മോഹൻലാലിനേക്കാൾ കൂടുതൽ സിനിമകൾ മമ്മൂട്ടിയ്ക്കൊപ്പം ; അനുഭവങ്ങൾ പങ്കുവെച്ച് ജലജ

ആയിരത്തി തൊള്ളായിരത്തിഎൺപതുകളിൽ മലയാള സിനിമയിലെ ഏറ്റവും തിരക്കുള്ള നായികയായിരുന്നു ജലജ.നീണ്ടയൊരു ഇടവേളയ്ക്ക് ശേഷം വീണ്ടും സിനിമയിൽ സജീവമാവുകയാണ് നടി.വിവാഹത്തോടെ അഭിനയം വിട്ട ജലജ 2021ൽ ഫഹദ് ഫാസിൽ നായകനായ മാലിക്കിലൂടെയാണ് വീണ്ടും സിനിമയിലെത്തുന്നത്.മകൾ ദേവിക്ക് ഒപ്പമായിരുന്നു ജലജയുടെ മടങ്ങി വരവ്.ചിത്രത്തിൽ ജലജയുടെ കുട്ടിക്കാലം അവതരിപ്പിച്ചത് മകളാണ്. ഇപ്പോഴിതാ വീണ്ടും മകൾക്കൊപ്പം വെള്ളിത്തിരയിലേക്ക് എത്തുകയാണ് ജലജ.റസൂൽ പൂക്കുട്ടി സംവിധാനം ചെയ്യുന്ന ഒറ്റ എന്ന ചിത്രത്തി ലാണ് ജലജയും മകളും വീണ്ടും ഒന്നിക്കുന്നത്. ചിത്രത്തിന്റെ പ്രമോഷൻ തിരക്കിലാണ് ഇരുവരും. അതിനിടെ ഒരു അഭിമുഖത്തിൽ മമ്മൂട്ടി, മോഹൻലാൽ അടക്കമുള്ള താരങ്ങൾക്കൊപ്പം അവരുടെ തുടക്കകാലത്ത് അഭിനയിച്ച അനുഭവങ്ങൾ പങ്കുവയ്ക്കുകയാണ് ജലജ. ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ  അഭിമുഖത്തിനിടെയാണ് ജലജ തന്റെ പഴയ കാലത്തേക്ക് വീണ്ടും യാത്ര ചെയ്തത്. മമ്മൂട്ടിയുടെയും മോഹൻലാലിന്റേയും കൂടെ സിനിമകൾ ചെയ്യാൻ കഴിഞ്ഞത് അനുഗ്രഹമായി കാണുന്നുവെന്നും ജലജ പറഞ്ഞു.’മമ്മൂട്ടിയുടെ കൂടെ കുറെ സിനിമകൾ ഞാൻ ചെയ്തിട്ടുണ്ട്. ഒരു ആർട്ടിസ്റ്റ് എന്ന നിലയിൽ ഞാൻ പുള്ളിയെക്കാൾ സീനിയർ ആണ്. ഞാൻ പടം ചെയ്തു കുറച്ചു കഴിഞ്ഞപ്പോഴാണ് മമ്മൂക്ക പടങ്ങൾ ചെയ്തു തുടങ്ങുന്നത്. ഞാനും അന്ന് ന്യൂ ഫേസ് ആണ്. പുള്ളിയും ന്യൂ ഫേസ് ആണ്.അതുകൊണ്ടു തന്നെ പരസ്പരം നല്ല നല്ല പിന്തുണ ആയിരുന്നു. കൂടെ വർക്ക് ചെയ്യുമ്പോൾ നല്ല സപ്പോർട്ട് നൽകുന്ന ആർട്ടിസ്റ്റായിരുന്നു’, ജലജ ഓർമിച്ചു. അന്നും ഇന്നും അദ്ദേഹത്തിനു മാറ്റങ്ങൾ ഉണ്ടോ എന്ന് ചോദിച്ചാൽ, ഓരോ ആർട്ടിസ്റ്റും പതിയെ മെച്ചപ്പെട്ടു വരുന്നവരാണ്.ഒരു ആർട്ടിസ്റ്റിനെ സംബന്ധിച്ചിടത്തോളം നമ്മുടെ ആദ്യ പടം ഇപ്പോൾ കാണുമ്പോൾ കുറച്ചുകൂടി ചെയ്യാമായിരുന്നല്ലോ എന്ന ചിന്ത വരും.

പുള്ളി അങ്ങനെ ഒരുപാട് പടങ്ങൾ ചെയ്തുവന്ന ആളാണ്.അത്രയും എക്‌സ്‌പീരിയൻസ് ഉണ്ട്.ഞാൻ ഒരു 25 വർഷത്തോളം ബ്രേക്ക് എടുത്തു മാറിനിന്ന ആളാണ്.ഇന്നും ഹീറോയായി ചെറുപ്പക്കാരനായി ഇരിക്കുന്ന ആളാണ്. മമ്മൂക്ക നമുക്കുള്ള ഏറ്റവും നല്ല നടനാണ് എന്നും ജലജ പറഞ്ഞു. അതിരാത്രത്തിലാണ് ലാലിന്റെ നായികയായി അഭിനയിച്ചിട്ടുള്ളത്.അതിൽ അഭിനയിക്കുമ്പോൾ നമ്മൾ ഒരു വലിയ ഫാമിലി പോലെ ആയിരുന്നു. താൻ മോഹൻലാലിനേക്കാൾ മമ്മൂട്ടിയുടെ കൂടെയാണ് അഭിനയിച്ചിരിക്കുന്നതെന്നും ജലജ വ്യക്തമാക്കി. പിന്നീട് ഉർവശിയെ കുറിച്ചാണ് ജലജ സംസാരിച്ചത്.ഉർവശി എന്നത് പവർഹൗസാണ്. ഏതുറോളും പുള്ളിക്കാരി ഈസിയായി ഹാൻഡിൽ ചെയ്യും.ദേശാടനക്കിളി കരയാറില്ല എന്നതിൽ പുള്ളിക്കാരി കുറച്ചു സീരിയസ് റോളിൽ ആയിരുന്നു.പിന്നീടാണ് കുറച്ച് ഹ്യൂമർ സെൻസുള്ള കഥാപാത്രങ്ങൾ ചെയ്തു തുടങ്ങുന്നത്.എനിക്ക് അവരുടെ കൂടെയൊക്കെ അഭിനയിക്കാൻ സാധിച്ചു എന്നതാണ് ഏറ്റവും വലിയ ഭാഗ്യം.എനിക്ക് നിന്നോട് അസൂയ തോന്നിയിട്ടുണ്ടെന്നാണ് രോഹിണി ഒരിക്കൽ എന്നോട് പറഞ്ഞിട്ടുണ്ട്.അതൊക്കെ പ്രതീക്ഷിക്കാതെ ലഭിച്ച ഭാഗ്യമാണ്.ഞാൻ തീരെ പ്രതീക്ഷിക്കാതെയാണ് സിനിമയിലേക്ക് എത്തുന്നത്’, ജലജ അഭിമുഖത്തിൽ പറഞ്ഞു.

Sreekumar

Recent Posts

“പുതിയ കഥ വല്ലതുമുണ്ടോ സാറിനു പറയാന്‍?”; കനകരാജ്യത്തിന്റെ ഹൃദയസ്പര്‍ശിയായ ട്രെയിലര്‍ പുറത്ത്, ചിത്രം ജൂലൈ 5-ന് തീയറ്ററുകളിലേക്ക്

ഇന്ദ്രൻസിനെയും മുരളി ഗോപിയും കേന്ദ്ര കഥാപാത്രങ്ങളാക്കി സാഗർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ കനകരാജ്യത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ഇന്ദ്രന്‍സിന്റെ കരിയറിലെ…

9 hours ago

ജാസ്മിനെ മോശമായി ചിത്രീകരിച്ചില്ല; കരയുന്നത് കൊണ്ട് ഷോയിലേക്ക് എടുക്കാതിരുന്നില്ല ; നോറ

ബിഗ് ബോസ് മലയാളം സീസണ്‍ 6 ല്‍ ഇത്രത്തോളം ദിവസം നില്‍ക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്ന് പറയുകയാണ് നോറ, ഇത്രയും കുറച്ച്…

12 hours ago

44 കാരനായ പ്രഭാസ് അവിവാഹിതനായി തുടരുന്നതിന്റെ കാരണത്തെ കുറിച്ച് രാജമൗലി പറയുന്നു

നിരവധി ആരാധകരുള്ള ഒരു ഹിറ്റ് നടനാണ് പ്രഭാസ്, ഇന്നും താരം അവിവാഹത്തിനായി തുടരുന്നതിന് നിരവധി ആരാധകർ കാര്യം അന്വേഷിക്കാറുണ്ട്, എന്നാൽ…

13 hours ago

ആ സമയത്തു മറക്കാനാവാത്ത അനുഭവമായിരുന്നു മമ്മൂട്ടിയുടെ ‘വര്ഷം’ എന്ന സിനിമയിൽ ഉണ്ടായത്, കൃഷ്ണ ശങ്കർ

'പ്രേമ'ത്തിലൂടെ ശ്രദ്ധ നേടിയെടുത്ത നടനാണ് കൃഷ്ണ ശങ്കർ. സിനിമയിൽ മുൻപ് കാമറയ്ക്ക് പിന്നിലും പ്രവർത്തിച്ചയാൾ കൂടിയാണ് നടൻ. കൃഷ്ണ ശങ്കർ…

15 hours ago

പ്രണയത്തിനല്ല പ്രധാന്യം, കാമം തന്നെ! പണം കൊടുത്തും അല്ലാതെയും താൻ അത് നേടാറുണ്ട്; ഷക്കീല

ബി ​ഗ്രേഡ് സിനിമകളിലൂടെ തരം​ഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…

17 hours ago

ഈ വയസുകാലത്തു സേനാപതിക്ക് ഇത്രയും ആക്ഷൻ കാണിക്കാൻ സാധിക്കുമോ? കമൽ ഹാസന്റെ ‘ഇന്ത്യൻ 2’വിനെ പരിഹസിച്ചുകൊണ്ടുള്ള കമെന്റുകൾ

കമൽഹാസന്റെ 'ഇന്ത്യൻ' എന്ന സിനിമയിൽ സേനാപതി, ചന്ദ്രു എന്നിങ്ങനെ ഇരട്ട വേഷത്തിലാണ്  കമൽഹാസൻ അഭിനയിച്ചത്. ശങ്കർ സംവിധാനം ചെയ്ത ഈ…

18 hours ago