Film News

അമ്മയുടെ സ്നേഹത്തിനു പകരം വെക്കാൻ ഈ ഭൂമിയിൽ എന്തുണ്ട്

അമ്മ.. സിസ്സേറിയനും നോർമലും തെക്കേലെ പെണ്ണ് പെറ്റുവോ ?.. ജാനു ഉവ്വ് , ഒരു പെൺകുഞ്ഞ്.. ചീരു പ്രസവമല്ല.. പിന്നെ? ഓപ്പറേഷൻ.. ങും … അപ്പോൾ പ്രസവമല്ല!! മയക്കി കിടത്തി കുഞ്ഞിനെ പുറത്തെടുത്തു.. ചീരുവമ്മയ്ക്കും ജാനുവമ്മക്കും നിർവൃതി ! കാരണം? അവരുടെ മക്കൾ മയങ്ങി കിടന്നപ്പോഴല്ല കുഞ്ഞ് ജനിച്ചത് സർവ്വ നാഡികളും തളർന്ന് സർവ്വ എല്ലുകളും ഞെരിഞ്ഞമർന്ന് ആർത്തനാദത്തിനൊടുവിൽ ഒരു ജനനം… മറ്റേതോ? ഇഞ്ചക്ഷൻ കുത്തിവെച്ച് ബോധം കെട്ടുമ്പോൾ വയറു കീറി മുറിച്ച് ഗർഭപാത്രം തുളച്ച് കുഞ്ഞിനെ പുറത്തെടുത്തു… എന്ത് വ്യത്യാസം അല്ലേ?

ഏതോ മയക്കത്തിൽ കുഞ്ഞിന്റെ മുഖം ഒന്ന് കാണും.. വീണ്ടും വലിയ മയക്കത്തിലേക്ക്.. മയക്കം വിട്ടുണരുമ്പോൾ ഇഷ്ടാനുസരണം ശരീരം അനക്കാൻ കഴിയാതെ നീറിപ്പുകയുന്ന വയറിൽ കയ്യൊന്നുഴിയാൻ , സ്വയം ഒരു ആശ്വാസമേകാൻ കൈകൾ ഉയർത്താൻ കഴിയാതെ മറ്റൊരാളുടെ സഹായം ഇല്ലാതെ ജന്മമേകിയ കുഞ്ഞിന്, ഒരിറ്റു പാല് നൽകാൻ കഴിയാതെ ഒരേ കിടപ്പ്!! ചിലപ്പോൾ അതേ അവസ്ഥയിൽ ഒരാഴ്ച്ച, അല്ലെങ്കിൽ ഒരു മാസം.. ഈ ഒരു മാസത്തിൽ അധികവും ക്രമത്തിൽ അധികവും

 

ഒലിച്ചിറങ്ങുന്ന രക്തപ്രവാഹം.. ബാത്റൂമിൽ പോകണം എന്ന് തോന്നിയാലും ഭയമാണ്.. ശരീരത്തിലെ എല്ലുകളും മാംസവുമെല്ലാം ഉടച്ചു തകർത്ത വേദനകൾ ആവർത്തിച്ചുകൊണ്ടേയിരിക്കും.. അറിയുക! ചോദിച്ചു വാങ്ങുന്നതല്ല സിസ്സേറിയൻ… ബുദ്ധിമുട്ടാണെന്ന് കാണുമ്പോൾ വൈദ്യശാസ്ത്രത്തിന് ചെയ്യാൻ കഴിയുന്ന അവസാനത്തെ മാർഗം… പലരും പ്രസവത്തിന്റെ അവസാന നാളുകളിലെ നിരീക്ഷണങ്ങൾക്ക് ഒടുവിൽ ഈ അവസ്ഥയ്ക്ക് വിധിക്കപ്പെടുമ്പോൾ ചിലർ ലേബർ റൂമിൽ നിന്നും ക്രിട്ടിക്കൽ സ്റ്റേജിൽ ഓപ്പറേഷൻ തിയേറ്ററിൽ എത്തുന്നു. അവർ പ്രസവ വേദനയും സിസ്സേറിയൻ കഴിഞ്ഞുള്ള ബുദ്ധിമുട്ടുകളും അറിഞ്ഞവരാണ്…. പരലോകം കണ്ടവർ…

ഒരിക്കൽ കൂടി അറിയുക! സിസ്സേറിയന് വിധേയരായവരിൽ 99 ശതമാനവും അത് ചോദിച്ചു വാങ്ങുന്നതല്ല .. ബാക്കി വരുന്ന ഒരു ശതമാനം പേടികൊണ്ട് ജീവിക്കാനുള്ള കൊതി കൊണ്ട് ഡോക്ടറോട് ചോദിക്കാറുണ്ട്… സിസ്സേറിയൻ ആക്കുമോ ? പിന്നെയും അറിയുക! സിസേറിയൻ തരുന്നത് സുഖമല്ല ആജീവനാന്തമുള്ള ആരോഗ്യപ്രശ്നങ്ങളാണ്… നട്ടെല്ലിന് ഉള്ള ഇഞ്ചക്ഷന്റെ വേദന അത് ഒരുപക്ഷേ അമ്മയുടെ ജീവിതാവസാനം വരെ നീളാം…. സിസ്സേറിയനിൽ അമ്മയുടെയും കുഞ്ഞിന്റെയും മരണം വരെ സംഭവിക്കാം… നോർമൽ ഡെലിവറിയിൽ ശരീരം നുറുങ്ങുന്നത് ഒരിക്കൽ മാത്രമാണെങ്കിൽ സിസ്സേറിയനിൽ അത് ജീവിതാവസാനം വരെ യാണ്…

ഒരാശ്വാസം ഇതുവരെ ഒരു ഭർത്താവും ഭാര്യയെ സിസ്സേറിയന്റെ പേരിൽ പഴിക്കുന്നത് കേട്ടിട്ടില്ല.. സങ്കടം! സ്ത്രീക്ക് സ്ത്രീയാണ് ശത്രു… മക്കളോട്… നിങ്ങൾക്കുവേണ്ടി വയറു പിളർന്ന്, ആഴ്ചകളോളം രക്തമൊലിപ്പിച്ച്, വയറിൽ മാറാത്ത മുറിപ്പാട് ഉണ്ടാക്കി, ജീവിതം നീളുന്ന വേദനകൾ ഏറ്റുവാങ്ങി, നിങ്ങളുടെ മുഖമൊന്ന് , ചിരിയൊന്ന് കണ്ടപ്പോൾ വേദനകളെയെല്ലാം ആവിയാക്കിയവൾ .. നിങ്ങളുടെ അമ്മ!! നിങ്ങളുടെ വളർച്ചയ്ക്ക് വിദ്യാഭ്യാസത്തിന്, നല്ലൊരു ജീവിതത്തിന്, വേദനകളെ പുഞ്ചിരിയാക്കുന്ന നിങ്ങളുടെ പൊന്നമ്മയെ വേദനിപ്പിക്കരുത് ഒരിക്കലും…. അമ്മ അമ്മയാണ്.. അമ്മയാവാൻ മാത്രമേ ഒരമ്മയ്ക്ക് കഴിയൂ…..

Rahul

Recent Posts

ആ വാർത്ത അസത്യമാണ്! അന്നും ഇന്നും രജനിസാറിനോട് പറയാൻ ഒരു സ്ക്രിപ്റ്റ് കൈയിലുണ്ട്; അൽഫോൺസ് പുത്രൻ

സംവിധായകനായും, നടനായും തിളങ്ങിയ താരമാണ് അൽഫോൺസ് പുത്രൻ, ഇപ്പോൾ അൽഫോൺസ് തമിഴ് സൂപ്പർസ്റ്റാർ രജനീകാന്തിന് കുറിച്ച് പറഞ്ഞ കാര്യങ്ങളാണ് കൂടുതൽ…

31 mins ago

മദ്യപിച്ചു കഴിഞ്ഞാൽ ശങ്കരാടി ചേട്ടൻ പിന്നെ അഭിനയിക്കില്ല! എന്നാൽ മദ്യപിപ്പിച്ചു, ഷൂട്ടുണ്ടെന്ന് കേട്ടപ്പോൾ ആകെ അദ്ദേഹം തകർന്നു; സംഭവത്തെ കുറിച്ച് ബൈജു

ബാലതാരമായി മലയാള സിനിമയിൽ എത്തിയ നടനാണ് ബൈജു സന്തോഷ്, ഇപ്പോൾ തന്റെ സിനിമ ലൊക്കേഷനിൽ താൻ ഒപ്പിച്ചിട്ടുള്ള ചില കുസൃതികളെ…

2 hours ago

സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടി ‘മകൾക്ക്’ മ്യൂസിക് വീഡിയോ

ബാലാജി ശർമ്മ, മേഘ നായർ തുടങ്ങിയവർ പ്രധാന വേഷത്തിൽ എത്തിയ മകൾക്ക് എന്ന മ്യൂസിക്കൽ വീഡിയോ സോഷ്യൽ മീഡിയയിൽ ശ്രദ്ധ…

3 hours ago

വരലക്ഷ്മിക്ക് വേണ്ടി സ്വർണ്ണ ചെരുപ്പുകൾ ആണ് നിക്കോളാസ് വാങ്ങിയത്

ഇക്കഴിഞ്ഞ ദിവസമാണ് താരനിബിഢമായ ചടങ്ങിൽ വെച്ച് നടിയും താരപുത്രിയുമായ വരലക്ഷ്മി ശരത്ത് കുമാറും കാമുകൻ നിക്കോളായ് സച്ച്ദേവും വിവാഹിതരായത്. നിക്കോളായ്…

3 hours ago

പല പ്രശ്നങ്ങളും ഉണ്ടായതോടെയാണ് കുടുംബത്തോടൊപ്പം അമേരിക്കയിലേക്ക് താമസം മാറ്റുന്നത്

ഒരിടവേളക്ക് ശേഷം അഭിനയജീവിതത്തിൽ സജീവമാവുകയാണ് ബാബു ആന്റണി. തൊണ്ണൂറുകളിൽ മലയാള സിനിമ അടക്കി ഭരിച്ചിരുന്ന ആക്ഷൻ ഹീറോ ആയിരുന്നു ബാബു…

3 hours ago

തൃശൂർ ജില്ലയിൽ ഭീതി പടർത്തി ആഫ്രിക്കൻ പന്നിപ്പനി

തൃശൂർ ജില്ലയിൽ ഭീതി പടർത്തി ആഫ്രിക്കൻ പന്നിപ്പനി. ജില്ലയിലെ മാടക്കത്തറ പഞ്ചായത്തിലാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ 310 പന്നികളെ കള്ളിങിന്…

3 hours ago