥകുമെല്ലാം വളരെ അനായാസമായി ചെയ്യുവാൻ കഴിയുന്നതായിരുന്നു.മോനിഷയെ ഏറ്റവും അവസാനമായി കാണുന്നത് അങ്ങനെയൊരു സന്ദർഭത്തിവെച്ചായിരുന്നുവെന്ന് സിബി മലയിൽ വ്യക്തമാക്കുന്നു.

 

Vishnu