തന്റെ മകളുടെ വിവാഹത്തിന് ‘അമ്മ മകൾക്ക് നൽകിയത് 14 ലക്ഷം രൂപ, പിന്നീട് വിവാഹത്തിന് ശേഷം വീണ്ടും സർപ്രൈസുമായി അമ്മമ്മ മകൾക്ക് മുന്നിൽ എത്തി, ‘അമ്മ നൽകിയ സർപ്രൈസ് ഇതായിരുന്നു തന്റെ ഭര്‍ത്താവിന്റെ ചോരയിൽ പിറന്ന കുഞ്ഞിനെ ‘അമ്മ മകൾക്ക് നൽകി, മകളുടെ ഭര്‍ത്താവിന്റെ രക്തത്തില്‍ പിറന്ന കുഞ്ഞിനെ പ്രസവിച്ചാണ് അമ്മ മകളെ ഞെട്ടിച്ചത്. അമ്മയുടെ ചതി തിരിച്ചറിഞ്ഞ മകള്‍ തനിക്ക് ഒരിക്കലും അമ്മയോട് പൊറുക്കാനാവില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ്. ഇപ്പോള്‍ മകളുടെ ഭര്‍ത്താവ് അമ്മയ്ക്ക് സ്വന്തമാണ്. ഇരുവരും വളരെ സന്തോഷമായി ജീവിക്കുകയാണിപ്പോഴെന്നും മകള്‍ ലോറന് പറയുന്നു. ലോറന് വാള് എന്ന 34കാരിയാണ് അമ്മയുടെയും ഭര്‍ത്താവിന്റെയും ചതിയുടെ കഥ ലോകത്തോടു വിളിച്ചു പറഞ്ഞത്. 19-ാം വയസ്സിലാണ് ലോറന് എയര്‍പോര്‍ട്ട് ജീവനക്കാരനായ പോള്‍ വൈറ്റിനെ വിവാഹം ചെയ്തത്.
ഇപ്പോള്‍ 53 വയസ്സുള്ള ലോറന്റെ അമ്മ ജൂലി ലോറന് വിവാഹ സമ്മാനമായി 14 ലക്ഷം രൂപയും നല്കി. വിവാഹ ശേഷം ഇരുവരം ഡെവണിലേക്ക് ഹണിമൂണ്‍ ആഘോഷിക്കാനും പോയി. വിവാഹത്തിന് എട്ടാഴ്ചകള്‍ക്ക് ശേഷം ഭര്‍ത്താവ് പോള്‍ ലോറനെ ഉപേക്ഷിച്ചു പോവുകയായിരുന്നു. ഇതിന് പിന്നാലെ ഒമ്പത് മാസങ്ങള്‍ക്ക് ശേഷം ലോറന്റെ അമ്മ ജൂലി പ്രസവിക്കുകയും ചെയ്തു. മകളുടെ മുന്‍ ഭര്‍ത്താവാണ് തന്റെ കുഞ്ഞിന്റെ അച്ഛനെന്നും തങ്ങള്‍ ഇപ്പോള്‍ ഒരുമിച്ചാണെന്നും പ്രസവത്തിന് പിന്നാലെ ജൂലി വെളിപ്പെടുത്തുകയും ചെയ്തു.
അമ്മയുടെ ഫോണില്‍ ഇരുവരും ലോറനുമായുള്ള വിവാഹത്തിന് മുമ്പേ മുതല്‍ സ്നേഹത്തിലായിരുന്നെന്നും ഫോണ്‍ ചെയ്തിരുന്നതായുള്ള തെളിവുകളും ലോറന് ലഭിച്ചിരുന്നു. എന്നാല്‍ ഇതെല്ലാം അമ്മ നിഷേധിച്ചതായും ലോറന് പറയുന്നു. താന്‍ ലോകത്ത് ഏറ്റവുമധികം സ്നേഹിച്ച രണ്ടു വ്യക്തികള്‍ ചതിച്ചപ്പോഴുണ്ടായ ഞെട്ടലില്‍ നിന്ന് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും മോചിതയായിട്ടില്ലെന്ന് ലോറന് പറയുന്നു.