മോഹന്‍ലാല്‍ ചിത്രത്തെ കുറിച്ച് തെറ്റായ പ്രചാരങ്ങള്‍..!! മറുപടികൊടുത്ത് വൈശാഖ്..!!

മലയാള സിനിമാ പ്രേമികള്‍ക്ക് ഹിറ്റുകള്‍ മാത്രം സമ്മാനിക്കുന്ന സംവിധായകനാണ് വൈശാഖ്. പുലിമുരുകന് ശേഷം മറ്റൊരു ഹിറ്റ് തീര്‍ക്കാനുള്ള തയ്യാറെടുപ്പിലാണ് മോഹന്‍ലാലും വൈശാഖും. പുലിമുരുകന് ശേഷം മോഹന്‍ലാല്‍-വൈശാഖ് കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന മോണ്‍സ്റ്റര്‍ എന്ന ചിത്രത്തിനായി ഏറെ പ്രതീക്ഷയോടെയാണ് പ്രേക്ഷകര്‍ കാത്തിരിക്കുന്നത്. അതേസമയം, ചിത്രത്തിന്റെ ഇതിവൃത്തത്തെ കുറിച്ച് പല അഭ്യൂഹങ്ങളും പുറത്ത് വരുന്നുണ്ട്.

ഇത്തരം തെറ്റായ കണക്കുകൂട്ടലുകള്‍ക്ക് മറുപടിയുമായി ഇപ്പോള്‍ സംവിധായകന്‍ തന്നെ രംഗത്ത് വന്നിരിക്കുകയാണ്. മോണ്‍സ്റ്റര്‍ ഒരു സോംബി ചിത്രമല്ലെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് സംവിധായകന്‍ വൈശാഖ്. കേള്‍ക്കുന്ന വാര്‍ത്തകളെല്ലാം വെറും അഭ്യൂഹങ്ങള്‍ മാത്രമാണ്. മോണ്‍സ്റ്റര്‍ ഒരു സോംബി ചിത്രമല്ല. ആവേശം കൊണ്ട് ആളുകള്‍ ഒരു കൗതുകത്തിന് പറഞ്ഞുണ്ടാക്കുന്നതാണ് ഇതെല്ലാം എന്നാണ് വൈശാഖ് പറയുന്നത്. അദ്ദേഹത്തിന്റെ വാക്കുകളിലേക്ക്…

എന്റര്‍ടെയ്‌നര്‍ തന്നെയാണ് മോണ്‍സ്റ്റര്‍, എങ്കിലും താനിത് വരെ ചെയ്ത് പോന്നിരുന്ന മാസ് സിനിമകളുടെ ഫ്‌ളേവര്‍ ഉള്ള ചിത്രവുമല്ല. തിരക്കഥയുടെ ബലത്തില്‍ മുന്നോട്ട് പോവുന്ന ചിത്രമാണ്. എന്റര്‍ടെയ്ന്‍മെന്റിന് പ്രാധാന്യം കൊടുത്തു കൊണ്ടുള്ള ത്രില്ലറാണ്. ലാലേട്ടനോട് പറഞ്ഞതിന് ശേഷമാണ് കഥ തന്നെ ആലോചിക്കുന്നത്. പുലിമുരുകന് ശേഷം അതേ ടീം ഒന്നിക്കുകയാണെങ്കിലും അത്തരത്തിലുള്ള ചിത്രമല്ല ഇത്. കഥയുടെ നോട്ട് കേട്ടപ്പോള്‍ തന്നെ ലാലേട്ടന്‍ ആവേശത്തിലായിരുന്നു. നമുക്കിത് ചെയ്യാമെന്ന് ലാലേട്ടന്‍ പറഞ്ഞു.

പിന്നീടുള്ള യാത്ര ഞങ്ങള്‍ ഒന്നിച്ചായിരുന്നു. അദ്ദേഹവും ആന്റണി ചേട്ടനും ഉദയേട്ടനും താനും പല തവണ ഇരുന്ന് ചര്‍ച്ച ചെയ്താണ് കഥയുടെ വളര്‍ച്ച സംഭവിക്കുന്നത്. അവരുടെയൊക്കെ അനുഭവ സമ്പത്ത് ഇതില്‍ ഗുണം ചെയ്തിട്ടുണ്ട്. ഉദയേട്ടനോടൊപ്പം പ്രവര്‍ത്തിക്കുന്നത് വലിയ കംഫര്‍ട്ട് നല്‍കുന്ന കാര്യമാണ് എന്നും സംവിധായകന്‍ കൂട്ടിച്ചേര്‍ക്കുന്നു. മോണ്‍സ്റ്റര്‍ എന്ന ചിത്രത്തില്‍ ലക്കി സിംഗ് എന്ന കഥാപാത്രമായി എത്തുന്ന മോഹന്‍ലാലിന്റെ ലുക്കും ഇതിനോടകം തന്നെ ശ്രദ്ധ നേടിക്കഴിഞ്ഞിട്ടുണ്ട്.

 

Rahul

Recent Posts

ഒരു സിനിമയുടെയും പ്രെമോഷന് പോകാത്ത നയൻസിന് ഇതെന്ത് പറ്റി? ആ ചോദ്യത്തിനുള്ള ഉത്തരമിതാ

സിനിമകളുടെ പ്രൊമോഷൻ പരിപാടികളിൽ നിന്ന് അകലം പാലിക്കുന്ന നടിയാണ് നയൻതാര. എന്നാൽ കഴിഞ്ഞ ദിവസം ഒരു സിനിമയുടെ പ്രൊമോഷൻ പരിപാടിക്ക്…

2 hours ago

ഈ രോഗത്തെ തീർച്ചയായും അതിജീവിക്കും, ഹൃദയം തൊടുന്ന പോസ്റ്റുമായി നടി ഹിന, എന്താണ് സ്തനാർബുദം എന്നറിയാം

സ്തനാർബുദം ബാധിച്ച കാര്യം വെളിപ്പെടുത്തി നടി ഹിന ഖാൻ. ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് നടി ഇക്കാര്യം അറിയിച്ചിട്ടുള്ളത്. രോഗത്തിന്റെ മൂന്നാം ഘട്ടത്തിലാണ്…

3 hours ago

രാജ്യമാകെ ശ്രദ്ധിക്കുന്ന ഭർത്താവിന്റെ അഭിമാന നേട്ടം; സന്തോഷം പങ്കുവെച്ച് നടി ലെന

തന്റെ ഭർത്താവും ഇന്ത്യയുടെ ബഹിരാകാശ ദൗത്യമായ ഗഗൻയാനിന്റെ ഗ്രൂപ്പ് ക്യാപ്റ്റനുമായ പ്രശാന്ത് ബാലകൃഷ്ണൻ നായരുടെ കരിയറിലെ അഭിമാനകരമായ നേട്ടം പങ്കുവച്ച്…

5 hours ago

പുരുഷന്മാരെ സ്ത്രീകൾ മസാജ് ചെയ്യുമെന്ന് പരസ്യം, സ്പായുടെ മറവിൽ വേശ്യാവൃത്തി; മൂന്ന് മലയാളികൾ അറസ്റ്റിൽ

തെങ്കാശി : കേരളാ അതിർത്തിയോട് ചേർന്ന് തമിഴ്‌നാട്ടിൽ സ്ഥിതിചെയ്യുന്ന വിനോദ് സഞ്ചാര കേന്ദ്രമായ കുറ്റാലത്ത് സ്വകാര്യ ഹോട്ടലിൽ പെൺ വാണിഭ…

7 hours ago

ആത്മഹ,ത്യ ചിന്തകൾ ഉണ്ടായിട്ടുണ്ട് എങ്കിലും ഒന്ന് പോലും പ്രണയം കാരണമായിരുന്നില്ല

ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…

11 hours ago

ക്യാമറയ്ക്ക് പിന്നിലുള്ള ജീവിതം അത്ര സുഖകരമല്ല, നക്ഷത്ര നാഗേഷ്

സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…

13 hours ago